എന്റെ നാട്ടിൽ പാട്ടു പാടിയൊഴുകുന്ന പുഴകളും തോടുകളും ഉണ്ട്. ചന്തമുള്ള പൂക്കൾ നിറഞ്ഞുനിൽക്കുന്ന കാടുകളുണ്ട്. കളകളം പാടിയൊഴുകുന്ന കാട്ടു ചോലയും മനോഹരമായ പുൽമേടുകൾ നിറഞ്ഞ കുന്നുകളും മലകളും ഉണ്ട്. വെള്ളിയരഞ്ഞാണം ഇട്ടതുപോലെ ചുറ്റും തുള്ളിക്കളിക്കുന്ന കടലും കായലുകളും ഉണ്ട്. കോരിത്തരിക്കുന്ന വയലുകൾ ഉണ്ട്. പീലി നിവർത്തി ആടുന്ന തെങ്ങിൻ തോപ്പുകൾ ഉണ്ട്. ഇതൊക്കെയുള്ള എന്റെ കേരളം എത്ര സുന്ദരമാണ്!