ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell STD 2 August 19 തുടർപ്രവർത്തനം and PDF Worksheets

Mashhari
0
ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
രണ്ട് രണ്ടക്ക സംഖ്യകളുടെ സങ്കലനം (കൂട്ടൽ, തുക കാണൽ) ആണ് ശ്രീനേഷ് മാഷ് ഇന്ന് പഠിപ്പിച്ചത്‌.
സാവിത്രിക്കുട്ടിയും കൂട്ടുകാരും വേലുച്ചേട്ടൻ്റെ വീടു നിർമാണ സഹായ നിധിയിലേക്ക് സംഭാവന സ്വീകരിക്കാൻ അദ്രുമാനിക്കയുടെ പഴക്കടയിൽ എത്തിയിരിക്കയാണ്.

അവിടെ ഒരു പ്രത്യേക രീതിയിൽ ഓറഞ്ചുകൾ അടുക്കി വെച്ചിരിക്കുന്നു. അടിയിലെ നിരയിൽ 10, അതിനു മുകളിൽ 9,  ..................... ഏറ്റവും മുകളിൽ 1. ആകെ 10 നിരകൾ. അടിയിൽ നിന്ന് ഓരോ നിരയിലും 1 വീതം കുറഞ്ഞു വരുന്നു. മുകളിൽ നിന്ന് താഴേക്ക് ഓരോ നിരയിലും 1 വീതം കൂടി വരുന്നു. ആകെ എത്ര ഓറഞ്ചുകളുണ്ടെന്ന് എണ്ണി നോക്കാതെ പെട്ടെന്ന് പറയാൻ കഴിയുമോ?
 
ഏറ്റവുംഅടിയിലെ നിര 10 ൻ്റെ ഒരു കൂട്ടമാണ്. 
തൊട്ടു മുകളിലെ നിരയിൽ 9. ഏറ്റവും മുകളിലെ 1 കൂടി ചേർത്താൽ അതും 10 ൻ്റെ കൂട്ടമാവും.
9 + 1 = 10
അതിനു മുകളിലെ നിരയിൽ 8. ഇപ്പോൾ മുകളിലുള്ള 2 കൂടി ചേർത്താൽ അതും 10 ൻ്റ കൂട്ടമാവും.
8 + 2 = 10
അടിയിൽ നിന്നും നാലാമത്തെ വരിയിൽ 7 ഓറഞ്ചുകൾ. ഇപ്പോൾ മുകളിലുള്ള 3 കൂടി ചേർത്താൽ അതും 10 ൻ്റെ കൂട്ടമാവും.
7 + 3 = 10
അടുത്ത 6 ൻ്റെ നിരയിൽ മുകളിലുള്ള 4 കൂടി ചേർത്തു വെക്കാം.
6 + 4 = 10
ഇപ്പോൾ അടിയിലുള്ള 5 നിരകളിലും 10 ഓഞ്ചുകൾ വീതമുണ്ട്. 10 ൻ്റെ അഞ്ച് കൂട്ടങ്ങൾ ! മുകളിൽ 5 ഓറഞ്ചുകൾ വേറെയുമുണ്ട്. ആകെ :-
50 + 5 = 55
ഓറഞ്ചുകൾ എത്രയാണോ, അത്രയും തുക അദ്രുമാനിക്ക സംഭാവനയും നൽകി. (55 രൂപ)

തനുവും ജുമാനയും അവിടെ നിന്ന് ഓറഞ്ചുകൾ വാങ്ങി.
തനു
2 കുട്ടയും 4 എണ്ണവും
ഒരു കുട്ടയിൽ 10 എണ്ണമാണ്. അപ്പോൾ:-
20 + 4 = 24

ജുമാന
3 കുട്ടയും 3 എണ്ണവും
30 + 3 = 33

മനുവും ലൈലയും ആപ്പിളുകളാണ് വാങ്ങിയത്.
മനു
4 കുട്ടയും 2 എണ്ണവും
40 + 2 = 42

ലൈല
1 കുട്ടയും 5 എണ്ണവും
10 + 5 = 15
   
ആപ്പിളുകളാണോ ഓറഞ്ചുകളാണോ കൂടുതലെന്ന് അവർക്ക്‌ സംശയം.
ഓറഞ്ച്
തനു 24, ജുമാന 33
ഒന്നുകൾ കൂട്ടിയപ്പോൾ:-
4 + 3 = 7
പത്തുകൾ കൂട്ടിയപ്പോൾ :-
20 + 30 = 50
ആകെ 50 + 7 = 57

ആപ്പിൾ
മനു 42, ലൈല 15
ഒന്നുകൾ കൂട്ടിയപ്പോൾ:-
2 + 5 = 7
പത്തുകൾ കൂട്ടിയപ്പോൾ :-
40 + 10 = 50
ആകെ 50 + 7 = 57
വാങ്ങിയ ആപ്പിളിൻ്റെയും ഓറഞ്ചിൻ്റെയും എണ്ണം തുല്യമാണെന്ന് അവർക്ക് മനസ്സിലായി.
Homework: ഗണിത പുസ്തകത്തിലെ 32, 33 പേജുകളിലെ പ്രവർത്തനങ്ങൾ. (നിങ്ങൾ ശേഖരിച്ച തീപ്പെട്ടിക്കൂടുകൾ ഉപയോഗിക്കാം.)
അടുത്ത ഗണിത ക്ലാസ്സ് കാണുമ്പോൾ നിങ്ങൾ തയ്യാറാക്കിയ കളി നോട്ടുകൾ എടുക്കാൻ മറക്കേണ്ട.
FULL WORK SHEET LISTS

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !