ദേശീയ വിദ്യാഭ്യാസ നയം കേന്ദ്രമന്ത്രിസഭ അംഗീകരിച്ചു

Mash
0
രാജ്യത്ത് നിലവിലുള്ള വിദ്യാഭ്യാസ രീതിയിൽ അടിമുടി മാറ്റം വരുന്നു. ഇപ്പോഴത്തെ ഹൈസ്കൂൾ, ഹയർസെക്കണ്ടറി രീതികൾ മാറ്റുന്ന കരട് വിദ്യാഭ്യാസ നയം കേന്ദ്ര മന്ത്രിസഭാ യോഗം അംഗീകരിച്ചു. ഇതനുസരിച്ച് നാല് ഘട്ടങ്ങളിലായി പന്ത്രണ്ട് ഗ്രേഡുകൾ പൂർത്തിയാക്കുന്ന പതിനെട്ടു വർഷ വിദ്യാഭ്യാസ സമ്പ്രദായം രാജ്യത്ത് നിലവിൽ വരും. ഇഷ്ടമുള്ള വിഷയങ്ങൾ മാത്രം തെരഞ്ഞെടുത്തു പഠിക്കാൻ വിദ്യാർത്ഥികൾക്ക് കൂടുതൽ അവസരം. മാനവ വിഭവശേഷി മന്ത്രാലയം ഇനി വിദ്യാഭ്യാസ മന്ത്രാലയമായി മാറും. 


കോത്താരി കമ്മീഷന്റെ നിർദേശങ്ങൾ സ്വീകരിച്ച് 1968-ൽ രൂപം നൽകിയ വിദ്യാഭ്യാസ നയപ്രകാരമാണ് സ്കൂൾ വിദ്യാഭ്യാസം 10+2 രീതി അവംലംബിച്ചത്. ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളെ വിവിധ ഘട്ടങ്ങളായി തിരിച്ച രീതിയാണ് നിലവിലെ 10+2 രീതി ഇത് മാറ്റി 5+3+3+4 എന്ന ഘടനയിലേക്ക് വിദ്യാഭ്യാസ രീതി പരിഷ്കരിക്കാനാണ് തീരുമാനം.  1 മുതൽ 5 വരെ പ്രൈമറി, 6 മുതൽ 8 വരെ അപ്പർ - പ്രൈമറി, 9, 10 ക്ലാസുകൾ സെക്കൻഡറിയും 11, 12 ക്ലാസുകൾ ഹയർ സെക്കൻഡറി ക്ലാസുകളുമായി കണക്കാക്കുന്ന രീതിയാണിത്. പുതിയ നയത്തിൽ ഹയർ സെക്കൻഡറി എന്ന വിഭാഗം ഒഴിവാക്കി 11, 12 ക്ലാസുകളെ സെക്കൻഡറി വിദ്യാഭ്യാസത്തിന്റെ ഭാഗമാക്കാൻ ശുപാർശ ചെയ്യുന്നു. അഞ്ചാം ക്ലാസ് വരെ പഠനം മാതൃഭാഷയിൽ തന്നെ നടത്താനും ഒന്ന് മുതൽ മൂന്ന് വരെയുള്ള ക്ലാസുകളിൽ ഭാഷയും കണക്കും മാത്രം പഠിപ്പിക്കാനും പുതിയ നയത്തിൽ ശുപാർശയുണ്ട്. പുതിയ നയപ്രകാരം ശുപാർശ ചെയ്യുന്ന 5+3+3+4 രീതിയിൽ 3 മുതൽ 18 വയസുവരെ പ്രായമുള്ള കുട്ടികളെ വളർച്ചയുടെ നാല് വെവ്വേറെ ഘട്ടങ്ങളാക്കി തിരിച്ചുകൊണ്ടുള്ള പാഠ്യപദ്ധതിക്കാണ് രൂപം നൽകിയിരിക്കുന്നത്. 3-8, 8-11, 1114, 14-18 എന്നിങ്ങനെയാണ് വ്യത്യസ്ത പ്രായത്തിൽപ്പെട്ട കുട്ടികളെ വേർതിരിച്ചിരിക്കുന്നത്. ഇതോടെ പ്രീ-പ്രൈമറി വിദ്യാഭ്യാസവും സ്കൂൾ വിദ്യാഭ്യാസത്തിനൊപ്പമാകും.

3 മുതൽ 8 വയസുവരെയുള്ള ആദ്യഘട്ടത്തിൽ പ്രീ-പ്രൈമറി ക്ലാസുകളും 1, 2 ക്ലാസുകളും ഉൾപ്പെടും. 3, 4, 5 ക്ലാസുകൾ ഉൾപ്പെടുന്ന ലേറ്റർ പ്രൈമറി ഘട്ടമാണ് രണ്ടാമത്തേത്. 6, 7, 8 ക്ലാസുകൾ ഉൾപ്പെടുന്ന അപ്പർ പ്രൈമറി ഘട്ടമാണ് മൂന്നാമത്തേത്. 9 മുതൽ 12 വരെ ക്ലാസുകൾ ഉൾപ്പെടുന്ന സെക്കൻഡറി ലെവൽ സ്കൂൾ വിദ്യാഭ്യാസത്തിലെ നാലാം ഘട്ടവുമാകും. സെക്കൻഡറി ഘട്ടത്തെ സെമസ്റ്ററുകളാക്കി തിരിക്കാനും നിർദേശമുണ്ട്. ഓരോ സെമസ്റ്ററിലും അഞ്ചോ ആറോ വിഷയങ്ങൾ വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാം. ചില വിഷയങ്ങൾ നിർബന്ധമാകുമ്പോൾ മറ്റുള്ളവ താത്പര്യത്തിനനുസരിച്ച് വിദ്യാർഥികൾക്ക് തിരഞ്ഞെടുക്കാനുള്ള അവസരമുണ്ടാകും. 

പരീക്ഷാ രീതിയിലും അധ്യാപകരുടെ പരിശീലന പരിപാടികളിലും മാറ്റങ്ങൾ നിർദേശിക്കുന്നുണ്ട്. ഉന്നത വിദ്യാഭ്യാസത്തിലും കാതലായ മാറ്റങ്ങളിലൂടെ ഗുണനിലവാരം വർധിപ്പിക്കാൻ കമ്മീഷൻ നിർദ്ദേശിക്കുന്നു. 2017-ലാണ് വിദ്യാഭ്യാസനയം പരിഷ്കരിക്കുന്നതിനായി കസ്തുരിരംഗൻ അധ്യക്ഷനായ കമ്മിറ്റിയെ കേന്ദ്രസർക്കാർ നിയമിച്ചത്. കഴിഞ്ഞ 50 വർഷമായി പിന്തുടർന്നുവരുന്ന പഠനരീതിക്ക് കാലോചിതമായ മാറ്റം ആവശ്യമാണെന്ന് കമ്മീഷൻ നിരീക്ഷിച്ചു. 

രാജ്യത്തെ വിദ്യാഭ്യാസ മേഖലയിൽ സമഗ്രമായ പൊളിച്ചെഴുത്താണ് വിദ്യാഭ്യാസ നയത്തിലൂടെ ലക്ഷ്യമിടുന്നത്. മൂന്ന് മുതൽ പതിനെട്ട് വയസ്സ് വരെയുള്ളവർക്ക് വിദ്യാഭ്യാസം അവകാശമാക്കും. ഒപ്പം കരിക്കുലത്തിന് പുറത്ത് കലാകായിക മേഖലകളിലടക്കം പാമ്യേതര പ്രവർത്തനങ്ങൾക്ക് കൂടി പ്രാമുഖ്യം നൽകുന്ന വിധം വിഭ്യാഭ്യാസ രീതി മാറ്റാനാണ് കരട് - നയത്തിൽ ശുപാർശ ഉണ്ടായിരുന്നത്. പത്ത് പന്ത്രണ്ട് ക്ലാസുകളിലെ ബോർഡ് പരീക്ഷാ സമ്പ്രദായങ്ങലിലും മാറ്റം വരും. 

മന്ത്രിസഭായോഗതീരുമാനം (29.07.2020) :- ''മാനവ വിഭവശേഷി വികസനം'' പ്രസ് ഇന്‍ഫര്‍മേഷന്‍ ബ്യൂറോ ഇന്ത്യാ ഗവണ്‍മെന്റ്

വിദ്യാലയങ്ങളിലും ഉന്നത വിദ്യാഭ്യാസ മേഖലയിലും പരിവര്‍ത്തനങ്ങള്‍ക്കു വഴി തെളിക്കുന്ന ദേശീയ വിദ്യാഭ്യാസ നയം 2020ന് മന്ത്രിസഭയുടെ അംഗീകാരം

പുതിയ നയം ലക്ഷ്യമിടുന്നത് 2030 ഓടെ സ്‌കൂള്‍ വിദ്യാഭ്യാസത്തില്‍ 100% ജിഇആറുമായി (GER) പ്രീ-സ്‌കൂള്‍ മുതല്‍ സെക്കന്‍ഡറി തലം വരെ സാര്‍വത്രിക വിദ്യാഭ്യാസത്തിന്
പുതിയ 5 + 3 + 3 + 4 സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുന്നത് 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസവും 3 വര്‍ഷത്തെ അങ്കണവാടി/പ്രീ-സ്‌കൂള്‍ വിദ്യാഭ്യാസവും
ആറാം ക്ലാസ് മുതല്‍ ഇന്റേണ്‍ഷിപ്പ് ഉള്‍പ്പെടെ തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിനു തുടക്കം
കുറഞ്ഞത് അഞ്ചാം തരം വരെ മാതൃഭാഷയില്‍/പ്രാദേശിക ഭാഷയില്‍ അധ്യയനം

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന കേന്ദ്ര മന്ത്രിസഭ 2020ലെ ദേശീയ വിദ്യാഭ്യാസ നയത്തിന് അംഗീകാരം നല്‍കി. സ്‌കൂള്‍, ഉന്നത വിദ്യാഭ്യാസ മേഖലകളില്‍ വന്‍തോതിലുള്ള പരിവര്‍ത്തനങ്ങള്‍ക്കും പരിഷ്‌കാരങ്ങള്‍ക്കും വഴിയൊരുക്കുന്നതാണ് ഈ നയം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ആദ്യ വിദ്യാഭ്യാസ നയമാണിത്. മുപ്പത്തിനാല് വര്‍ഷം പഴക്കമുള്ള, 1986ലെ ദേശീയ വിദ്യാഭ്യാസ നയത്തെ (എന്‍പിഇ) പുനഃസ്ഥാപിക്കുന്നതാണ് പുതിയ നയം. പ്രാപ്യമാകുന്നത്, നീതിയുക്തമായത്, ഗുണമേന്മയുള്ളത്, താങ്ങാനാകുന്നത്, ഉത്തരവാദിത്തമുള്ളത് എന്നീ അടിസ്ഥാനസ്തംഭങ്ങളാല്‍ തയ്യാറാക്കപ്പെട്ട ഈ നയം 2030ലേയ്ക്കുള്ള സുസ്ഥിര വികസന അജന്‍ഡയുമായി ബന്ധപ്പെടുത്തിയിരിക്കുന്നു. 21ാം നൂറ്റാണ്ടിലെ ആവശ്യങ്ങള്‍ക്ക് അനുയോജ്യമായി, ഓരോ വിദ്യാര്‍ത്ഥിയുടെയും അതുല്യമായ കഴിവുകള്‍ പുറത്തെടുക്കുന്നതിനു ലക്ഷ്യമിട്ട്, സ്‌കൂള്‍-കോളേജ് വിദ്യാഭ്യാസത്തെ സമഗ്രവും ബഹുമുഖവും വൈവിധ്യപൂര്‍ണവും ആക്കുന്നതിലൂടെ ഇന്ത്യയെ ഊര്‍സ്വലമായ വിജ്ഞാന സമൂഹമായും ആഗോളതലത്തില്‍തന്നെ വിജ്ഞാനമേഖലയിലെ ശക്തികേന്ദ്രമാക്കി മാറ്റാനും പുതിയ നയം ലക്ഷ്യമിടുന്നു.

പ്രധാന ഭാഗങ്ങള്‍

സ്‌കൂള്‍ വിദ്യാഭ്യാസം
സ്‌കൂള്‍ വിദ്യാഭ്യാസത്തിന്റെ എല്ലാ തലങ്ങളിലും സാര്‍വത്രിക പ്രവേശനം ഉറപ്പാക്കുന്നു
പ്രീ-സ്‌കൂള്‍തലം മുതല്‍ സെക്കന്‍ഡറിതലം വരെ വിദ്യാഭ്യാസത്തിന് സാര്‍വത്രിക പ്രവേശനം ഉറപ്പാക്കുന്നതിന് എന്‍ഇപി 2020 ഊന്നല്‍ നല്‍കുന്നു. അടിസ്ഥാനസൗകര്യങ്ങളില്‍ സഹായം, കൊഴിഞ്ഞുപോയ കുട്ടികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുന്നതിനുള്ള നൂതന വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, വിദ്യാര്‍ത്ഥികളെയും അവരുടെ പഠന നിലവാരത്തെയും പ്രത്യേകം പരിശോധിക്കല്‍, ഔപചാരികവും അനൗപചാരികവുമായ പഠനപദ്ധതികള്‍ ഉള്‍പ്പെടുന്ന അറിവിന്റെ ലോകത്തേയ്ക്ക് ഒന്നിലധികം പാതകള്‍ വെട്ടിത്തുറക്കല്‍, സ്‌കൂളുകളില്‍ കൗണ്‍സിലര്‍മാരുടെയും മികച്ച പരിശീലനം നേടിയ സാമൂഹ്യപ്രവര്‍ത്തകരുടെയും സഹകരണം, എന്‍ഐഒഎസിലൂടെയും സ്റ്റേറ്റ് ഓപ്പണ്‍ സ്‌കൂളുകളിലൂടെയും 3,5,8 ക്ലാസുകള്‍ക്കായുള്ള തുറന്ന വിദ്യാഭ്യാസം, പത്താം തരത്തിനും പന്ത്രണ്ടാം തരത്തിനും തുല്യമായ സെക്കന്‍ഡറി വിദ്യാഭ്യാസ പരിപാടികള്‍, തൊഴിലധിഷ്ഠിത കോഴ്‌സുകള്‍, മുതിര്‍ന്നവരുടെ സാക്ഷരത, ജീവിതം പരിപോഷിപ്പിക്കുന്നതിനുള്ള പരിപാടികള്‍ എന്നിവയാണ് ഇതിനായുള്ള നിര്‍ദിഷ്ട മാര്‍ഗങ്ങള്‍. എന്‍ഇപി 2020 ഏകദേശം 2 കോടി സ്‌കൂള്‍ കുട്ടികളെ മുഖ്യധാരയിലേയ്ക്കു തിരികെ കൊണ്ടുവരും.

പുത്തന്‍ പാഠ്യപദ്ധതിയും ബോധനശാസ്ത്ര ഘടനയും ഉള്‍പ്പെടുന്ന ശിശു പരിപാലനവും വിദ്യാഭ്യാസവും
ശിശുപരിപാലനത്തിനും വിദ്യാഭ്യാസത്തിനും ഊന്നല്‍നല്‍കി, സ്‌കൂള്‍ പാഠ്യപദ്ധതിയില്‍ നിലവിലെ 10 + 2 ഘടന ഒഴിവാക്കി പകരം, യഥാക്രമം 3-8, 8-11, 11-14, 14-18 വയസ്സുള്ള കുട്ടികള്‍ക്കായി 5 + 3 + 3 + 4 എന്ന രീതിയില്‍ പാഠ്യപദ്ധതി ക്രമീകരിക്കണം.  ഇത് ഇതുവരെ സ്‌കൂള്‍ പാഠ്യപദ്ധതിയുടെ ഭാഗമാകാത്ത 3-6 പ്രായപരിധിയിലുള്ള കുട്ടികളെയും ഉള്‍പ്പെടുത്തും. ഒരു കുട്ടിയുടെ മാനസിക കഴിവുകള്‍ വികസിപ്പിക്കുന്നതിനുള്ള നിര്‍ണായക ഘട്ടമായി ആഗോളതലത്തില്‍ അംഗീകരിക്കപ്പെട്ടിട്ടുള്ള പ്രായപരിധിയാണിത്. പുതിയ സംവിധാനത്തില്‍ 12 വര്‍ഷത്തെ സ്‌കൂള്‍ വിദ്യാഭ്യാസത്തിനു പുറമെ മൂന്നുവര്‍ഷത്തെ അങ്കണവാടി/ പ്രീ സ്‌കൂള്‍ വിദ്യാഭ്യാസവും ഉണ്ടായിരിക്കും.

എട്ടുവയസ്സുവരെയുള്ള കുട്ടികള്‍ക്കായി എന്‍സിഇആര്‍ടി, ശിശു പരിപാലനത്തിനും വിദ്യാഭ്യാസത്തിനുമായി ദേശീയ പാഠ്യപദ്ധതിയും ബോധനശാസ്ത്ര ചട്ടക്കൂടും (എന്‍സിപിഎഫ്ഇസിസിഇ) വികസിപ്പിക്കും. അങ്കണവാടികള്‍, പ്രീ-സ്‌കൂളുകള്‍ എന്നിവയുള്‍പ്പെടെ വിപുലവും കരുത്താര്‍ജിച്ചതുമായ സ്ഥാപനങ്ങളിലൂടെ ഇസിസിഇ അവതരിപ്പിക്കും. കാലേക്കൂട്ടിയുള്ള ശിശുപരിപാലനവും വിദ്യാഭ്യാസവും (ഇസിസിഇ) എന്ന ബോധനശാസ്ത്രത്തിലും പാഠ്യപദ്ധതിയിലും പരിശീലനം നേടിയ അധ്യാപകരെയും അങ്കണവാടി പ്രവര്‍ത്തകരെയും സജ്ജമാക്കും. ഇസിസിഇയുടെ ആസൂത്രണവും നടപ്പാക്കലും എച്ച്ആര്‍ഡി, വനിതാ-ശിശുക്ഷേമ (ഡബ്ല്യുസിഡി), ആരോഗ്യ-കുടുംബക്ഷേമ (എച്ച്എഫ്ഡബ്ല്യു), ഗിരിവര്‍ഗകാര്യ മന്ത്രാലയങ്ങള്‍ സംയുക്തമായി കൈകാര്യം ചെയ്യും.

അക്ഷരങ്ങളും സംഖ്യകളും മനസിലാക്കാനുള്ള അടിസ്ഥാനപഠനം
സാക്ഷരരാകാനും സംഖ്യകള്‍ തിരിച്ചറിയുന്നതിനുമുള്ള അടിസ്ഥാന പഠനം അടിയന്തിരവും അനിവാര്യവുമായ ഒന്നായി വിലയിരുത്തുന്ന എന്‍ഇപി 2020, എംഎച്ച്ആര്‍ഡിയുടെ കീഴില്‍ നാഷണല്‍ മിഷന്‍ ഓണ്‍ ഫൗണ്ടേഷണല്‍ ലിറ്ററസി ആന്‍ഡ് ന്യൂമറസിക്കു രൂപം നല്‍കാനും ആവശ്യപ്പെടുന്നു. 2025 ഓടെ മൂന്നാം തരം വരെയുള്ളവര്‍ക്ക് എല്ലാ പ്രാഥമിക വിദ്യാലയങ്ങളിലും സാര്‍വത്രികവും അടിസ്ഥാനപരവുമായ സാക്ഷരതയും സംഖ്യാബോധവും ലഭിക്കുന്നതിനായി സംസ്ഥാനങ്ങള്‍ പദ്ധതി തയ്യാറാക്കും. ദേശീയ പുസ്തക പ്രചാരണ നയത്തിനും രൂപം നല്‍കണം.


സ്‌കൂള്‍ പാഠ്യപദ്ധതി-അധ്യയന പരിഷ്‌കരണങ്ങള്‍
പ്രധാന കാര്യങ്ങള്‍ മനസിലാക്കുന്നതിനും വിമര്‍ശനാത്മക ചിന്ത പ്രോത്സാഹിപ്പിക്കുന്നതിനും  അനുഭവപരിചയ പഠനത്തില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും പാഠ്യപദ്ധതിയില്‍ കുറവുവരുത്തി, 21-ാം നൂറ്റാണ്ട് ആവശ്യപ്പെടുന്ന നിപുണതയിലേയ്ക്കു വിദ്യാര്‍ഥികളെ സജ്ജമാക്കുന്നതു ലക്ഷ്യമിട്ടാണ് സ്‌കൂള്‍ പാഠ്യപദ്ധതിയും അധ്യയനവും ഒരുക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് വൈവിധ്യമാര്‍ന്ന വിഷയങ്ങളുടെ തെരഞ്ഞെടുപ്പിനും അവസരമൊരുങ്ങും. കലയും ശാസ്ത്രവും തമ്മിലും, പാഠ്യ- പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ക്കിടയിലും, തൊഴില്‍-പഠന മേഖലകള്‍ക്കിടയിലും വേര്‍തിരിവുകള്‍ ഉണ്ടാകില്ല. ആറാം ക്ലാസ് മുതല്‍ സ്‌കൂളുകളില്‍ തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ആരംഭിക്കും; ഇന്റേണ്‍ഷിപ്പും ഉള്‍പ്പെടുത്തും. സ്‌കൂള്‍ വിദ്യാഭ്യാസത്തിനായുള്ള പുതിയതും സമഗ്രവുമായ ദേശീയ പാഠ്യപദ്ധതി, എന്‍സിഎഫ്എസ്ഇ 2020-21 എന്‍സിഇആര്‍ടി വികസിപ്പിക്കും.


ബഹുഭാഷാപ്രാവീണ്യവും ഭാഷയുടെ ശക്തിയും
കുറഞ്ഞത് അഞ്ചാം തരം വരെയെങ്കിലും അധ്യയന മാധ്യമമായി മാതൃഭാഷയ്ക്ക്/പ്രാദേശിക ഭാഷയ്ക്ക് ഊന്നല്‍ നല്‍കണം. എട്ടാം തരം വരെയും അതിനു മുകളിലേയ്ക്കും ഇക്കാര്യം അഭിലഷണീയമാണ്. ത്രിഭാഷാ പഠനസംവിധാനം ഉള്‍പ്പെടെ, സംസ്‌കൃതവും ഒരു ഓപ്ഷന്‍ ആയി വച്ചുകൊണ്ടുള്ള പഠനസംവിധാനം സ്‌കൂള്‍-ഉന്നതതല വിദ്യാഭ്യാസത്തിന് ഉപയോഗിക്കാനാകും. മറ്റ് ക്ലാസിക്കല്‍ ഭാഷകളും ഇന്ത്യയിലെ സാഹിത്യങ്ങളും പഠിക്കാനുള്ള അവസരവും ലഭ്യമാണ്. 6 മുതൽ 8 വരെയുള്ള ക്ലാസുകളിൽ വിദ്യാര്‍ഥികള്‍ക്ക് 'ഇന്ത്യയുടെ ഭാഷകള്‍' എന്ന വിഷയത്തില്‍ ഏതെങ്കിലും സമയം രസകരമായ പ്രോജക്റ്റില്‍ / പ്രവര്‍ത്തനത്തില്‍ (ഉദാഹരണത്തിന് ഏക് ഭാരത് ശ്രേഷ്ഠ ഭാരത്) പങ്കെടുക്കാനും അവസരമുണ്ടാകും. വിദ്യാര്‍ത്ഥികള്‍ക്ക് സെക്കന്‍ഡറി തലത്തില്‍ നിരവധി വിദേശ ഭാഷകളും പഠിക്കാനാകും. ഇന്ത്യൻ ആംഗ്യഭാഷയെ (ഐഎസ്എല്‍) രാജ്യത്തുടനീളം ഏകരൂപത്തിലാക്കും. കൂടാതെ ശ്രവണ വൈകല്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് ഉപയോഗപ്രദമാകും വിധത്തില്‍ ദേശീയ, സംസ്ഥാന പാഠ്യപദ്ധതികള്‍ വികസിപ്പിക്കും.

മൂല്യനിര്‍ണയ പരിഷ്‌കരണങ്ങള്‍
സംഗ്രഹാത്മക വിലയിരുത്തലില്‍ നിന്ന്, കഴിവിനെ അടിസ്ഥാനപ്പെടുത്തിയുള്ള പതിവായ മൂല്യനിര്‍ണയ സംവിധാനത്തിലേക്കു മാറുന്നതിന് എന്‍ഇപി 2020 വിഭാവനം ചെയ്യുന്നു. പഠനത്തെയും വികസനത്തെയും പ്രോത്സാഹിപ്പിക്കുന്നതും, വിശകലനം, വിമര്‍ശനാത്മക ചിന്ത, ആശയപരമായ വ്യക്തത എന്നിവ പോലുള്ള ഉന്നത കഴിവുകള്‍ പരീക്ഷിക്കുന്നതുമാണത്. 3, 5, 8 തരത്തിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും അതത് അതോറിറ്റികള്‍ പരീക്ഷകള്‍ നടത്തും. 10, 12 തരത്തിലേക്കുള്ള ബോര്‍ഡ് പരീക്ഷകള്‍ തുടരും. എന്നാല്‍ സമഗ്രവികസനം ലക്ഷ്യമാക്കി ഇതിനു മാറ്റം വരുത്തും. പരാഖ് (പ്രവര്‍ത്തനം വിലയിരുത്തല്‍, അവലോകനം, സമഗ്രവികസനത്തിനായുള്ള അറിവിന്റെ വിശകലനം) എന്ന പേരില്‍ പുതിയ ദേശീയ മൂല്യനിര്‍ണ്ണയ കേന്ദ്രം, മാനദണ്ഡ പരിപാലന സ്ഥാപനമായി സജ്ജമാക്കും.

തുല്യവും സമഗ്രവുമായ വിദ്യാഭ്യാസം
ജനനത്തിന്റെയോ പശ്ചാത്തലത്തിന്റെയോ സാഹചര്യങ്ങളാല്‍ ഒരു കുട്ടിക്കും പഠിക്കാനും മികവ് തെളിയിക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കുന്നതും എന്‍ഇപി 2020ന്റെ ലക്ഷ്യമാണ്. ലിംഗം, സാമൂഹിക-സാംസ്‌കാരിക, ഭൂമിശാസ്ത്ര പ്രത്യേകതകളും വൈകല്യങ്ങളും ഉള്‍പ്പെടുന്ന സാമൂഹികവും സാമ്പത്തികവുമായ പിന്നാക്ക വിഭാഗങ്ങള്‍ക്ക് (എസ്.ഇ.ഡി.ജി) പ്രത്യേക ഊന്നല്‍ നല്‍കും. ജെന്‍ഡല്‍ ഇന്‍ക്ലൂഷന്‍ ഫണ്ട്, പിന്നാക്ക പ്രദേശങ്ങള്‍ക്കും വിഭാഗങ്ങള്‍ക്കുമായി പ്രത്യേക വിദ്യാഭ്യാസ മേഖല സ്ഥാപിക്കല്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടുന്നു. ഭിന്നശേഷിക്കാരായ കുട്ടികളെ അടിസ്ഥാനതലം മുതല്‍ ഉന്നതവിദ്യാഭ്യാസം വരെയുള്ള പതിവുസ്‌കൂള്‍ സംവിധാനത്തില്‍ പൂര്‍ണമായും പങ്കെടുക്കാന്‍ അധ്യാപകരുടെ സഹായത്തോടെ പ്രാപ്തമാക്കും. ഇതിനായി ക്രോസ് ഡിസെബിലിറ്റി ട്രെയിനിംഗ്, റിസോഴ്‌സ് സെന്ററുകള്‍, താമസസൗകര്യങ്ങള്‍, സഹായ ഉപകരണങ്ങള്‍, സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയുള്ള ഉപകരണങ്ങള്‍, മറ്റ് പിന്തുണാ സംവിധാനങ്ങള്‍ എന്നിവയൊരുക്കും. പ്രത്യേക പകല്‍ ബോര്‍ഡിംഗ് സ്‌കൂളുകളായി ഓരോ സംസ്ഥാനത്തും/ജില്ലയിലും 'ബാലഭവനുകള്‍' സ്ഥാപിക്കാനും കലയും കളിയും കരിയറുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ സജ്ജമാക്കാനും പ്രോത്സാഹനം നല്‍കും. സൗജന്യ സ്‌കൂള്‍ അടിസ്ഥാനസൗകര്യങ്ങള്‍ സാമാജിക് ചേതനാ കേന്ദ്രങ്ങളായും ഉപയോഗിക്കാം.

കൂടുതൽ എണ്ണത്തിലുള്ള അധ്യാപക നിയമനവും അധ്യാപകരുടെ തൊഴിൽ പാതയുടെ വിന്യാസവും
സുതാര്യമായ പ്രക്രിയകളിലൂടെ കൂടുതൽ എണ്ണത്തിൽ അധ്യാപകരെ നിയമിക്കും. പൂർണ്ണമായും യോഗ്യത മാനദണ്ഡമാക്കി ബഹുമുഖവും കാലികവും ആയ  പ്രകടന വിലയിരുത്തൽ രീതികൾ അവലംബിച്ച് വിദ്യാഭ്യാസ മേഖലയിലെ ഭരണകർത്താക്കളോ അധ്യാപക പരിശീലനം നല്കുന്നവരോ ആയി മാറുന്ന തരത്തിൽ ആയിരിക്കും അധ്യാപക തൊഴിൽ പാതയുടെ വിന്യാസം. അധ്യാപക വിദ്യാഭ്യാസത്തിനായുള്ള ദേശീയ കൗൺസിൽ 2022 ഓടെ അധ്യാപകർക്ക് ദേശീയതലത്തിൽ ഒരു പൊതു പ്രൊഫഷണൽ മാനദണ്ഡം (എൻ‌.പി‌.എസ്.റ്റി.) വികസിപ്പിക്കും.


സ്കൂൾ ഭരണം
സ്കൂളുകളെ ഭരണത്തിന്റെ അടിസ്ഥാന യൂണിറ്റുകളായ കോംപ്ലക്സുകളായോ ക്ലസ്റ്ററുകളായോ ക്രമീകരിക്കാം. ആവശ്യമായ എല്ലാ വിഭവങ്ങളുടെയും ലഭ്യത ഉറപ്പാക്കുകയും ചെയ്യും.

സ്കൂൾ വിദ്യാഭ്യാസത്തിനുള്ള അടിസ്ഥാന മാനദണ്ഡങ്ങളുടെ ക്രമീകരണവും ഔദ്യോഗിക അംഗീകാരവും
നയരൂപീകരണം, നിയന്ത്രണം, പ്രവർത്തനങ്ങൾ, അക്കാദമിക് കാര്യങ്ങൾ എന്നിവയ്ക്കായി വ്യക്തവും വേറിട്ടതുമായ സംവിധാനങ്ങൾ ദേശീയ വിദ്യാഭ്യാസ നയം -2020 വിഭാവനം ചെയ്യുന്നു. സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും സ്വതന്ത്രമായ സ്റ്റേറ്റ് സ്കൂൾ സ്റ്റാൻഡേർഡ് അതോറിറ്റി (എസ്.എസ്.എസ്.എ) സ്ഥാപിക്കും. ബന്ധപ്പെട്ട കക്ഷികളുമായി കൂടിയാലോചിച്ച് S.C.E.R.T ഒരു സ്കൂൾ ക്വാളിറ്റി അസസ്മെന്റ് ആൻഡ് അക്രഡിറ്റേഷൻ ഫ്രെയിംവർക്ക് (SQAAF) വികസിപ്പിക്കും.


ഉന്നത വിദ്യാഭ്യാസം
2035 ഓടെ മൊത്ത എൻറോൾമെന്റ് അനുപാതം (GER) 50% ആക്കുക
തൊഴിലധിഷ്ഠിത വിദ്യാഭ്യാസം ഉൾപ്പെടെ ഉന്നതവിദ്യാഭ്യാസത്തിനുള്ള മൊത്ത എൻറോൾമെന്റ് അനുപാതം 2035 ഓടെ 26.3 ശതമാനത്തിൽ നിന്ന് 50 ശതമാനമായി ഉയർത്താനാണ് ദേശീയ വിദ്യാഭ്യാസ നയം-2020 ലക്ഷ്യമിടുന്നത്. 3.5 കോടി പുതിയ സീറ്റുകൾ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ അനുവദിക്കും.

സമഗ്രമായ മൾട്ടിഡിസിപ്ലിനറി വിദ്യാഭ്യാസം
ബഹുമുഖമായ പാഠ്യപദ്ധതി, വിഷയങ്ങളുടെ സഗ്ഗാത്മകമായ ചേരുവകൾ, തൊഴിലധിഷ്ഠിത വിദ്യാഭ്യാസത്തിന്റെ സംയോജനം, ഉചിതമായ സർട്ടിഫിക്കേഷനോടുകൂടിയ മൾട്ടിപ്പിൾ എൻട്രി, എക്സിറ്റ് പോയിന്റുകൾ എന്നീ സവിശേഷതകൾ ഉള്ള

സമഗ്രമായ മൾട്ടി-ഡിസിപ്ലിനറി അണ്ടർ ഗ്രാജ്വേറ്റ് വിദ്യാഭ്യാസമാണ് നയം വിഭാവനം ചെയ്യുന്നത്. യു.ജി. വിദ്യാഭ്യാസം, 3 അല്ലെങ്കിൽ 4 വർഷം ആകാം. ഉദാഹരണത്തിന്, 1 വർഷത്തിനുശേഷം സർട്ടിഫിക്കറ്റ്, 2 വർഷത്തിന് ശേഷം അഡ്വാൻസ്ഡ് ഡിപ്ലോമ, 3 വർഷത്തിന് ശേഷം ബാച്ചിലേഴ്സ് ഡിഗ്രി, 4 വർഷത്തിന് ശേഷം ഗവേഷണത്തിനൊപ്പം ബിരുദം.

വിവിധ എച്ച്.ഇ.ഐ.കളിൽ (Higher Education Institutions) നിന്ന് നേടിയ അക്കാദമിക് ക്രെഡിറ്റുകൾ ഡിജിറ്റലായി സംഭരിച്ചിട്ടുള്ള ഒരു അക്കാദമിക് ബാങ്ക് ഓഫ് ക്രെഡിറ്റ് വഴി കൈമാറ്റം ചെയ്യപ്പെടുകയും അവസാന ബിരുദം നേടുകയും ചെയ്യാം.

രാജ്യത്തിന്റെ ആഗോള നിലവാരത്തിലുള്ള മികച്ച മൾട്ടി ഡിസിപ്ലിനറി വിദ്യാഭ്യാസ മാതൃകകളായ ഐ.ഐ.ടി.കൾ, ഐ.ഐ.എമ്മുകൾ എന്നിവയ്ക്ക് തുല്യമായി മൾട്ടിഡിസിപ്ലിനറി എഡ്യൂക്കേഷൻ ആൻഡ് റിസർച്ച് യൂണിവേഴ്സിറ്റികൾ (M.E.R.U.) സ്ഥാപിക്കും.

ശക്തമായ ഗവേഷണ സംസ്കാരം വളർത്തിയെടുക്കുന്നതിനും ഉന്നതവിദ്യാഭ്യാസത്തിലുടനീളം ഗവേഷണ ശേഷി വളർത്തുന്നതിനുമുള്ള ഒരു മികച്ച സ്ഥാപനമായി നാഷണൽ റിസർച്ച് ഫൗണ്ടേഷൻ നിലവിൽ വരും.

നിയന്ത്രണം
മെഡിക്കൽ-നിയമ വിദ്യാഭ്യാസം ഒഴികെയുള്ള മുഴുവൻ ഉന്നതവിദ്യാഭ്യാസവും ഒരൊറ്റ കുടക്കീഴിലാക്കി ഹയർ എഡ്യൂക്കേഷൻ കമ്മീഷൻ ഓഫ് ഇന്ത്യ (എച്ച്.ഇ.സി.ഐ) രൂപീകരിക്കും.

നിയന്ത്രണത്തിനായി ദേശീയ ഉന്നത വിദ്യാഭ്യാസ റെഗുലേറ്ററി കൗൺസിൽ (എൻ‌.എച്ച്‌. ഇ.ആർ.‌സി.), നിലവാരത്തിന്റെ ക്രമീകരണത്തിനായി പൊതുവിദ്യാഭ്യാസ കൗൺസിൽ (ജി.‌ഇ.സി.),  ധനസഹായത്തിനായി ഉന്നത വിദ്യാഭ്യാസ ഗ്രാന്റ് കൗൺസിൽ (എച്ച്.ഇ.ജി.സി), അക്രഡിറ്റേഷനായി നാഷണൽ അക്രഡിറ്റേഷൻ കൗൺസിൽ (എൻ‌.എ.സി.) എന്നിങ്ങനെ നാല് സ്വതന്ത്ര വിഭാഗങ്ങൾ ഉണ്ടാകും. പൂർണ്ണമായും സാങ്കേതികവിദ്യയിലധിഷ്ഠിതമായി എച്ച്.ഇ.സി.ഐ. പ്രവർത്തിക്കും. മാനദണ്ഡങ്ങൾക്ക് പാലിക്കാത്ത എച്ച്.ഇ.ഐ.കൾക്ക് പിഴ ചുമത്താനുള്ള അധികാരങ്ങൾ എച്ച്.ഇ.സി.ഐ.ക്ക് ഉണ്ടായിരിക്കും. പൊതു-സ്വകാര്യ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ നിയന്ത്രണ, അക്രഡിറ്റേഷൻ-അക്കാദമിക് മാനദണ്ഡങ്ങൾ ഒന്ന് തന്നെയായിരിക്കും.

യുക്തിസഹമായ സ്ഥാപന വ്യവസ്ഥ
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളെ ഉന്നത നിലവാരമുള്ള അധ്യാപനം, ഗവേഷണം, സാമൂഹിക ഇടപഴകൽ എന്നിവയുള്ള മികച്ച റിസോഴ്‌സ് അധിഷ്ഠിത, മൾട്ടി ഡിസിപ്ലിനറി സ്ഥാപനങ്ങളാക്കി മാറ്റും. സർവകലാശാലയുടെ നിർവചനത്തിൽ ഗവേഷണ പ്രധാനമായതും അദ്ധ്യയന പ്രധാനമായതും ആയ സർവ്വകലാശാലകൾ, ബിരുദം നൽകുന്ന സ്വയംഭരണാധികാരമുള്ള കോളേജുകൾ എന്നിങ്ങനെയുള്ള സ്ഥാപനങ്ങളെ ഉൾക്കൊള്ളിക്കും.

കോളേജുകളുടെ അഫിലിയേഷൻ 15 വർഷത്തിനുള്ളിൽ ഘട്ടംഘട്ടമായി അവസാനിപ്പിക്കുകയും കോളേജുകൾക്ക് ശ്രേണി അടിസ്ഥാനമാക്കി സ്വയംഭരണാവകാശം നൽകുന്നതിന് ഘട്ടം തിരിച്ചുള്ള സംവിധാനം ഏർപ്പെടുത്തുകയും വേണം. ഒരു നിശ്ചിത കാലയളവിൽ, ഓരോ കോളേജും ഒന്നുകിൽ സ്വയംഭരണ ബിരുദം നൽകുന്ന കോളേജ് അല്ലെങ്കിൽ ഒരു സർവ്വകലാശാലയുടെ ഒരു ഘടക കോളേജ് ആയി വികസിക്കണമെന്നാണ് വിഭാവനം ചെയ്തിരിക്കുന്നത്.

 

പ്രചോദനകരം‌, ഊർജ്ജസ്വലം, യോഗ്യരായ ഫാക്കൽറ്റി
എൻ‌ഇപി ശുപാർശ ചെയ്യുന്നത്‌ കൃത്യമായി നിർവചിക്കപ്പെട്ടതും, സ്വതന്ത്രമായ, സുതാര്യമായ നിയമനം, പാഠ്യപദ്ധതി/ബോധനശാസ്‌ത്രം എന്നിവ രൂപകൽപ്പന ചെയ്യാനുള്ള സ്വാതന്ത്ര്യം, മികവിനുള്ള‌ പ്രോത്സാഹനം, സ്ഥാപനത്തെ നയിക്കാനുള്ള പാത തുറന്നുനൽകുക എന്നിവയാണ്‌.

അധ്യാപന വിദ്യാഭ്യാസം
അധ്യാപന വിദ്യാഭ്യാസത്തിനായുള്ള നവീനവും സമഗ്രവുമായ ഒരു ദേശീയ പാഠ്യപദ്ധതി ചട്ടക്കൂടായ എൻ‌സിഎഫ്‌ടി‌ഇ 2021, എൻ‌സി‌ഇ‌ആർ‌ടിയുമായി കൂടിയാലോചിച്ച് എൻ‌സി‌ടി‌ഇ രൂപീകരിക്കും. 2030 ആകുമ്പോഴേക്കും അധ്യാപനത്തിനുള്ള ഏറ്റവും കുറഞ്ഞ ഡിഗ്രി യോഗ്യത 4 വർഷത്തെ സംയോജിത ബി എഡ് ഡിഗ്രിയാക്കും.

മെന്ററിംഗ് മിഷൻ
മെന്ററിംഗിനായി ഒരു ദേശീയ മിഷൻ സ്ഥാപിക്കും. യൂണിവേഴ്സിറ്റി/കോളേജ് അദ്ധ്യാപകർക്ക് ഹ്രസ്വ–- ദീർഘകാല മെന്ററിംഗ്/പ്രൊഫഷണൽ പരിശീലനം നൽകാൻ സന്നദ്ധരായ സീനിയർ/റിട്ടയേർഡ് ഫാക്കൽറ്റികളുടെ ഒരു പൂൾ സജ്ജമാക്കും.

വിദ്യാർത്ഥികൾക്ക് സാമ്പത്തിക പിന്തുണ
എസ്‌സി, എസ്ടി, ഒബിസി, മറ്റ് എസ്.ഇ.ഡി.ജികൾ വിഭാഗം വിദ്യാർത്ഥികളുടെ കഴിവുകൾ പ്രോത്സാഹിപ്പിക്കുന്നതിന് പ്രേരിപ്പിക്കും. സ്കോളർഷിപ്പ് ലഭിക്കുന്ന വിദ്യാർത്ഥികളെ പിന്തുണയ്‌ക്കൽ, വികസനം, പുരോഗതി എന്നിവ കണ്ടെത്തി പരിശോധിക്കുന്നതിന്‌ നാഷനൽ സ്കോളർഷിപ്പ് പോർട്ടൽ വിപുലീകരിക്കും. വിദ്യാർത്ഥികൾക്ക് കൂടുതൽ സ്കോളർഷിപ്പുകൾ നൽകാൻ സ്വകാര്യ എച്ച്ഇഐകളെ പ്രോത്സാഹിപ്പിക്കും.

ഓപ്പൺ, വിദൂരവിദ്യാഭ്യാസം
ജിഇആർ വർദ്ധിപ്പിക്കുന്നതിൽ ഓപ്പൺ, വിദൂരവിദ്യാഭ്യാസം ഒരു പ്രധാന പങ്ക് വഹിക്കുന്നതിനാൽ അത്‌ വിപുലീകരിക്കും. ഓൺലൈൻ കോഴ്സുകൾ, ഡിജിറ്റൽ സങ്കേതങ്ങൾ, ഗവേഷണധനസഹായം, മെച്ചപ്പെട്ട വിദ്യാർത്ഥി സേവനങ്ങൾ, എംഒഒസികളുടെ- ക്രെഡിറ്റ് ബേസ്‌ഡ്‌ റെക്കഗനീഷൻ തുടങ്ങിയ നടപടികൾ ഉന്നത നിലവാരമുള്ള ക്ലാസ്‌ പഠനങ്ങൾക്ക്‌ തുല്യമാക്കാനായി സജ്ജമാക്കും

ഓൺലൈൻ വിദ്യാഭ്യാസവും ഡിജിറ്റൽ വിദ്യാഭ്യാസവും
ഓൺലൈൻ വിദ്യാഭ്യാസം പ്രോത്സാഹിപ്പിക്കുന്നതിനുള്ള സമഗ്രമായ ശുപാർശകൾ. സ്കൂൾ തലത്തിലെയും ഉന്നതവിദ്യാഭ്യാസത്തിലെയും ഇ-എഡ്യുക്കേഷൻ ആവശ്യകതകൾ നിറവേറ്റുന്നതിനായി ഡിജിറ്റൽ ഇൻഫ്രാസ്ട്രക്ചർ, ഡിജിറ്റൽ കണ്ടന്റ്‌, ശേഷി വികസനം എന്നിവയ്ക്കായി ഒരു പ്രത്യേക യൂണിറ്റ് എംഎച്ച്ആർഡിയിൽ സൃഷ്ടിക്കും.

സാങ്കേതികവിദ്യ വിദ്യാഭ്യാസത്തിൽ
ഒരു സ്വയംഭരണ സംവിധാനമായി നാഷണൽ എജ്യുക്കേഷണൽ ടെക്നോളജി ഫോറം (എൻഇടിഎഫ്‌) രൂപീകരിക്കും. പഠനം, വിലയിരുത്തൽ, ആസൂത്രണം, ഭരണം എന്നിവ മെച്ചപ്പെടുത്തുന്നതിനായി സാങ്കേതികവിദ്യയുടെ ഉപയോഗത്തെക്കുറിച്ചുള്ള ആശയങ്ങൾ കൈമാറുന്നതിനായാണ്‌ ഇത്‌ സൃഷ്‌ടിക്കുന്നത്‌.

ഇന്ത്യൻ ഭാഷകളുടെ പ്രോൽസാഹനം
എല്ലാ ഇന്ത്യൻ ഭാഷകളുടെയും സംരക്ഷണം, വികസനം, ഊര്‍ജ്ജസ്വലത എന്നിവ ഉറപ്പുവരുത്തുന്നതിന്‌ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ട്രാൻസ്‌ലേഷൻ ആൻഡ് ഇന്റർപ്രെട്ടേഷൻ (ഐഐടിഐ), നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് (ഇൻസ്റ്റിറ്റ്യൂട്ടുകൾ) പാലി, പേർഷ്യൻ, പ്രാകൃത്‌ എന്നിവയ്‌ക്കായും സംസ്കൃതം ശാക്‌തീകരണത്തിനും എച്ച്ഇഐകളിലെ ഭാഷാ വകുപ്പുകൾ എന്നിവ ശക്തിപ്പെടുത്തുന്നതിനായും എൻ‌ഇ‌പി ശുപാർശ ചെയ്യുന്നു. കൂടാതെ കൂടുതൽ എച്ച്‌ഇഐ പ്രോഗ്രാമുകളിൽ മാതൃഭാഷ/പ്രാദേശിക ഭാഷ ഒരു ശിക്ഷണ മാധ്യമമായി ഉപയോഗിക്കുകയും വേണം. സ്ഥാപന തല സഹകരണത്തിലൂടെയും,

വിദ്യാർത്ഥി-ഫാക്കൽറ്റി കൈമാറ്റം എന്നിവയിലൂടെ വിദ്യാഭ്യാസത്തിന്റെ അന്താരാഷ്ട്രവൽക്കരണം സുഗമമാക്കുകയും ലോക നിലവാരത്തിലുള്ള സർവകലാശാലകളെ നമ്മുടെ രാജ്യത്ത് കാമ്പസുകൾ തുറക്കാൻ അനുവദിക്കുകയും ചെയ്യും.

പ്രൊഫഷണൽ വിദ്യാഭ്യാസം
എല്ലാ പ്രൊഫഷണൽ വിദ്യാഭ്യാസവും ഉന്നത വിദ്യാഭ്യാസ സംവിധാനത്തിന്റെ അവിഭാജ്യ ഭാഗമാക്കും.

യുവാക്കൾ-വയോജന സാക്ഷരത നൂറു ശതമാനം കൈവരിക്കാനാണ് നയം ലക്ഷ്യമിടുന്നത്.

വിദ്യാഭ്യാസ ധനനയം
വിദ്യാഭ്യാസ മേഖലയിലെ പൊതുനിക്ഷേപം ജിഡിപിയുടെ 6 ശതമാനത്തിൽ എത്തിക്കുന്നതിന് കേന്ദ്രവും സംസ്ഥാനങ്ങളും ഒരുമിച്ച് പ്രവർത്തിക്കും.

അഭൂതപൂർവമായ കൂടിയാലോചന
2015 ജനുവരി മുതൽ രണ്ട് ലക്ഷത്തിലധികം നിർദ്ദേശങ്ങൾ ഉൾക്കൊള്ളുന്ന അഭൂതപൂർവമായ കൂടിയാലോചനകൾക്ക് ശേഷമാണ് എൻ‌ഇപി 2020  രൂപീകരിച്ചത്. അന്തരിച്ച മുൻ കാബിനറ്റ് സെക്രട്ടറി ശ്രീ ടി എസ് ആർ സുബ്രഹ്‌മണ്യന്റെ അധ്യക്ഷതയിൽ 2016 മെയ് മാസത്തിൽ പുതിയ വിദ്യാഭ്യാസ നയത്തിന്റെ പരിഷ്‌കരണ കമ്മറ്റി റിപ്പോർട്ട് സമർപ്പിച്ചു. ഇതിന്റെ അടിസ്ഥാനത്തിൽ മന്ത്രാലയം കരട് ദേശീയ വിദ്യാഭ്യാസ നയം 2016 നായി ചില കൂട്ടിച്ചേർക്കലുകൾ നടത്തി.  2017 ജൂണിൽ വിഖ്യാത ശാസ്‌ത്രജ്‌ഞൻ പത്‌മവിഭൂഷൺ ഡോ. കെ. കസ്തൂരിരംഗന്റെ അധ്യക്ഷതയിൽ കരട് ദേശീയ വിദ്യാഭ്യാസ നയത്തിനായുള്ള കമ്മിറ്റി രൂപീകരിച്ചു. കമ്മറ്റി 2019 മെയ്‌ 31 ന് ദേശീയ വിദ്യാഭ്യാസ നയം 2019 ന്റെ കരട്‌ മാനവ വിഭവശേഷി വികസന മന്ത്രിക്ക് സമർപ്പിച്ചു.

Press Relese
The Union Cabinet chaired by the Prime Minister Shri Narendra Modi today approved the National Education Policy 2020. The new policy aims to pave way for transformational reforms in school and higher education systems in the country. This policy will replace the 34 your old National Policy on Education (NPE),1986. 

Highlights
School Education
  • New Policy aims for universalization of education from pre-school to secondary level with 100 % Gross Enrolment Ratio (GER) in school education by 2030.
  • NEP 2020 will bring 2 crore out of school children back into the main stream through open schooling system.
  • The current 10+2 system to be replaced by a new 5+3+3+4 curricular structure corresponding to ages 3-8, 8-11, 11-14, and 14-18 years respectively. This will bring the hitherto uncovered age group of 3-6 years under school curriculum, which has been recognized globally as the crucial stage for development of mental faculties of a child. The new system will have 12 years of schooling with three years of Anganwadi/ pre schooling.
  • Emphasis on Foundational Literacy and Numeracy, no rigid separation between academic streams, extracurricular, vocational streams in schools ; Vocational Education to start from Class 6 with Internships Teaching up to at least Grade 5 to be in mother tongue/ regional language. No language will be imposed on any student.
  • Assessment reforms with 360 degree Holistic Progress Card, tracking Student Progress for achieving Learning Outcomes.
  • A new and comprehensive National Curriculum Framework for Teacher Education, NCFTE 2021, will be formulated by the NCTE in consultation with NCERT. By 2030, the minimum degree qualification for teaching will be a 4-year integrated B.Ed. degree .
Higher Education
  • Gross Enrolment Ratio in higher education to be raised to 50 % by 2035 ; 3.5 crore seats to be added in higher education.
  • The policy envisages broad based, multi-disciplinary, holistic Under Graduate education with flexible curricula, creative combinations of subjects, integration of vocational education and multiple entry and exit points with appropriate certification. UG education can be of 3 or 4 years with multiple exit options and appropriate certification within this period.
  • Academic Bank of Credits to be established to facilitate Transfer of Credits.
  • Multidisciplinary Education and Research Universities (MERUs), at par with IITs, IIMs, to be set up as models of best multidisciplinary education of global standards in the country.
  • The National Research Foundation will be created as an apex body for fostering a strong research culture and building research capacity across higher education.
  • Higher Education Commission of India(HECI) will be set up as a single overarching umbrella body the for entire higher education, excluding medical and legal education. HECI to have four independent verticals - National Higher Education Regulatory Council (NHERC) for regulation, General Education Council (GEC ) for standard setting, Higher Education Grants Council (HEGC) for funding, and National Accreditation Council( NAC) for accreditation. Public and private higher education institutions will be governed by the same set of norms for regulation, accreditation and academic standards.
  • Affiliation of colleges is to be phased out in 15 years and a stage-wise mechanism is to be established for granting graded autonomy to colleges. Over a period of time, it is envisaged that every college would develop into either an Autonomous degree-granting College, or a constituent college of a university.
Others
  • An autonomous body, the National Educational Technology Forum (NETF), will be created to provide a platform for the free exchange of ideas on the use of technology to enhance learning, assessment, planning, administration.
  • NEP 2020 emphasizes setting up of Gender Inclusion Fund, Special Education Zones for disadvantaged regions and groups.
  • New Policy promotes Multilingualism in both schools and higher education. National Institute for Pali, Persian and Prakrit , Indian Institute of Translation and Interpretation to be set up.
  • The Centre and the States will work together to increase the public investment in Education sector to reach 6% of GDP at the earliest.
Unprecedented Consultations
NEP 2020 has been formulated after an unprecedented process of consultation that involved nearly over 2 lakh suggestions from 2.5 lakhs Gram Panchayats, 6600 Blocks, 6000 ULBs, 676 Districts. The MHRD initiated an unprecedented collaborative, inclusive, and highly participatory consultation process from January 2015.
In May 2016, ‘Committee for Evolution of the New Education Policy’ under the Chairmanship of Late Shri T.S.R. Subramanian, Former Cabinet Secretary, submitted its report. Based on this, the Ministry prepared ‘Some Inputs for the Draft National Education Policy, 2016’.
In June 2017 a ‘Committee for the Draft National Education Policy’ was constituted under the Chairmanship of eminent scientist Dr. K. Kasturirangan, which submitted the Draft National Education Policy, 2019 to the Hon’ble Human Resource Development Minister on 31st May, 2019. The Draft National Education Policy 2019 was uploaded on MHRD’s website and at ‘MyGov Innovate’ portal eliciting views/suggestions/comments of stakeholders, including public.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !