ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...
കഥാകൃത്തിനെ അറിയാം (പിണ്ടാണി എൻ ബി പിള്ള ) പാഠപുസ്തകത്തിൽ പേജ് നമ്പർ 31 ൽ ശ്രദ്ധിക്കൂ. കൂടുതൽ വിവരങ്ങൾ കണ്ടെത്തി ഇദ്ദേഹത്തിന്റെ ഒരു ജീവചരിത്രക്കുറിപ്പ് നോട്ട് പുസ്തകത്തിൽ എഴുതി തയ്യാറാക്കുക.
പ്രകൃതി സ്നേഹം - അനുഭവക്കുറിപ്പ്
ഏതാനും പ്രകൃതി സ്നേഹികളായ മനുഷ്യരെക്കുറിച്ച് ക്ലാസ്സിൽ ടീച്ചർ പറഞ്ഞു തന്നില്ലേ.. നിങ്ങളും ഒരു പ്രകൃതി സ്നേഹിയല്ലേ..? നിങ്ങൾ ചെയ്തു ഏതെങ്കിലും ഒരു നന്മപ്രവൃത്തി ഓർത്തെടുത്ത് ഒരു ഓർമക്കുറിപ്പായി നോട്ട് പുസ്തകത്തിൽ എഴുതൂ.
പത്രവാർത്ത തയ്യാറാക്കാം..
മഴ കോരിച്ചൊരിഞ്ഞപ്പോൾ പുഴ കവിഞ്ഞു. അടുത്ത ദിവസത്തിലെ പത്രത്തിലെ പ്രധാന വാർത്തയുടെ തലക്കെട്ട് ഇതായിരുന്നു. ആ വാർത്ത നിങ്ങൾ ഒന്ന് എഴുതി നോക്കൂ... നിങ്ങൾ ദിവസവും പത്രം വായിക്കാറുണ്ടല്ലോ..? വാർത്ത തയ്യാറാക്കുമ്പോൾ സംഭവം നടന്ന സ്ഥലം, സംഭവം, നടന്ന സമയം, സംഭവവുമായി ബന്ധപ്പെട്ട ആളുകൾ, സംഭവത്തിന്റെ കാരണം, സംഭവം നടന്ന രീതി തുടങ്ങിയ എല്ലാ കാര്യങ്ങളും ഉൾപ്പെടുത്താൻ മറക്കരുത്..
പത്രവായനയും പുസ്തക വായനയും ശീലമാക്കൂ..
പുതിയ പദങ്ങൾ
പാഠഭാഗത്തെ പുതിയ പദങ്ങൾ നോട്ടുപുസ്തകത്തിലേക്ക് കുറിച്ചെടുത്ത് അവയുടെ സമാനാർഥ പദങ്ങൾ കണ്ടെത്തിയെഴുതാം.
നിർമ്മിക്കാം
പച്ചോലകൊണ്ടാരു പച്ചത്തത്ത ഓല കൊണ്ട് ഒരു തത്തയെ ഉണ്ടാക്കിയാലോ...