Mathematics - 32.
പൂക്കൾ തേടി
മിട്ടു മുയൽ അമ്മയെ കാത്തു നിൽക്കുകയാണ്. കാരറ്റുകൾ അടുക്കി വെച്ചതിന് അമ്മ വരുമ്പോൾ ഒരു സമ്മാനം കൊണ്ടുവരാമെന്ന് പറഞ്ഞിട്ടുണ്ട്.
മൂന്ന് ബലൂണുകളാണ് അവനു കിട്ടിയ സമ്മാനം. അവനു മാത്രമല്ല, ടിട്ടുവിനും കിട്ടുവിനും കുട്ടുവിനും ടുട്ടുവിനും കിട്ടി 3 ബലൂണുകൾ വീതം.
മിട്ടു മുയലിന് വലിയ സന്തോഷമായി. പച്ച, ചുവപ്പ്, മഞ്ഞ നിറങ്ങളിലുള്ള ഓരോ ബലൂണുകളാണ് കിട്ടിയിരിക്കുന്നത്. അവൻ അതുമായി കളിക്കാനിറങ്ങി. ചരടിൽ നിന്നു പിടി വിട്ടതും അവ മൂന്നും ആകാശത്തേക്കുയർന്നു.
പുറത്തു ചാടുന്ന സംഖ്യകൾ
ആകാശത്തു കൂടി പറന്നു വരുന്ന ചെമ്പൻ പരുന്ത് ഇത് കണ്ടു. അവൻ ഓരോ ബലൂണുകളായി കൊത്തിപ്പൊട്ടിച്ചു. പൊട്ടിയ ബലൂണുകളിൽ നിന്ന് ഓരോ സംഖ്യകൾ പുറത്തു ചാടി. 100, 20, 3.
മൂന്നു സംഖ്യകളും ചേർന്നാൽ
100 + 20 + 3 = 123
ടിട്ടുവും ബലൂണുകൾ പറത്തി. ചെമ്പൻ അവയും കൊത്തിപ്പൊട്ടിച്ചു. പുറത്തു ചാടിയത് 100, 70, 4 എന്നീ സംഖ്യകളാണ്.
മൂന്നു സംഖ്യകളും ചേർന്നാൽ
100 + 70 + 4 = 174
കിട്ടു
100 + 30 + 8 = 138
കുട്ടു
100 + 90 + 8 = 198
ടുട്ടു
100 + 10 + 9 = 119
ഇപ്പോൾ നമുക്ക് 5 മൂന്നക്ക സംഖ്യകൾ ഉത്തരങ്ങളായി ലഭിച്ചു.
ഇവയിൽ ഏറ്റവും വലിയ സംഖ്യ 198
ഏറ്റവും ചെറിയ സംഖ്യ 119
ഇവയെ വലുതിൽ നിന്ന് ചെറുതിലേക്ക് എഴുതിയാൽ
198, 174, 138, 123, 119
സംഖ്യയുണ്ടാക്കാം
പാoപുസ്തകത്തിലെ സംഖ്യയുണ്ടാക്കാം എന്ന പ്രവർത്തനം നിങ്ങൾ സ്വന്തമായി ചെയ്യണം.
അരവിന്ദ് ഗുപ്ത കാർഡുകൾ
ഈ പ്രവർത്തനം എളുപ്പം ചെയ്യുന്നതിന് വലതു വശം അസ്ത്രാകൃതിയിലുള്ള അരവിന്ദ് ഗുപ്ത കാർഡുകൾ വെട്ടിയുണ്ടാക്കാം.
1, 2, 3.... 9 വരെ - 9 എണ്ണം
10, 20, 30 ... 90 വരെ - 9 എണ്ണം
100, 200 ... 900 വരെ - 9 എണ്ണം
ആകെ 27 കാർഡുകൾ ഉണ്ടാക്കിയാൽ ഇവ ഉപയോഗിച്ച് 1 മുതൽ 999 വരെയുള്ള ഏതു സംഖ്യയും രൂപീകരിക്കുവാനാവും.
കടയിലേക്ക്
പിറന്നാൾ കേക്കു വാങ്ങാനും സമ്മാനങ്ങൾ വാങ്ങാനുമായി കേശൻ രാജാവ് മിന്നു മുയലിനേയും ചിന്നു മുയലിനേയുമാണ് ചുമതലപ്പെടുത്തിയത്.
ചിന്നുവിന്
ഒരു 100 രൂപ
അഞ്ച് 10 രൂപ
അഞ്ച് 1 രൂപ
നൽകി.
ആകെ 100 + 50 + 5 = 155 രൂപ
മിന്നുവിന്
ഒരു 100 രൂപ
നാല് 10 രൂപ
ഒരു 5 രൂപ
നൽകി.
ആകെ 100 + 40 + 5 = 145 രൂപ
ആർക്കാണ് അധികം നൽകിയത്?
ചിന്നുവിൻ്റെ കൈയിൽ 10 രൂപ കൂടുതലുണ്ട്.
മണിയനുറുമ്പിൻ്റെ ബേക്കറിയിൽ
രണ്ടു പേരും 100 രൂപ വീതം കൊടുത്ത് ബർത്ത് ഡേ കേക്കു വാങ്ങി. കേക്കിന് 200 രൂപയാണ് വില. ഇനി ചിന്നുവിൻ്റെ പക്കൽ 55 ഉം മിന്നുവിൻ്റെ പക്കൽ 45 ഉം രൂപ ബാക്കിയുണ്ട്.
കിട്ടുക്കുറുക്കൻ്റെ കളിപ്പാട്ടക്കടയിൽ
വില വിവരം
പപ്പി 40
കാർ 20
ബോൾ 10
ബോട്ടിൽ 15
പ്ലേറ്റ് 35
കപ്പ് 30
കരടി 25
ഗ്ലാസ്സ് 5
- ചിന്നുവിന് തൻ്റെ പക്കലുള്ള 55 രൂപ കൊടുത്ത് ഏതെല്ലാം 2 സാധനങ്ങൾ വാങ്ങാൻ കഴിയും?
ഉത്തരം:
കാറും പ്ലേറ്റും 20 + 35 = 55
കപ്പും കരടിയും 30 + 25 = 55
പപ്പിയും ബോട്ടിലും 40 + 15 = 55
- മിന്നുവിന് തൻ്റെ പക്കലുള്ള 45 രൂപ കൊണ്ട് ഏതൊക്കെ 2 സാധനങ്ങൾ വാങ്ങാൻ കഴിയും?
ഉത്തരം നിങ്ങൾ കണ്ടെത്തി എഴുതണം.
തവളയും ചെന്നായും
തക്കുടുത്തവള 35 രൂപയുമായും
ചെമ്പൻ ചെന്നായ 50 രൂപയുമായും
കളിപ്പാട്ടക്കടയിലേക്ക് വരുന്നുണ്ട്. അവർക്ക് ഏതൊക്കെ 2 കളിപ്പാട്ടങ്ങൾ വാങ്ങാൻ കഴിയുമെന്നുകൂടി നിങ്ങൾ കണ്ടെത്തി എഴുതുമല്ലോ.
Your Class Teacher