മറക്കാത്ത മഴക്കാലം - കുടയില്ലാത്തവർ

Mashhari
0
കുടയില്ലാത്തവർ എന്ന പാഠഭാഗത്തിൽ Page 20-ൽ മഴക്കാലത്തെക്കുറിച്ചു കവിയ്‌ക്കുള്ള ഓർമകൾ കവിതയിൽ നിന്നറിഞ്ഞല്ലോ. ഇതുപോലെ നിങ്ങൾക്കുണ്ടായ ഒരു മഴക്കാല അനുഭവം ഓർമിച്ചെഴുതൂ...
അഞ്ചു ദിവസം നിർത്താതെ പെയ്‌ത മഴ, ഇതുപോലെ ഒരു മഴ ഞാൻ ആദ്യമായാണ് കാണുന്നത്. ഞങ്ങളുടെ മുറ്റത്തും പറമ്പിലും മഴവെള്ളം നിറഞ്ഞു. മഴ കുറയും എന്ന് കരുതിയിരുന്നെങ്കിലും മഴ കുറയുന്ന ഒരു ലക്ഷണവും കാണുന്നില്ല. വൈകുന്നേരം ആയപ്പോഴേയ്ക്കും കട്ടിലിന്റെ ചുവട്ടിൽ വരെ വെള്ളമായി. ഞങ്ങൾ ചുറ്റുപാടുമുള്ള വീടുകളിലും വെള്ളം കയറിയിരിക്കുകയാണ്. ആളുകളെല്ലാം വീടിന്റെ ഉയരമുള്ള ഭാഗങ്ങളിൽ കയറി ഇരിക്കുകയാണ്. 
കുറച്ചു സമയം കഴിഞ്ഞപ്പോൾ ഒരു വലിയ വള്ളം ഞങ്ങളുടെ വീടിനടുത്തെത്തി. ഞാനും അമ്മയും അച്ഛനും അനിയനും വള്ളത്തിൽ കയറി. ഞാനും അനിയനും വളരെ പേടിയോടെയാണ് വള്ളത്തിൽ ഇരുന്നത്. ഞങ്ങളെകൂടാതെ അടുത്ത വീട്ടിലെ ആൾക്കാരും അതിൽ ഉണ്ടായിരുന്നു. അവരും വളരെ പേടിച്ചാണ് വള്ളത്തിൽ ഇരിക്കുന്നത്. ഞങ്ങളെ എല്ലാവരെയും കൊണ്ട് വള്ളം റോഡിലൂടെ പാഞ്ഞു. ഞങ്ങളെ ഞങ്ങൾ പഠിക്കുന്ന വിദ്യാലയത്തിന്റെ മുന്നിലെ നടയിൽ ആണ് ഇറക്കിയത്. നടകൾ കയറി സ്കൂൾ മുറ്റത്തെത്തിയപ്പോൾ  ധാരാളം ആളുകളെ അവിടെ കാണാൻ കഴിഞ്ഞു. കുട്ടികൾ ബഹളം വച്ചുകൊണ്ടിരിക്കുകയാണ്. നനഞ്ഞ തുണി മാറ്റാൻ പോലും കഴിയാതെ ധാരാളം ആളുകൾ വിഷമിച്ചു ഇരിക്കുകയാണ്. കുടിക്കാൻ പോലും വെള്ളം ഇല്ല. പിന്നെ പതിയെ ധാരാളം ഭക്ഷണവും വെള്ളവും തുണിയുമൊക്കെ സ്കൂളിൽ പല സംഘടനകളും എത്തിച്ചു. 
രണ്ടാഴ്ചയോളം സ്കൂൾ ക്യാമ്പിൽ കഴിഞ്ഞു. വെള്ളം താഴ്‌ന്നപ്പോൾ ഞങ്ങൾ വീട്ടിലേയ്ക്ക് പോയി. വീട്ടിലുണ്ടായിരുന്ന എല്ലാ സാധനങ്ങളും നശിച്ചുപോയിരുന്നു. എന്റെ പാഠപുസ്തകങ്ങളും അവയുടെ കൂട്ടത്തിൽ പെട്ടു. ക്യാമ്പിൽ നിന്ന് കിട്ടിയ സാധനങ്ങളുമായി കൊണ്ട് ഞങ്ങൾ പുതു ജീവിതം തുടങ്ങി 
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !