ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
എവിടെയൊക്കെയാണ് മഴ പെയ്യുന്നത്??
വേറെ എവിടെയെല്ലാം മഴ പെയ്തു??
നോട്ട് ബുക്കിൽ ചിത്രങ്ങൾ വരച്ചു ചേർത്തും എഴുതിയും കൂടുതൽ വരികൾ ഉണ്ടാക്കി എഴുതാം.
നല്ല ഈണത്തിലും താളത്തിലും മഴപ്പാട്ട് പാടി അയച്ചു തരാനും മറക്കല്ലേ
ഇന്ന് പുതിയൊരു കൂട്ടുകാരിയെ പരിചയപ്പെട്ടില്ലേ, മീര
ആരുടെയൊക്കെ പേരിൽ ീ ചിഹ്നം ഉണ്ടെന്ന് കണ്ടുപിടിക്കൂ...
നേരത്തേ പഠിച്ച അക്ഷരങ്ങളോടൊപ്പം (ീ) ചിഹ്നം ഉപയോഗിച്ച് കൂടുതൽ പദങ്ങളും വാക്യങ്ങളും കണ്ടെത്തി എഴുതൂ...
കീരി വന്നു
ലീല പാടി
മീന നടന്നു
ീ ചിഹ്നം വരുന്ന വാക്കുകൾ മറ്റു വായനാ സാമഗ്രികളിൽ നിന്നും കണ്ടെത്തി വട്ടം വരയ്ക്കൂ
പാഠപുസ്തകത്തിലെ പേജ് 31, 32 പൂർത്തിയാക്കാം
വളരുന്ന അക്ഷര പുസ്തകത്തിലേക്ക് കൂടുതൽ പദങ്ങൾ രക്ഷിതാക്കളുടെ സഹായത്തോടെ കണ്ടെത്തി കുട്ടി എഴുതൂ
ി ,ീ ചിഹ്നം പദങ്ങളിൽ വരുമ്പോഴുള്ള ശബ്ദ വ്യത്യാസം കുട്ടിക്ക് സ്വയം മനസിലാക്കുന്ന തരത്തിൽ ഉറക്കെ വായിച്ചു കൊടുക്കാൻ രക്ഷിതാക്കൾ ശ്രദ്ധിക്കുമല്ലോ
Post A Comment:
0 comments: