
മദർ തെരേസയുടെ അമ്മയുടെ പേര് : ഡാനാഫിൽ ബർണായി.
പിതാവിന്റെ പേര് : നിക്കോളാസ്.
1950ൽ മിഷനറീസ് ഓഫ് ചാരിറ്റി എന്ന പേരിൽ മദർ തെരേസയുടെ നേത്യത്വത്തിലുള്ള സന്യാസിനി സമൂഹം സ്ഥാപിച്ചു. മരണാസന്നരായവർക്കുവേണ്ടി 'നിർമൽ ഹൃദയ്' എന്ന ഭവനവും കുട്ടികൾക്കുവേണ്ടി ശിശുഭവനും കുഷ്ഠരോഗികൾക്കുവേണ്ടി ശാന്തിഭവനും ആരംഭിച്ചു.
പദ്മശ്രീ, സമാധാനത്തിനുള്ള നോബൽ പുരസ്കാരം, ഭാരതരത്നം തുടങ്ങി നൂറോളം പുരസ്കാരങ്ങൾ മദറിനെ തേടിയെത്തി. ലോകത്ത് ജീവിച്ചിരിക്കുന്ന വനിതകളിലും മരിച്ചുപോയ വനിതകളിലും ഏറ്റവും കൂടുതൽ അവാർഡുകളും ബഹുമതികളും നേടിയത് മദർ തെരേസയാണ്.
1997 സെപ്റ്റംബർ 5 ന് മദർ തെരേസ മരണമടഞ്ഞു. 2003 ഒക്ടോബർ 19 ന് മദർ തെരേസയെ വാഴ്ത്തപ്പെട്ടവളായി പ്രഖ്യാപിച്ചു. 2016 സെപ്റ്റംബർ 4 ന് മദർ തെരേസയെ വിശുദ്ധപദവിയിലേക്ക് ഉയർത്തി.
മരണത്തോടെ പല രാജ്യത്തും മദറിനു വേണ്ടി സ്മാരകങ്ങള്‍ ഉയര്‍ന്നു. ജന്മനാടായ അല്‍ബേനിയ വിമാനത്താവളത്തിന് മദര്‍ തെരേസയുടെ പേരു നല്‍കി മദറിനെ ഓര്‍മിക്കുന്നു.