ദേശീയ അധ്യാപക ദിനം

Mash
0
തത്വചിന്തകൻ, വിദ്യാഭ്യാസവിദഗ്ധൻ, നയതന്ത്ര പ്രതിനിധി, പ്രഭാഷകൻ, ഗ്രന്ഥകാരൻ, ഭരണതന്ത്രജ്ഞൻ എന്നീ നിലകളിൽ പ്രശസ്തനായ  ഡോ.എസ്.രാധാകൃഷ്ണന്റെ ജന്മദിനമായ സെപ്റ്റംബർ 5 ദേശീയ അധ്യാപക ദിനമായി ആചരിക്കുന്നു. അദ്ദേഹത്തെക്കുറിച്ചു അറിയാം...

കുറേ വർഷങ്ങൾക്ക് മുമ്പാണ്. മൈസൂർ യൂണിവേഴ്സിറ്റിയിലെ ഒരു പ്രൊഫസർക്ക് പെട്ടെന്ന് സ്ഥലംമാറ്റമായി. വിദ്യാർഥികളുടെയെല്ലാം പ്രിയങ്കരനായിരുന്നു ആ അധ്യാപകൻ. പ്രിയഗുരുവിൻറ സ്ഥലംമാറ്റം - അറിഞ്ഞ് ശിഷ്യർ വലിയ വിഷമത്തി ലായി. "ഇനി എന്തു ചെയ്യും? സാറിന് നല്ലൊരു യാത്രയയപ്പ് നൽകാം. മറക്കാനാകാത്ത ചടങ്ങായിരിക്കണം അത്!', വിദ്യാർഥികൾ തീരുമാനിച്ചു. യാത്രയയപ്പ് ദിവസം വന്നെത്തി. ഗുരു നാഥൻ റെയിൽവേസ്റ്റേഷനിലേക്ക് പുറപ്പെടാൻ കുതിരവണ്ടിയിൽ കയറി. അപ്പോൾ വണ്ടിയിൽ കെട്ടിയ കുതിരകളെ വിദ്യാർഥികൾ അഴിച്ചുമാറ്റി. എന്നിട്ട് അവർ സ്വയം വണ്ടി വലിച്ച് റെയിൽവേ സ്റ്റേഷനിലേക്ക് യാത്രയായി. യൂണിവേഴ്സിറ്റിയിലെ അധ്യാപകരും ജീവനക്കാരും അവർക്കൊപ്പം നടന്നുനീങ്ങി.

മൈസൂർ നഗരം അതുവരെ കണ്ടിട്ടില്ലാത്ത തരത്തിലുള്ള കാഴ്ചയായിരുന്നു അത്. റെയിൽവേ പ്ലാറ്റ്ഫോം നിറയെ പൂമാലകൾകൊണ്ട് വിദ്യാർഥികൾ അലങ്കരിച്ചിരുന്നു. ഗുരുനാഥൻ യാത്ര ചെയ്യേണ്ടി കമ്പാർട്ട്മെൻറ് റോസാപ്പൂക്കൾകൊണ്ട് നിറച്ചു. ഇതെല്ലാം കണ്ടുനിന്ന ആ ഗുരുശ്രേഷ്ഠൻറ കണ്ണുകൾ നിറഞ്ഞു. 'ഇത്രയും ഉന്നതമായ ആദരവ് ഏത് അധ്യാപകനാണ് കിട്ടുക?" ആരാണീ അധ്യാപകനെന്നോ? ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയും പിന്നീട് രാഷ്ട്രപതിയും വിദ്യാഭ്യാസചിന്തകനുമൊക്കെയായ ഡോ.എസ്.രാധാകൃഷ്ണൻ. 

1888 സപ്തംബർ അഞ്ചിന് പഴയ മദ്രാസ് പ്രവിശ്യയിലെ തിരുത്തണിയിലാണ് ഡോ.എസ്.രാധാകൃഷ്ണന്റെ ജനനം. അച്ഛൻ വീരസ്വാമിയും അമ്മ സീതമ്മയും. ദാരിദ്രത്തിൻറെ നിഴലിലായിരുന്നു രാധാകൃഷ്ണൻ കുട്ടിക്കാലം. പ്രാർഥന, പൂജ തുടങ്ങിയ ചടങ്ങുകൾ നിറഞ്ഞ വീടായതിനാൽ പുരാണകഥകളും ആദർശകഥകളും മറ്റും ചെറുപ്പത്തിലേ മനസ്സിലാക്കിയിരുന്നു. ഇത് രാധാകൃഷനിൽ ഏറെ സ്വാധീനം ചെലുത്തി. മദ്രാസ് ക്രിസ്ത്യൻ കോളേജിൽ നിന്ന് രാധാകൃഷ്ണൻ ഒന്നാം ക്ലാസ്സോടെ ബിരുദം നേടി. തുടർന്ന് തത്ത്വശാസ്ത്രത്തിൽ ബിരുദാനന്തരബിരുദവും.

1918-ൽ അദ്ദേഹം “രവീന്ദ്രനാഥടാഗോറിൻറ ദർശനം' എന്ന കൃതി പ്രസിദ്ധീകരിച്ചു. 1920-ലാണ് ഏറെ പ്രശസ്തമായ 'സമകാലിക തത്ത്വശാസ്ത്രത്തിൽ മതത്തിൻറെ വാഴ്ച' എന്ന പുസ്തകം രചിച്ചത്.ഇന്ത്യക്ക് അകത്തും പുറത്തുമുള്ള സർവ്വകലാശാലകളിൽ ഡോ. രാധാകൃഷ്ണൻ അധ്യാപകനായി. 

ഭാരതീയ തത്ത്വചിന്തയുടെ പ്രാധാന്യം ബോധ്യപ്പെടുത്തുന്നതിൽ അദ്ദേഹം വഹിച്ച പങ്ക് വളരെ വലുതാണ്. പാശ്ചാത്യ ദർശനങ്ങളെക്കുറിച്ച് അദ്ദേഹം നിരവധി കൃതികൾ രചിച്ചു. 1954-ൽ അദ്ദേഹത്തിന് ഭാരതരത്നം ബഹുമതി നൽകി. 1949-ൽ ഡോ.രാധാകൃഷ്ണൻ റഷ്യൻ അംബാസഡറായിരുന്നു. 1952-ലാണ് ഇന്ത്യയുടെ ആദ്യ ഉപരാഷ്ട്രപതിയായി തിരഞ്ഞെടുക്കപ്പെട്ടത്. 1962-ൽ അദ്ദേഹം രാഷ്ട്രപതിയായി. 1975 ഏപ്രിൽ 17-ന് അന്തരിച്ചു.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !