ഇന്ന് ലോക സമുദ്ര ദിനമാണ് . മലിനമായിക്കൊണ്ടിരിക്കുന്ന സമുദ്രങ്ങളുടെ സൗന്ദര്യവും സമ്പത്തും സംരക്ഷിക്കുന്ന എന്ന ലക്ഷ്യത്തോടെ 2008 മുതൽ ഈ ദിനം ആചരിച്ചുവരുന്നു.
ഭൂമിയെ മറ്റു ഗ്രഹങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നത് ജലത്തിന്റെ സാന്നിധ്യമാണ്. വൻകരകൾക്കും ദ്വീപുകൾക്കും ചുറ്റുമായി പരന്നുകിടക്കുന്ന വളരെ വലിയ ജലാശയങ്ങളാണ് സമുദ്രങ്ങൾ. വൻ സമുദ്രങ്ങളുടെ ചെറിയ ഭാഗം ഒറ്റപ്പെട്ട് കാണുന്നതാണ് കടൽ. പല കടലുകളും ഉൾകടലുകളും കടലിടുക്കുകളും തീരമേഖലകളും എല്ലാം കൂടി ചേർന്നാണ് സമുദ്രമാകുന്നത്.
സമുദ്രങ്ങളുടെ പ്രാധാന്യം
- അന്തരീക്ഷത്തിലെ കാർബൺ ഡൈ ഓക്‌സൈഡിനെ വലിയൊരളവിൽ വലിച്ചെടുത്ത് ആഗോള താപനത്തെ തടയുന്നു.
- ഭൂമിയിലെ ഓക്‌സിജന്റെ അളവിനെ വളരെയധികം മാറ്റം വരുത്താതെ ക്രമപ്പെടുത്തുന്നു.
സമുദ്രങ്ങൾ നേരിടുന്ന വെല്ലുവിളികൾ
- മനുഷ്യൻ ഉണ്ടാക്കുന്ന അന്തരീക്ഷ-ജല മലിനീകരണം സമുദ്രങ്ങളിലെ ആവാസവ്യവസ്ഥയെ തകർക്കുന്നു.
- ഹരിതഗൃഹ വാതകങ്ങളുടെ ആധിക്യം സമുദ്രജലത്തിന്റെ അമ്ലത കൂട്ടുന്നു. ജീവജാലങ്ങളുടെ നിലനിൽപ്പിന് ഇത് ഭീഷണിയാണ്.
- കാലാവസ്ഥാ വ്യതിയാനം സമുദ്രങ്ങളുടെ വ്യതിയാനം കൂടിയാണ്. താപവ്യതിയാനത്തിൽ കാറ്റുകളുടെയും അടിയൊഴുക്കുകളുടെയും ക്രമത്തിൽ വ്യതിയാനം വരുത്തുന്നു.
- മണ്ണൊലിപ്പ് മൂലം സമുദ്രത്തിന്റെ ആഴം കുറയുന്നു. ചെളിവെള്ളം അടിത്തട്ടിൽ പ്രകാശം കുറയ്ക്കുന്നതിനായി ജലസസ്യങ്ങളുടെ നാശത്തിന് ഇടയാക്കുന്നു.