ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
പ്രവർത്തനം - 1
നമ്മുക്കു ചുറ്റും ധാരാളം പക്ഷികൾ ഉണ്ടല്ലോ. നിങ്ങൾ പക്ഷികളെ നിരീക്ഷിച്ചീട്ടില്ലേ? പക്ഷികളെ നിരീക്ഷിച്ചു അവയുടെ പ്രത്യേകതകൾ മനസിലാക്കി ഒരു കുറിപ്പ് തയാറാകുമോ?
ചുവടെ സൂചിപ്പിച്ചിരിക്കുന്ന കാര്യങ്ങൾ നിങ്ങളുടെ നിരീക്ഷണക്കുറുപ്പിൽ ഉണ്ടാവണേ
- പക്ഷിയുടെ പേര്
- നിറം
- വലുപ്പം
- കൊക്കിന്റെ ആകൃതി, വലുപ്പം, നിറം
- താമസസ്ഥലം
- കൂടൊരുക്കുന്ന രീതി
- അനുകൂലനങ്ങൾ
- കാഴ്ചയിൽ ആൺ, പെൺ പക്ഷികളുടെ വ്യത്യാസം
- പരിസ്ഥിതിയ്ക്ക് ഉള്ള പ്രയോജനം.
മുതിർന്നവരുടെ കൂടെ മാത്രമേ പക്ഷിനിരീക്ഷണത്തിന് പോകാവൂ..പക്ഷികളെ നിരീക്ഷിക്കുമ്പോൾ ശബ്ദം ഉണ്ടാക്കുകയോ അവയെ ഉപദ്രവിക്കുകയോ ചെയ്യരുതേ..
പ്രവർത്തനം - 2
പക്ഷികൾ പരിസ്ഥിതിയ്ക്ക് ഏതൊക്കെ രീതിയിൽ ഉപകാരപ്പെടുന്നുണ്ട് കണ്ടെത്തി എഴുതാം
# വിത്ത് വിതരണം
#
#
#
പ്രവർത്തനം - 3
പരിസ്ഥിതിയ്ക്ക് ധാരാളം ഗുണം ചെയ്യുന്ന പക്ഷികൾ പലതും ഇന്ന് എണ്ണത്തിൽ കുറവാണ്. എന്താണ് ഇതിന് കാരണം? കണ്ടെത്തി എഴുതാം
# മാരകമായ കീടനാശിനികളുടെ ഉപയോഗം
#
#
#
പ്രവർത്തനം - 4
പക്ഷികളെ സംരക്ഷിക്കേണ്ടത് നമ്മുടെ നിലനിൽപ്പിനും ആവശ്യമാണ്. ബോധവത്കരണം നടത്തുന്നതിനായി ഒരു ചുമർപത്രിക പോസ്റ്റർ തയാറാക്കൂ..