ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ആൽഫ്രെഡ് അറ്റ്ലറിന്റെ അനുഭവ കഥ

Mashhari
0
പ്രസിദ്ധ മനോരോഗ വിദഗ്ദനായ ഡോക്ടർ ആൽഫ്രെഡ് അറ്റ്ലർ തൻറ്റെ ജീവിതത്തിലെ ഒരു അനുഭവ കഥ പറയുന്നുണ്ട്. തൻറെ കുട്ടിക്കാലത്ത് സ്കൂൾ വിദ്യാഭ്യാസകാലത്ത് കണക്കിലെ ഏറ്റവും മണ്ടനായ വിദ്യാർത്ഥിയായിരുന്നു താൻ. അതുകൊണ്ടുതന്നെ കണക്ക് അധ്യാപകനും കൂട്ടുകാരും അവനെ കണക്കിലെ മന്ദബുദ്ധി എന്നാണ് വിളിച്ചിരുന്നത്. ഈ ഒരു പേരുദോഷം മാറ്റുവാൻ ആ കുട്ടി ഏറെ പരിശ്രമിച്ചു. തനിയെ വീട്ടിൽ പോയിരിക്കുമ്പോൾ കണക്കു ചെയ്തു പഠിക്കുവാൻ ഏറെ പരിശ്രമിച്ചു. എന്നാൽ പലപ്പോഴും സാധിക്കുമായിരുന്നില്ല ഒരുദിവസം അവന് ഒരു ഉൾവിളി ഉണ്ടായി എന്നാണ് പറയുന്നത് ഒരു ഇൻസൈറ്റ്. താൻ കണക്കിന് മിടുക്കനാണ് തനിക്ക് കണക്ക് ചെയ്യുവാൻ പറ്റും എന്ന ആ ഒരു ഉൾവിളി. പിറ്റേ ദിവസം സ്കൂളിൽ ചെന്നപ്പോൾ കണക്ക് അധ്യാപകൻ ഇട്ടുകൊടുത്ത കണക്ക് താൻ ചെയ്യാമെന്ന് പറഞ്ഞ് ഇവൻ എഴുന്നേറ്റുനിന്നു. അധ്യാപകനും കൂട്ടുകാരും അതിശയത്തോടെ ഇവനെ നോക്കി. എങ്കിലും ധൈര്യസമേതം സാറിൻറെ അടുത്തുചെന്ന് ഈ കണക്ക് ചെയ്യുവാൻ തുടങ്ങി ബോർഡിൽ. വളരെ ശരിയായി കണക്കു ചെയ്ത ആൽഫ്രെഡിനെ  അഭിനന്ദിച്ചുകൊണ്ട് ക്ലാസ്സിൽ കൈയടി ഉയർന്നു. പിന്നീട് കണക്കിലെ ഏറ്റവും മിടുക്കനായ വിദ്യാർത്ഥിയായി ആൽഫ്രെഡ്  മാറി.

പ്രിയപ്പെട്ടവരെ ഓർക്കുക നമ്മുടെ വ്യക്തിത്വത്തിന്റെ  ശക്തി ചൈതന്യങ്ങളെക്കുറിച്ച് നമ്മുടെ മനസ്സിലുണ്ടാകുന്ന ചിന്തകളാണ് നമ്മുടെ വ്യക്തിത്വത്തിന്റെ  പ്രഭാവത്തെ  നിർണയിക്കുന്നത്. എന്നെക്കൊണ്ട് ഒന്നിനും കൊള്ളുകയില്ല എന്ന് നാം ചിന്തിക്കുന്നിടത്ത്‌  ആത്മനിന്ദയുടെ ആ സമയത്ത് നാം അനുഭവിക്കുന്ന വേദനയും അസ്വസ്ഥതയും അപാരമാണ്. പക്ഷേ ദൈവം ഒത്തിരി കഴിവുകൾ നൽകിയാണ് ഇങ്ങോട്ട് നമ്മെ ഓരോരുത്തരെയും അയച്ചിരിക്കുന്നത് എന്ന സത്യം മനസ്സിലാക്കുക. നമ്മുടെ ജീവിതത്തിലെ നന്മകളെ എണ്ണുക അനുഗ്രഹങ്ങളെ എണ്ണുക  ഈ നന്മകളിൽ നിന്ന് ഊർജ്ജം സ്വീകരിച്ച് ജീവിത വിജയം നേടുന്നതിന് നമുക്ക് പരിശ്രമിക്കാം. ആൽഫ്രെഡ് എന്ന  മനോരോഗവിദഗ്ധന്റെ  ചെറുപ്പകാലത്തിലെ അനുഭവം നമ്മുടെ ജീവിതത്തിന് പ്രചോദനമാകട്ടെ...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !