Independent Day Quiz-05

RELATED POSTS

1. നമ്മുടെ രാജ്യം?
ഇന്ത്യ
2. നമ്മുടെ രാജ്യത്തിന്റെ തലസ്ഥാനം?
ന്യൂഡൽഹി
3. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചത് എന്ന്?
1947 ആഗസ്റ്റ്15
4. നമ്മുടെ ദേശീയ ഗാനം?
ജനഗണമന
5. നമ്മുടെ ദേശീയ ഗീതം?
വന്ദേമാതരം
6. ജനഗണമന എഴുതിയതാര്?
രവീന്ദ്രനാഥ ടാഗോർ
7. ജനഗണമന ആലപിക്കാൻ എടുക്കുന്ന സമയം
52 സെക്കൻഡ്
8. ഇന്ത്യയുടെ ആദ്യത്തെ രാഷ്ട്രപതി?
Dr. രാജേന്ദ്രപ്രസാദ്
9. ഇപ്പോഴത്തെ രാഷ്ട്രപതി?
Dr. രാംനാഥ് കോവിന്ദ്
10. ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി?
ജവഹർലാൽ നെഹ്റു
11. ഇന്ത്യയുടെ ഇപ്പോഴത്തെ പ്രധാനമന്ത്രി?
നരേന്ദ്ര മോദി
12. നമ്മുടെ രാഷ്ട്രപിതാവ്?
മഹാത്മാഗാന്ധി
13. വന്ദേമാതരം രചിച്ചത് ആര്?
ബങ്കിം ചന്ദ്ര ചാറ്റർജി
14. ഗാന്ധിജിയുടെ മുഴുവൻ പേര്?
മോഹൻദാസ് കരംചന്ദ് ഗാന്ധി
15. നമ്മുടെ ദേശീയ പതാകയ്ക്ക് പറയുന്ന പേര്?
ത്രിവർണ്ണ പതാക
16. നമ്മുടെ ദേശീയ പ്രതിജ്ഞ എഴുതിയതാര്?
സുബ്ബ റാവു
17. അഹിംസാ ദിനം
ഒക്ടോബർ 2
18. ഇന്ത്യയുടെ ദേശീയ ചിഹ്നം
അശോകസ്തംഭം
19. ദേശീയ കലണ്ടർ?
ശകവർഷ കലണ്ടർ
20. ഗാന്ധിജി ജനിച്ചത് എവിടെ?
ഗുജറാത്തിലെ പോർബന്തറിൽ
21.ഒന്നാം സ്വാതന്ത്ര്യ സമരം പൊട്ടിപ്പുറപ്പെട്ടതെവിടെ?
- മീററ്റ്
22.ഇന്ത്യൻ നാഷണൽ കോൺഗ്രസ് സ്ഥാപിതമായതന്ന്?
- 1885 ഡിസംബർ 28
23.ഒന്നാം സ്വാതന്ത്ര്യ സമരം അറിയപ്പെടുന്നത് എങ്ങനെ?
- ശിപായിലഹള
24.ലാൽ,പാൽ,ബാൽ എന്നിങ്ങനെ അറിയപ്പെടുന്നതാരെല്ലാം ?
- ലാലാ ലജ്പത് റായ്, വിപിൻ ചന്ദ്രപാൽ, ബാലഗംഗാതരതിലക്
25.കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിന് നേതൃത്വം നൽകിയത് ആര്?
- കെ.കേളപ്പൻ
26.വാഗൺ ട്രാജഡി നടന്നതെന്ന്?
- 1921 നവംബർ 10
27.ദണ്ഡി യാത്ര ആരംഭിച്ചത് എവിടെ നിന്നാണ്?
- സബർമതി ആശ്രമത്തിൽ നിന്ന്
28.ഗാന്ധിജിയുടെ രാഷ്ട്രീയ ഗുരു ?
- ഗോപാലകൃഷ്ണ ഗോഖലെ
29.ജനഗണമനയുടെ ഈണം ചിട്ടപ്പെടുത്തിയത്?
- ഹെർബെൻ മ്യൂറിൻ
30."വൈഷ്ണവ ജനതോ തേനേ കഹിയേ" എന്ന ഗാനം എഴുതിയത് അര്?
- നരസിംഹ മേത്ത
31.ക്വിറ്റിന്റ്യ ദിനം എന്ന്?
- ആഗസ്റ്റ് 9
32.ക്വിറ്റിന്റ സമരം നടന്ന വർഷം?
- 1942
33. ഈ സമര കാലത്ത് ഗാന്ധിജി നൽകിയ ആഹ്വാനം?
- ഡു ഓർ ഡൈ,പ്രവർത്തിക്കുക അല്ലെങ്കിൽ മരിക്കുക
34. വരിക വരിക സഹജരേ എന്ന ഗാനം ഗാനം രചിച്ചതാര്?
- അംശി നാരായണപിള്ള
35. റൗലറ്റ് ആക്ട് പാസാക്കിയ വർഷം?
- 1919
36. ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിക്കുമ്പോൾ ബ്രിട്ടീഷ് പ്രധാനമന്ത്രി ആരായിരുന്നു?
- ക്ലമന്റ് ആറ്റ്ലി
37.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ്?
- കോട്ടയം കേരള വർമ്മ പഴശ്ശിരാജ
38. ജാലിയൻവാലാബാഗ് കൂട്ടക്കൊല നടന്ന അമൃത്സസർ ഏത് സംസ്ഥാനത്താണ്?
- പഞ്ചാബ്
39. വിപ്ലവ പ്രവർത്തനങ്ങൾ നടത്തുകയും യും പിന്നീട് സന്യാസി ആവുകയും ചെയ്ത സ്വാതന്ത്ര്യ സമര സേനാനി?
- അരവിന്ദഘോഷ്
40.ഇന്ത്യയുടെ വാനമ്പാടി എന്നറിയപ്പെട്ട സ്വാതന്ത്ര്യ സമര സേനാനി?
- സരോജിനി നായിഡു
41. ഒപ്പം നിയമ ലംഘനവുമായി ബന്ധപ്പെട്ട് ഗാന്ധിജി നടത്തിയ യാത്രയുടെ പേര്?
- ദണ്ഡിയാത്ര
42. ഇന്ത്യൻ സാമൂഹ്യ വിപ്ലവത്തിന് പിതാവ്?
- ജ്യോതിറാവു ഫൂലെ
43. ജാലിയൻവാലാബാഗ് കൂട്ടക്കൊലക്ക് നേതൃത്വം നൽകിയ ബ്രിട്ടീഷ് മേധാവി?
- ജനറൽ ഡയർ
44. ബംഗാൾ വിഭജനം നടന്ന വർഷം?
- 1905
45. ജയ്ഹിന്ദ് ആരുടെ മുദ്രാവാക്യമാണ്?
- സുഭാഷ് ചന്ദ്ര ബോസ്
46. ഇന്ത്യൻ നാഷണൽ ആർമി സ്ഥാപിച്ചത് ആര്?
- സുഭാഷ് ചന്ദ്ര ബോസ്
47. ഗാന്ധിജി ഇന്ത്യയിൽ നയിച്ച ആദ്യ സത്യാഗ്രഹം?
- ചമ്പാരൻ സമരം
48. ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക് അസോസിയേഷൻ സ്ഥാപിച്ചത് ആര്?
- ചന്ദ്രശേഖർ ആസാദ്
49. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ പ്രസിഡന്റ് ആയ ഒരെയൊരു മലയാളി?
- ചേറ്റൂർ ശങ്കരൻ നായർ
50. ബംഗാൾ വിഭജനം റദ്ദു ചെയ്തത് ആര്
- ഹാർഡിഞ്ച് പ്രഭു (1911)
51. വിദേശശക്തികൾക്കെതിരായി കേരളത്തിൽ നടന്ന ആദ്യ കലാപം
- ആറ്റിങ്ങൽ കലാപം (172l)
52. മലബാർ ലഹള നടന്ന വർഷം
- 1921
53. കുണ്ടറ വിളംബരം പുറപ്പെടുവിച്ച ദിവാൻ
- വേലുത്തമ്പി ദളവ
54. അഭിനവ് ഭാരതെന്ന എന്ന വിപ്ലവ സംഘടന സ്ഥാപിച്ചത്?
- വി . ഡി സവർക്കർ
55. ഒന്നാം സ്വാതന്ത്ര്യ സമരത്തിന് കാൺപൂരിൽ നേതൃത്വം നൽകിയത്?
- നാനാ സാഹിബ്
56. ഇന്ത്യ സ്വാതന്ത്ര്യം നേടുന്നു എന്ന കൃതി ആരുടെതാണ് ?
- മൗലാന അബ്ദുൾ കലാം
57. ഇന്ത്യയുടെ ഉരുക്കു മനുഷ്യർ?
- സർദാർ വല്ലഭായി പട്ടേൽ
58. ബർദോളി സത്യാഗ്രഹം നയിച്ചതാര്?
- സർദാർ വല്ലഭായി പട്ടേൽ
59. ദത്തവകാശ നിരോധന നിയമം നടപ്പിലാക്കിയത് അര് ?
- ഡൽഹൗസി പ്രഭു
60. ബംഗാളിൽ ഏഷ്യറ്റിക് സൊസൈറ്റി സ്ഥാപിച്ചത് ?
- വില്ല്യം ജോൺസ്
61. ഏത് സംഭവത്തെത്തുടർന്നാണ് ഇന്ത്യയിൽ സ്വദേശി പ്രസ്ഥാനത്തിന് തുടക്കമായത്?
- ബംഗാൾ വിഭജനം
62. മെച്ചപ്പെട്ട വിദേശ ഭരണത്തേക്കാൾ നല്ലത് തദ്ദേശിയരുടെ മെച്ചമല്ലാത്ത ഭരണമാണ് എന്ന് പറഞ്ഞതാര്?
- ബാലഗംഗാധര തിലക്
63. സ്വാതന്ത്രം എൻറെ ജന്മാവകാശമാണ് അത് ഞാൻ നേടുക തന്നെ ചെയ്യും ഇത് ആരുടെ വാക്കുകൾ?
- ബാലഗംഗാധര തിലക്
64. മലബാർ ലഹളയോടനുബന്ധിച്ച് നടന്ന മറ്റൊരു ദാരുണ സംഭവം?
- വാഗൺ ട്രാജഡി(1921)
65. സ്വാതന്ത്ര്യത്തിനു മുമ്പുള്ള സ്വാതന്ത്രദിനാഘോഷം എന്നായിരുന്നു?
- 1930 ജനുവരി 26
66. പ്ലാസി യുദ്ധ സമയത്ത് ബംഗാൾ നവാബ് ആരായിരുന്നു?
- സിറാജ് സിറാജ് ഉദ് ദൗള
67. ദണ്ഡിയാത്രയെ അന്നത്തെ വൈസ്രോയി ആയ ഇർവിൻ പ്രഭു വിശേഷിപ്പിച്ചത് എങ്ങനെ?
- ചായക്കോപ്പയിലെ കൊടുങ്കാറ്റ്
68. ദണ്ഡിയാത്രയെ രാമൻറെ ലങ്കയിലേക്കുള്ള യാത്രയായി വിശേഷിപ്പിച്ചത് ആര് ?
- മോത്തിലാൽ നെഹ്റു
69. ഇന്ത്യൻ ഇൻഡിപെൻഡൻസ് ആക്റ്റ് പാസാക്കിയത് ?
- 1948 ജൂലൈ 17
70. എനിക്ക് രണ്ടായിരം പട്ടാളക്കാരെ തരു ഞാൻ ഭാരതം പിടിച്ചടക്കാം ഇത് പറഞ്ഞത് ആര്?
- റോബർട്ട് ക്ലെവ്
71. ഇന്ത്യയിൽ ആദ്യമായി കടൽമാർഗം എത്തിയ വിദേശ ശക്തികൾ?
- പോർട്ടുഗീസുകാർ
72. അവസാനം എത്തിയത് ?
- ഫ്രഞ്ചുകാർ
73.യൂറോപ്യന്മാർ ഇന്ത്യയിലേക്കു വന്നത് കച്ചവട ആവശ്യത്തിനായിരുന്നു. ബ്രിട്ടീഷുകാർ കച്ചവടആവശ്യത്തിനായി ഇന്ത്യയിൽ സ്ഥാപിച്ച കമ്പനി ഏത് ?
ഈസ്റ്റ് ഇന്ത്യ കമ്പനി
74.. 1757-ൽ ഒരു യുദ്ധം നടന്നു. ഇന്ത്യയിലെ ഒരു നാട്ടുരാജാവും ബ്രിട്ടീഷുകാരും തമ്മിലായിരുന്നു അത്. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട ഈ യുദ്ധത്തിൻറെ പേരെന്ത് ?
പ്ലാസി യുദ്ധം
75.. 1857-ലെ യുദ്ധത്തിൻറെ ഒന്നാം സ്വാതന്ത്ര സമരം) പ്രാധാന്യം കുറച്ചു കാട്ടുവാനായി ബ്രിട്ടീഷുകാർ നൽകിയ പേരെന്ത് ?
ശിപായി ലഹള
76. 1857-ലെ ഒന്നാം സ്വാതന്ത്യ സമരത്തിനു നേത്യത്വം കൊടുത്തതാര് (ഒരാളുടെ പേര് ) ?
ബഹദൂർഷ; താൻസി റാണി
77. 1885-ൽ ഇന്ത്യയുടെ സ്വാതന്ത്ര്യ സമര പ്രവർത്തനങ്ങൾക്ക് നേത്യത്വം നൽകാൻ എ.ഒ. ഹ്യൂം എന്ന ബ്രിട്ടീഷുകാരൻ സ്ഥാപിച്ച സംഘടനയേത് ?
ഇന്ത്യൻ നാഷണൽ കോൺഗ്രസ്
78.ദക്ഷിണാഫ്രിക്കയിലെ ന്യൂനപക്ഷമായ കറുത്ത വർഗ്ഗക്കാരെ വെളുത്ത വർഗ്ഗക്കാർ അകറ്റി നിർത്തി, ഈ വിവേചനത്തിനു പറയുന്ന പേരെന്ത് ?
വർണവിവേചനം
59. "സ്വാതന്ത്ര്യം എൻ ജന്മാവകാശമാണ് ഞാനതു നേടുകതന്നെ ചെയ്യും" ഇങ്ങനെ പറഞ്ഞ സ്വാതന്ത്യ സമര സേനാനി ആര് ?
ബാലഗംഗാധര തിലക്
70. ഗാന്ധിജി തൻ്റെ ആശയങ്ങൾ പ്രചരിപ്പിക്കുവാൻ പ്രതങ്ങൾ ആരംഭിച്ചിരുന്നു. ഏതെങ്കിലും ഒരു പത്രത്തിൻ്റെ പേര് അറിയാമോ ?
യങ് ഇന്ത്യ, ഇന്ത്യൻ ഒപ്പീനിയൻ
80. ഗാന്ധിജിയുടെ നേത്യത്വത്തിൽ നടന്ന ആദ്യ നിയമ ലംഘന സമരമായിരുന്നു ഉപ്പുസത്യാഗ്രഹം. ഉപ്പുസത്യാഗ്രഹം നടന്ന സ്ഥലം എവിടെയായിരുന്നു. ?
ദണ്ഡി കടപ്പുറം - ഗുജറാത്ത് .
81. 1919 ലെ ജാലിയൻ വാലാബാഗ് കൂട്ടക്കൊലയിൽ പ്രതിഷേധിച്ച് ബ്രിട്ടീഷ് സർക്കാർ നൽകിയ "സർ" പദവി ഉപേക്ഷിച്ച ഇന്ത്യൻ കവി ആര്?
രവീന്ദ്രനാഥ ടാഗോർ
82. സുഭാഷ് ചന്ദ്ര ബോസ് ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ നിന്നും രാജിവച്ച് പുതുതായി ഉണ്ടാക്കിയ സംഘടന യേത് ?
ഫോർവേഡ് ബ്ലോക്ക്
83. മലബാർ ലഹള യോടനുബന്ധിച്ച് മലബാറിൽ നടന്ന ഒരു ദാരുണ സംഭവമേത് ?
വാഗൺ ട്രാജഡി
84. ബ്രിട്ടീഷുകാരുടെ നികുതി നയത്തിനെതിരെ പട നയിച്ച തിരുവിതാംകൂറിലെ ദിവാൻ ആരായിരുന്നു. ?
വേലുത്തമ്പി ദളവ
85. സ്വാതന്ത്ര്യ സമരത്തിൻ്റെ ക്ലൈമാസ് എന്ന പേരിലറിയപ്പെടുന്ന സമരമേത്?
ക്വിറ്റ് ഇന്ത്യ സമരം
86. ക്വിറ്റ് ഇന്ത്യ സമര നായികയായി അറിയപ്പെടുന്നതാര് ?
അരുണ അസഫലി
87.ബ്രിട്ടീഷുകാർക്കെതിരെ പോരാടിയ മലബാറിലെ രാജാവ് ആര്?
പഴശ്ശി രാജ
88.ജാലിയൻ വാലാബാഗ് കൂട്ടക്കൊല നടന്നത് എവിടെ വച്ചാണ്?
അമൃത്സർ (പഞ്ചാബ്) {1919 ഏപ്രിൽ 13}
68. ആരാണ് ഹിന്ദുസ്ഥാൻ സോഷ്യലിസ്റ്റ് റിപ്പബ്ലിക്കൻ അസോസിയേഷൻ സ്ഥാപിച്ചത്?
ചന്ദ്രശേഖർ ആസാദ് (1921)
89. സാരേ ജഹാംസെ അച്ഛാ" എന്നദേശ ഭക്തി ഗാനം രചിച്ചത് ആര്?
മുഹമ്മദ് ഇഖ്ബാൽ
90. ലാൽ-ബാൽ-പാൽ എന്ന പേരിൽ അറിയപ്പെട്ടിരുന്ന നേതാക്കൾ ആരൊക്കെ?
ലാലാ ലജ്പത് റായ് - ബാലഗംഗാതര തിലകൻ,- ബിപിൻ ചന്ദ്രപാൽ
91. ജനഗണമന " ആദ്യമായി പാടിയതെന്ന്?
1911 ഡിസംബർ 27 ഇന്ത്യൻ നാഷണൽ കോണ്ഗ്രംസിൽ കൽക്കട്ട സമ്മേളനത്തിൽ വച്ച്
92. കേരളത്തിൽ ഉപ്പുസത്യാഗ്രഹത്തിനു നേതൃത്വം കൊടുത്തത് ആര്?
കെ .കേളപ്പൻ
93. നിങ്ങൾ എനിക്ക് രക്തം തരൂ, ഞാൻ നിങ്ങൾക്ക് സ്വാതന്ത്ര്യംതരാം"-ഇങ്ങനെ പറഞ്ഞതാര്?
സുഭാഷ് ചന്ദ്ര ബോസ്
94. ഇന്ത്യയിൽ ബ്രിട്ടീഷ് ഭരണത്തിന് അടിത്തറയിട്ട യുദ്ധം?
പ്ലാസ്സി യുദ്ധം
95. ഗാന്ധിജിയും അനുയായികളും ചേർന്ന് ദണ്ഡിയാത്ര ആരംഭിച്ചതുഎവിടെ നിന്ന് ?
സബർമതി ആശ്രമത്തിൽ നിന്ന്-1930

Independence Day

QuizPost A Comment:

0 comments: