എന്നും പഠനോത്സവം നടത്തുന്ന എത്ര ക്ലാസുകൾ നമുക്കറിയാം? ഇത് പഠനോത്സവക്കുറിപ്പല്ല... ക്ലാസ് അനുഭവമാണ്..പരപ്പനങ്ങാടി സബ് ജില്ലയിലെ ജിയുപി.എസ് അരിയല്ലൂരിലെ ഒന്നാം ക്ലാസിലെ കൊച്ചു കുട്ടികളുടെ സന്തോഷം മനസ്സിൽ പക്കമേളം ഒരുക്കി, പഠനം എന്നും ഉത്സവമാക്കാറുള്ള ഷിനി ടീച്ചറുടെ കുട്ടികൾ എന്തുമാത്രം പ്രസരിപ്പിലാണ് ? കുട്ടികൾക്ക് അനുയോജ്യമായ കഥകൾ നൽകിയാൽ വായിക്കുന്ന ധാരാളം പേരുണ്ട്.
ഒരുപോലെ പ്രതികരിക്കുന്നവർ....
എല്ലാ കുട്ടികളും ഒരുപോലെ വായിക്കുന്ന ഒരു ക്ലാസ് എന്റെ അധ്യാപന ജീവിതത്തിൽ ആദ്യമായാണു നേരിൽ കാണുന്നത്?
എത്ര ഉത്സാഹത്തോടെയാണ് ഷിനി ടീച്ചർ ഞങ്ങളെ സ്വീകരിച്ചത്? ഓരോ കുട്ടിയും തയ്യാറാക്കുന്ന വായനാ കുറിപ്പും.
വായിച്ച കഥകളിലെ വാക്കുകളും എല്ലാം സമൃദ്ധിയായി തന്നെ,,
ഓരോ കഥയിലെ പുത്തൻ വാക്കുകൾ വർണാഭമായി പദവൃക്ഷങ്ങളാക്കിയിരിക്കുന്നു,,
കുട്ടികൾ എഴുതുന്ന ഡയറി... എല്ലാം ഞങ്ങൾ നോക്കി കണ്ടു.... കുട്ടികളുടെ പോർട്ട് ഫോളിയോയിലെ വളർച്ച അനുഭവിച്ചറിഞ്ഞു.... വിസ്മയത്തോടെ തന്നെ..
"ടീച്ചർ.ഇവർ ഏത് ചിത്രം നൽകിയാലും ഇംഗ്ലീഷിൽ description തയ്യാറാക്കും."
ആ ആത്മവിശ്വാസത്തിന് ഞാനപ്പോഴേ നൂറു മാർക്കിട്ടു.. ..
കുട്ടികളും ഞാനും ചേർന്ന് ഉന്നത നിലവാരത്തിലുള്ള ഒരു description അവരുടെ സ്കൂളിനെക്കുറിച്ചു തന്നെ തയ്യാറാക്കി..
ഓരോ കുട്ടിയും ഒതുക്കത്തോടെ തന്റെ ഊഴം കാത്ത്..
.ഒരോ Sentence മാ യി.. ചെറിയ oral ediing മാത്രം,,ചൂണ്ടി കാണിക്കുകയേ വേണ്ടൂ..
നിഷ്കളങ്കരായ ആ കുട്ടികളിൽ നാരങ്ങാ മിഠായി പോലെ പ0നാനുഭവങ്ങൾ വിളമ്പുന്നത് കണ്ട് എന്റെ മനസ്സിൽ നിറവ്...
ക്ലാസിലെ കുട്ടികളുടെ പ്രകടനം കണ്ട് ഞാൻ ആ അധ്യാപികയെ ചേർത്തണച്ചത് മനസ്സുനിറഞ്ഞിട്ടാണ്... കാരണം ഇന്ന് എനിക്ക് ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമായിരുന്നു.... സ്വയം അർപ്പിച്ചു കൊണ്ടുള്ള ഷിനിടീച്ചറുടേയും കുട്ടികളുടേയും സന്തോഷം എന്റെ കൂടി സന്തോഷമായി.. പക്ഷേ, ഗദ്ഗദം വന്ന്
അവരുടെ കണ്ണുനിറഞ്ഞതെന്തിനെന്ന് ഓർക്കുമ്പോഴേക്കും ഞാൻ അജാഷ ടീച്ചറുടെ ക്ലാസിലേക്ക്....
ഒന്നാം ക്ലാസിലെ കുട്ടികളെ മുഴുവൻ അറിയാവുന്ന ഇവരുടെ പ്രഥമാധ്യാപിക ഉഷ ടീച്ചർ.. ഒരു കൊച്ചു മിടുക്കനെ ചൂണ്ടി പറഞ്ഞു..
. " ഷബീർ വന്ന യുടനെ സ്കൂളിൽ മുഴുവൻ കിടന്നോടും...
ഞാനും ക്ലാസ് ടീച്ചറും പിന്നാലെയും.. ഞങ്ങൾ ഓടി ഓടി തളരും...
അക്ഷരങ്ങൾ മുഴുവൻ പഠിക്കുന്നതു വരെ അവൻ ഓടി....
അതു കഴിഞ്ഞ് വായനയിലേക്ക്.... ഇപ്പോ ഓടാൻ തോന്നുമ്പോ വായിക്കും.. അല്ലേ .. ഷബീറേ... "
ഹൈപ്പർ ആക്ടീവ് ആയ ഇവനെ ഒതുക്കിയിരുത്താൻ ഞങ്ങൾ സ്വീകരിച്ച തന്ത്രം വായനാ കാർഡുകളാണ്...
ഉഷ ടീച്ചറുടെ മുഖത്ത് തൃപ്തി..
ബിപിഒ വിജയകുമാർ മാഷിന്റെ മടിയിലിരുന്ന് വായനാ കാർഡുകൾ ഹരം പോലെ വായിക്കുന്ന ഷബീറിനെ കൗതുകത്തോടെ ഏറെ നേരം നോക്കിയിരുന്നു....
4.30 ആയപ്പോഴും കുട്ടികളും അവരുടെ അധ്യാപകരും സന്തോഷത്തിലാണ്.. ഇവിടെ ആരും ആർക്കും വേണ്ടി ഒന്നും ചെയ്യുന്നില്ല,, പഠിപ്പിക്കുന്നത് അവനവന്റെ ആനന്ദത്തിന്.. പഠിക്കുന്നത്. കുട്ടികളുടെ ആനന്ദത്തിന്.....
പഠനോത്സവത്തിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല..
ഉള്ളത് അടുക്കി. ഒതുക്കി വെച്ചു.. അത്രമാത്രം...
പരിചിതങ്ങളായ ഒരു പാട് മുഖങ്ങൾ ഇനിയുമുണ്ടിവിടെ.. ഇനിയും കാണണം..
അപ്പോഴേക്കും ഒന്നാം ക്ലാസിലെ ക്ലാസ് അന്തരീക്ഷം ഒന്നാന്തരമാക്കുമെന്ന് ഉഷ ടീച്ചർ ഉറപ്പു തന്നിട്ടുണ്ട്..
ആര്യനേയും. നൈഗയേയും.. ദേവന ന്ദയേയും ധ്രുപതിനേയും പോലെ അനേകം മുത്തുകൾ സൂക്ഷിച്ച്.... അതിന് ചുക്കാൻ പിടിക്കുന്ന മുഴുവൻ അധ്യാപകർക്കും, പിടിഎക്കും,, അക്കാദമിക് ലീഡറായി നിൽക്കുന്ന ഉഷ ടീച്ചർക്കും ഞങ്ങളുടെ നല്ല നമസ്കാരം,,,
School Site :- http://gupsarlr.blogspot.com/