ഏതൊക്കെ പഴങ്ങളാണ് സാർ ഇന്ന് ക്‌ളാസിൽ പറഞ്ഞത്? അവയൊക്കെ ഒന്ന് ആലോചിച്ചു എഴുതാമോ?
ചക്ക, മാങ്ങ, വാഴപ്പഴം എന്നിവ ഉപയോഗിച്ച് ഏതൊക്കെ വിഭവങ്ങളാണ് നിങ്ങളുടെ അമ്മയോ അമ്മൂമ്മയോ നിങ്ങൾക്ക് ഉണ്ടാക്കിത്തന്നത്? അവ ഏതൊക്കെയാണെന്ന് ഒന്ന് ഓർത്തെഴുതാമോ?
താഴെയുള്ള ചിത്രത്തിൽ നിങ്ങൾ എന്താണ് കാണുന്നത്?
അമ്മയും കുഞ്ഞുങ്ങളും... നിങ്ങൾ ഇന്നത്തെ ക്‌ളാസിൽ ഇങ്ങനെയുള്ള വീഡിയോ കണ്ടില്ലേ? ഇതുപോലെ നിങ്ങളുടെ അച്ഛനോ അമ്മയോ അമ്മൂമ്മയോ അപ്പൂപ്പനോ ടീച്ചറോ നിങ്ങളോട് സ്നേഹം പ്രകടിപ്പിച്ച ഒരു അവസരം ഓർത്തുനോക്കൂ... അതിനെ ഒരു ചിത്രമാക്കി മാറ്റമോ ഇല്ലെങ്കിൽ ഒരു ചെറിയ കുറിപ്പാക്കി മാറ്റമോ? സാധിക്കില്ലേ നിങ്ങൾക്ക് ഒന്ന് ശ്രമിച്ചുനോക്കൂന്നെ... പേടിക്കണ്ട തെറ്റിയാൽ മാഷ് നിങ്ങളെ വഴക്ക് പറയുകയൊന്നുമില്ല... എന്നിട്ട് അത് നിങ്ങളുടെ ക്‌ളാസ് ടീച്ചർക്ക് അയച്ചുകൊടുക്കണേ ...