ഇന്നത്തെ ക്‌ളാസ് കണ്ടോ കൂട്ടുകാരെ? എല്ലാവർക്കും ക്‌ളാസ് ഇഷ്ടമായോ? എങ്കിൽ അതുമായി ബന്ധപ്പെട്ട ചില പ്രവർത്തനങ്ങൾ ചെയ്താലോ? തയാറാണോ എല്ലാവരും?
1)മഴയനുഭവങ്ങൾ പറയാം,audio അയക്കാം
2) 'മഴവന്നു കുടചൂടി’ പാട്ടുപാടി അയക്കാം (വരികൾ താഴെ ഉണ്ടേ...)
3)കുട വരച്ച് നിറം നൽകാം (നോട്ടുപുസ്തകത്തിൽ), ചിത്രത്തിന്റെ അടിയിൽ ‘കുട’എന്നെഴുതാം
4)കുടയുടെ മീതെ മഴ വരച്ച് ‘മഴ’ എന്നെഴുതാം, നിറം നൽകാം
5)നോട്ടുപുസ്തകത്തിൽ എഴുതാം:-
മഴ വന്നുവലിയ മഴവിമല കുട ചൂടികുട മഴ നനഞ്ഞു
6)മഴ ചിത്രങ്ങൾ ശേഖരിച്ച് നോട്ടുപുസ്തകത്തിൽ ഒട്ടിച്ച്ഫോട്ടോ അയക്കാം
പാട്ട് പാടാം...
മഴ വന്നു
കുട ചൂടി
മഴ മഴ വന്നു
കുട കുട ചൂടി
മഴ മഴ മഴ വന്നു
കുട കുട കുട ചൂടി
മഴ മഴ മഴ മഴ വന്നു
കുട കുട കുട കുട ചൂടി
കുട വരയ്‌ക്കാം
ഈ ക്ലാസുമായി ബന്ധപ്പെട്ട് വിവിധ സ്‌കൂളുകളും അധ്യാപക കൂട്ടായിമകളും ഉണ്ടാക്കിയ PDF വർക്ക് ഷീറ്റുകൾ അവർ പ്രസിദ്ധീകരിക്കുന്ന മുറയ്‌ക്ക് ഇവിടെ ലഭ്യമാകുന്നതാണ്...