വൈക്കം മുഹമ്മദ് ബഷീര്‍

RELATED POSTS

തിരുവിതാംകൂറിലെ (ഇപ്പോഴത്തെ കോട്ടയം ജില്ലയിലെ വൈക്കം താലൂക്കില്‍ ഉള്‍പ്പെട്ട) തലയോലപ്പറമ്പ് ഗ്രാമത്തില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ജനിച്ചു. ഇരുപതാം നൂറ്റാണ്ടിലെ മലയാള സാഹിത്യകാരന്‍മാരില്‍ ഏറ്റവും മുന്‍പന്തിയിലെത്തിയ, തന്റേതായ ആഖ്യാന ശൈലിയിലൂടെ മലയാള സാഹിത്യരംഗത്ത് ഉന്നത സ്ഥാനം കരഗതമാക്കിയ സാഹിത്യ കുലപതിയായ വൈക്കം മുഹമ്മദ് ബഷീര്‍ . മലയാള നോവലിസ്റ്റ്, കഥാകൃത്ത്, സ്വാതന്ത്ര്യസമര പോരാളി എന്നീ നിലകളിലും അദ്ദേഹം കേരളീയ സാമൂഹിക മണ്ഡലത്തില്‍ നിറഞ്ഞുനിന്നു.

ജനനം :- 1908 ജനുവരി 21
ചരമം :- 1994 ജൂലൈ 5
ജന്മസ്ഥലം :- വൈക്കം തലയോലപ്പറമ്പ്
പിതാവ് :- കായി അബ്ദുൽ റഹ്മാൻ
മാതാവ് :- കുഞ്ഞാത്തുമ്മ
ഭാര്യ :- ഫാബി ബഷീർ
മക്കൾ:- ഷാഹിന, അനീസ്
ബേപ്പൂർ സുൽത്താൻ വൈക്കം മുഹമ്മദ് ബഷീറിന്റെ ശബ്ദം കേൾക്കാം... ആകാശവാണിയുടെ ശബ്ദശേഖരത്തിൽ നിന്ന്
നോവൽ

 • പ്രേമലേഖനം
 • ബാല്യകാലസഖി
 • ആനവാരിയും പൊൻകുരിശും
 • പാത്തുമ്മായുടെ ആട്
 • മതിലുകൾ
 • ശബ്ദങ്ങൾ
 • സ്ഥലത്തെ പ്രധാന ദിവ്യൻ
 • മരണത്തിന്റെ നിഴൽ
 • മുച്ചീട്ടുകളിക്കാരന്റെ മകൾ
 • ജീവിത നിഴൽപ്പാടുകൾ
 • താരാ സ്പെഷ്യൽസ്‌
 • മാന്ത്രികപ്പൂച്ച
 • ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന്
ചെറുകഥകൾ

 • ഭൂമിയുടെ അവകാശികൾ
 • വിശ്വവിഖ്യാതമായ മൂക്ക്
 • ജന്മദിനം
 • ഓർമ്മക്കുറിപ്പ്
 • വിഡ്ഢികളുടെ സ്വർഗം
 • ആനപ്പൂട
 • ശിങ്കിടിമുങ്കൻ
 • യാ ഇലാഹി
 • തേന്മാവ്


ബഷീർ കൃതികൾ അന്യഭാഷകളിൽ
ബാല്യകാലസഖി, പാത്തുമ്മയുടെ ആട്,  ന്റുപ്പുപ്പാക്കൊരാനേണ്ടാർന്ന് എന്നിവ  ഇംഗ്ലീഷിലേക്കു വിവർത്തനം ചെയ്തത് ഡോ.റൊണാൾഡ്.ഇ.ആഷർ ആണ്. ഇംഗ്ലീഷിനു പുറമേ ഇന്ത്യയിലെ പ്രധാന ഭാഷകളിലെല്ലാം ബഷീർ കൃതികൾ തർജ്ജജമ ചെയ്തിട്ടുണ്ട്. കൂടാതെ ഫ്രഞ്ച്, ജപ്പാനീസ്, ചൈനീസ്  തുടങ്ങിയ ഭാഷകളിലേക്കും പരിഭാഷകൾ ഉണ്ടായി.

സിനിമയിൽ ബഷീർ
തിരക്കഥകൾ:-  ബാല്യകാലസഖി, ഭാർഗവീനിലയം.

ഭാർഗവീനിലയം ബഷീറിൻറെ നീലവെളിച്ചം എന്ന കഥയുടെ ചലച്ചിത്രാവിഷ്കാരമാണ് സംവിധാനം നിർവഹിച്ചത് എ.വിൻസെൻറ്.

ബഷീറിൻറെ മതിലുകൾ എന്ന നോവൽ 1989 ൽ സിനിമയാക്കിയിട്ടുണ്ട്. ഈ ചിത്രത്തിൽ വൈക്കം മുഹമ്മദ് ബഷീർ ആയി അഭിനയിച്ച മമ്മൂട്ടിക്ക് മികച്ച നടനുള്ള ദേശീയ അവാർഡ് ലഭിച്ചിട്ടുണ്ട്. ഈ ചിത്രത്തിന്റെ സംവിധാനം നിർവ്വഹിച്ചത് അടൂർ ഗോപാലകൃഷ്ണൻ ആണ്.

ബാല്യകാലസഖി രണ്ടു തവണ സിനിമയാക്കിയിട്ടുണ്ട് 1967ലും 2014ലും.

പുരസ്കാരങ്ങൾ
കേന്ദ്രസാഹിത്യ അക്കാദമി ഫെലോഷിപ്പ് (1970)
കേരള സാഹിത്യ അക്കാദമി ഫെല്ലോഷിപ്പ് (1981)
പത്മശ്രീ (1981)
കാലിക്കറ്റ് സർവ്വകലാശാലയുടെ ഡോക്ടർ ഓഫ് ലെറ്റേഴ്സ് ബിരുദം (1987)
സംസ്കാര ദീപം അവാർഡ് (1987)
പ്രേംനസീർ അവാർഡ് (1992)
ലളിതാംബിക അന്തർജ്ജനം അവാർഡ് (1993)
മുട്ടത്തു വർക്കി അവാർഡ് (1993)
വള്ളത്തോൾ പുരസ്കാരം

Basheer

Persons To RememberPost A Comment:

0 comments: