യേശു ക്രിസ്തുവിന്റെ ജനനമാണ് ഈ ദിവസത്തിൽ അനുസ്മരിക്കപ്പെടുന്നത്. ലോകമെമ്പാടും ഡിസംബർ 25 ആണ് ക്രിസ്തുമസ് ആയി കണക്കാക്കുന്നത്.ക്രിസ്തുമസുമായി ബന്ധപ്പെട്ട ചിത്രങ്ങളാണ് താഴെ നൽകിയിരിക്കുന്നത്.
എബിന്റെ ക്രിസ്‌തുമസ്
ക്രിസ്തുമസിന്റെ രണ്ടുനാൾ മുൻപ് അവൻ വീടിന് മുൻപിൽ പുൽക്കൂട് ഒരുക്കി. അവന്റെ അനിയത്തിയും ഒപ്പം ചേർന്നു. ആ പുൽക്കൂടിന് അടുത്തായി ഒരു ക്രിസ്‌തുമസ് ട്രീയും ഒരുക്കി. അതിൽ പലവർണ്ണങ്ങളിലുള്ള കടലാസുകളും വൈദ്യുത വിളക്കുകളും തൂക്കി. വീടിന് മുൻപിൽ മിന്നിത്തിളങ്ങുന്ന നക്ഷത്രവും തൂക്കി. ക്രിസ്തുമസിന്റെ തലേന്നാൾ രാത്രി കരോൾ സംഘം എത്തി, അവരുടെ കൂടെയുള്ള സാന്താക്ലോസ് അപ്പൂപ്പൻ എബിനും അനിയത്തിയ്ക്കും തന്റെ ചുവന്ന സഞ്ചിയിൽ നിന്ന് സമ്മാനങ്ങൾ എടുത്തു നൽകി. അവർ പോയതിന് ശേഷം വീട്ടിൽ എല്ലാവരും ചേർന്ന് കേക്ക് മുറിച്ചു. ക്രിസ്തുമസ് രാത്രിയിൽ എല്ലാവരും ചേർന്ന് പള്ളിയിൽ പോയി.

Related Posts
ക്രിസ്തുമസുമായി ബന്ധപ്പെട്ട കഥകൾ വായിക്കാം :- https://kidsstoryinmalayalam.blogspot.com/search/label/Christmas
ക്രിസ്തുമസുമായി ബന്ധപ്പെട്ട കുട്ടിപ്പാട്ടുകൾ :- https://kuttippattukal.blogspot.com/search/label/Cristhmas
ക്രിസ്തുമസുമായി ബന്ധപ്പെട്ട അറിവുകൾ :- https://kilicheppu.blogspot.com/search/label/Christmas