08/12/2020 TEACHER'S NOTE Std 2. Mathematics - 33.
പൂക്കൾ തേടി
കണ്ണവൻ കാട്ടിലെ പുഴയുടെ തീരത്ത് പൂച്ചെടികളുടെ വിൽപ്പനയ്ക്കായി ചിന്നു മുയൽ തുടങ്ങിയ CHINNU'S LITTLE GARDEN എന്ന നഴ്സറിയുടെ പരസ്യമാണ് നമ്മൾ ആദ്യം കണ്ടത്.
നമ്പർ ഇടാം
ചിന്നു മുയലിൻ്റ നഴ്സറിയിൽ ചെടിച്ചട്ടികൾക്ക് നമ്പർ ഉണ്ട്. പതിനൊന്ന് ചട്ടികൾ നിരയായി വെച്ചിരിക്കുന്നത് കണ്ടില്ലേ? ആദ്യത്തെ ചട്ടിയുടെ നമ്പർ 140, അടുത്തത് 141, അടുത്തത് 142.... അവസാനത്തേത് 150. ഇടയിലുള്ള ചടികളിലെ നമ്പർ നിങ്ങൾക്ക് എഴുതാമോ? ഓരോന്ന് കൂട്ടി എഴുതിയാൽ മതി, അല്ലേ?
140, 141, 142, 143, 144, 145, 146, 147, 148, 149, 150 എന്നിങ്ങനെയാണ് ചെടിച്ചട്ടികളുടെ നമ്പർ.
ചിണ്ടൻ്റെ ചാട്ടം
ചിണ്ടനെലി തോട്ടം കാണാൻ 100 മുതൽ തുടർച്ചയായി നമ്പർ ഇട്ടിട്ടുള്ള ഇഷ്ടികകളിലൂടെ ചാടിച്ചാടിയാണ് വന്നത്. പക്ഷെ അവൻ ഒന്നിടവിട്ട ഇഷ്ടികകളിലൂടെയാണ് ചാടിയത്. 100 ൽ നിന്ന് 102 ലേക്ക്, പിന്നെ 104 ലേക്ക് .... അങ്ങനെ 120 ൽ എത്തിയപ്പോഴേക്കും തോട്ടത്തിലെത്തി. ഏതൊക്കെ ഇഷ്ടികകളിലൂടെയാണ് ചിണ്ടൻ ചാടിയത്?
100, 102, 104, 106, 108, 110, 112, 114, 116, 118, 120 എന്നീ നമ്പരുകളുള്ള ഇഷ്ടികകളിലൂടെയാണ് ചിണ്ടൻ ചാടിയത്.
ചിണ്ടൻ്റെ സഹായം
ചില ചട്ടികളിൽ നമ്പരിടാൻ ചിണ്ടൻ ചിന്നുവിനെ സഹായിച്ചു. നിരയായി ഇരിക്കുന്ന 7 ചട്ടികളിൽ ആദ്യത്തെതിൻ്റെ നമ്പർ 120, അടുത്തത് 125, അടുത്തത് 130.... അവസാനത്തേത് 150. ഇടയിലുള്ള ചട്ടികൾക്ക് അവൻ ഏതൊക്കെ നമ്പരായിരിക്കും ഇട്ടത്?
5 വീതം കൂട്ടി എഴുതിയാൽ മതി, അല്ലേ?
120, 125, 130, 135, 140, 145, 150 എന്നിവയായിരിക്കും ചട്ടികളുടെ നമ്പർ.
ചുണ്ടൻ്റെ ചാട്ടം
ചിണ്ടൻ നഴ്സറി കാണാൻ പോയതറിഞ്ഞ് ചുണ്ടനെലിയും അവിടേക്കു വന്നു. ഒന്നിടവിട്ട ഇഷ്ടികകളിലൂടെ ചാടിയാണ് ചുണ്ടനും വന്നത്. പക്ഷെ 101 ൽ ആണ് തുടങ്ങിയത്, പിന്നെ 103, പിന്നെ 105... അങ്ങനെ 121 ൽ എത്തിയപ്പോഴേക്കും തോട്ടത്തിലെത്തി. ഏതൊക്കെ നമ്പരുകളുള്ള ഇഷ്ടികകളിലൂടെയാണ് ചുണ്ടൻ ചാടിയത്?
101 മുതൽ 121 വരെ ഒന്നിടവിട്ട സംഖ്യകൾ എഴുതിയാൽ മതി. അല്ലെങ്കിൽ 101 മുതൽ 2 വീതം കൂട്ടി എഴുതണം.
101, 103, 105, 107, 109, 111, 113, 115, 117, 119, 121 എന്നീ സംഖ്യകൾ എഴുതിയ ഇഷ്ടികകളിലൂടെയാണ് ചുണ്ടൻ ചാടിയത്.
ചിരിക്കുന്ന പൂക്കൾ, കരയുന്ന പൂക്കൾ
1
ഒരു ചട്ടിയിലെ മൂന്നു പൂക്കളിൽ നടുവിലെ പൂവു മാത്രം ചിരിക്കുന്നു. ബാക്കി രണ്ടു പൂക്കളും കരയുന്നു. കരയുന്ന പൂക്കൾക്ക് നമ്പരില്ല. ചിരിക്കുന്ന പൂവിൻ്റെ നമ്പർ 180 ആണ്. ആ സംഖ്യയുടെ തൊട്ടു മുൻപും ശേഷവുമുള്ള സംഖ്യകളാണ് മറ്റു പൂക്കളുടെ നമ്പർ. നിങ്ങൾക്ക് ആ പൂക്കൾക്ക് നമ്പർ കൊടുക്കാമോ?
180 - 1 = 179
180 + 1 = 181
179 ഉം 181 ഉം ആണ് രണ്ടു വശത്തെയും പൂക്കളുടെ നമ്പരുകൾ.
2
രണ്ടാമത്തെ ചട്ടിയിലെ 3 പൂക്കളിൽ നടുവിലത്തെ പൂവാണ് കരയുന്നത്. മറ്റു രണ്ടു പൂക്കൾക്കും നമ്പരുണ്ട്. 160, 162 എന്നിവയാണ് അവയുടെ നമ്പരുകൾ. ഈ സംഖ്യകൾക്കിടയിലുള്ള സംഖ്യയാണ് നടുവിലെ പൂവിൻ്റെ നമ്പർ.
160 + 1 = 161
162 - 1 = 161
161 ആണ് നടുവിലെ പൂവിൻ്റെ നമ്പർ.
പാഠപുസ്തകത്തിൽ നമ്പർ നൽകാനുള്ള പ്രവർത്തനങ്ങൾ നിങ്ങൾ തനിയെ കണ്ടെത്തി പൂർത്തിയാക്കണേ.
മാജിക് ബോർഡ്
കിട്ടുക്കുരങ്ങൻ്റെ വീടിൻ്റെ ഗൃഹപ്രവേശത്തിന് ചിന്നു മുയൽ പോയത് സമ്മാനമായി ഒരു മാജിക് ബോർഡും കൊണ്ടാണ്. അവൻ്റെ രണ്ടു മക്കളും ആ ബോർഡു കൊണ്ട് കളി തുടങ്ങി. കാലിയായ കളങ്ങളിലൊക്കെ സംഖ്യകൾ എഴുതി നിറയ്ക്കണം. വെറുതെ എഴുതിയാൽ പോര. ഓരോ കോളത്തിലും ആ കോളത്തിൻ്റെ ഏറ്റവും ഇടതു വശത്തും ഏറ്റവും മുകളിലുമുള്ള സംഖ്യകളുടെ തുക വേണം എഴുതാൻ.
4 എഴുതേണ്ട കോളങ്ങളും 7 എഴുതേണ്ട കോളങ്ങളും ശ്രീനേഷ് മാഷ് നമുക്ക് കാണിച്ചു തന്നു.
ഓരോ വരികളായി പൂർത്തിയാക്കിയാൽ ആദ്യത്തെ വരിയിൽ 1 വീതം കൂട്ടിയും രണ്ടാമത്തെ വരിയിൽ 2 വീതം കൂട്ടിയും....... ഇങ്ങനെ 10-ാമത്തെ വരിയിൽ 10 വീതം കൂട്ടിയും എഴുതണം.
ആദ്യ വരി - 1 ൻ്റെ സങ്കലന പട്ടിക
1 + 1 = 2
2 + 1 = 3
3 + 1 = 4
4 + 1 = 5
5 + 1 = 6
6 + 1 = 7
7 + 1 = 8
8 + 1 = 9
9 + 1 = 10
10 + 1 = 11
രണ്ടാം വരി - 2 ൻ്റെ സങ്കലന പട്ടിക
1 + 2 = 3
2 + 2 = 4
3 + 2 = 5
4 + 2 = 6
5 + 2 = 7
6 + 2 = 8
7 + 2 = 9
8 + 2 = 10
9 + 2 = 11
10 + 2 = 12
ഇങ്ങനെ ഓരോ വരിയിലേയും കളങ്ങളിലെ സംഖ്യകൾ നിങ്ങൾ തന്നെ കണ്ടുപിടിച്ച് പാഠപുസ്തകത്തിലെ മാജിക് ടേബിളിൽ എഴുതണം. ഉത്തരം കണ്ടെത്താനായി രൂപീകരിക്കുന്ന പട്ടികകൾ നോട്ട് ബുക്കിലും എഴുതണം.
ഇന്ന് കുറച്ച് കൂടുതൽ പ്രവർത്തനങ്ങൾ ആയിപ്പോയി, അല്ലേ? സാരമില്ല, നാളെ ക്ലാസ്സ് ഇല്ലാത്തതു കൊണ്ട് സാവധാനം എഴുതിയാൽ മതി.
Your Class Teacher