ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1)വായന
textbook page no34,35 കഥ വായിക്കാം
2)വെള്ളത്തിൽ വീണ മണിയനെ ഏതൊക്കെ രീതിയിൽ സഹായിക്കാം,ചിത്രം വരച്ചുനോക്കാം
3)നിർമ്മാണം
തോണിയുണ്ടാക്കി ഫോട്ടോ അയക്കാം
4)പാട്ടുപാടി വീഡിയോ അയക്കാം
 ആ വരുന്നൊരാന
     ഈ വരുന്നൊരീച്ച
     ആനയും ഈച്ചയും 
     അടുത്തടുത്ത് വരുന്നുണ്ടേ
     ആനയ്ക്കുണ്ടോ പേടി
     ഈച്ചയ്ക്കുണ്ടോ പേടി
     രണ്ടിനുമില്ലൊരു പേടി
     ആന താഴേ പോയി
     ഈച്ച മേലെ പോയി
ഇക്കരെ നിന്നുംഅക്കരെക്കൊരു
  തോണി തുഴയുന്നു
  തോണിതുഴയുന്നതാരെന്നറിയാമോ
  മണിയനുറുമ്പാണെ കേട്ടോ
  മണിയനുറുമ്പാണെ
  അമ്മയെ കാണുവാൻ അക്കരെഎത്തുവാൻ
  തോണി തുഴയുന്നു
  തോണിതുഴയുന്നതാരെന്നറിയാമോ                               
  മണിയനുറുമ്പാണെ കേട്ടോ       
  മണിയനുറുമ്പാണെ
.jpg) 


