ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
നിങ്ങളുടെ അടുക്കളയിൽ പോയി അവിടെയുള്ള ഉപകരണങ്ങൾ ഒന്ന് എണ്ണിനോക്കൂ.
അടുക്കള ഉപകരണങ്ങളുടെ ചിത്രം വരയ്‌ക്കാൻ കഴിയുന്നുണ്ടെങ്കിൽ അവ വരച്ചു എണ്ണം താഴെ എഴുതൂ..
ഇതുപോലെ ഒരു പൂച്ചെടി വരയ്‌ക്കൂ. പൂച്ചെടിയിൽ എത്ര ഇതളുകൾ ഉണ്ട്? എത്ര ഇലകളാണ് ചെടിയിൽ ഉള്ളത്? എത്ര പൂവാണ് ചെടിയിൽ ഉള്ളത്?
ആൺകുട്ടിയുടെ കൈയിൽ ഉള്ള പുല്ലിൽ എത്ര ഇലകളാണ് ഉള്ളത്? പെൺകുട്ടിയുടെ കൈയിൽ ഉള്ള ചെടിയിൽ എത്ര ഇലകളാണ് ഉള്ളത്?