ശ്രീനാരായണ ഗുരു

Mash
0

🔹ജനനം: ചെമ്പഴന്തി.(1856 Aug 20 or 1032 ചിങ്ങം, ചതയം നാളിൽ).
🔹സമാധി: ശിവഗിരി (1928 Sept.20 or 1104 കന്നി 5).
🔹പിതാവ്: കൊച്ചുവിള മാടനാശാൻ.
🔹മാതാവ്: വയൽവാരം കുട്ടിയമ്മ.
🔹ആദ്യകാല പേര്: നാണു.
🔹നാണുവിന്റെ മാതൃകുടുംബം: ഇലഞ്ഞിക്കൽ.
🔹ആദ്യം പരിചയപ്പെട്ട പ്രമുഖ വ്യക്തി: ചട്ടമ്പിസ്വാമി.
🔹തപസ്സ് ചെയ്ത or ജ്ഞാനോദയം ലഭിച്ച സ്ഥലം: മരുത്വാമലയിലെ പിളളത്തടം ഗുഹ.
🔹ഗുരുവിനെ ഹഠയോഗം പഠിപ്പിച്ചത്: തൈക്കാട് അയ്യാ.
🔹അരുവിപ്പുറം ക്ഷേത്ര പ്രതിഷ്ഠ: 1888 Feb 20, ശിവരാത്രിയിൽ.
🔹അരുവിപ്പുറം: നെയ്യാറിന്റെ തീരത്ത്.
🔹അരുവിപ്പുറം ക്ഷേത്രത്തിൽ കൊത്തിയ വരി: "ജാതിഭേദം മതദ്വേഷം ഏതുമില്ലാതെ വാഴുന്ന' മാതൃകാസ്ഥാനം"
( ജാതിനിർണയം എന്ന കൃതിയിൽ നിന്ന്)
🔹അരുവിപ്പുറത്തിന് ശേഷം നടത്തിയ പ്രതിഷ്ഠ :മണ്ണന്തലയിൽ.
🔹ഗുരു ആകെ 43 പ്രതിഷ്ഠകൾ നടത്തി.
🔹കുമാരനാശാനെ ആദ്യംകണ്ടത്: 1891 ൽ.
🔹ഗുരുവിന്റെ ഗുളിക ചെപ്പേന്തിയ ശിഷ്യൻ, വത്സല ശിഷ്യൻ: കുമാരനാശാൻ.
🔹1898 ൽ വാവൂട്ട് യോഗം സ്ഥാപിച്ചു.ഇത് പിന്നീട് അരുവിപ്പുറം ക്ഷേത്രയോഗം എന്നാക്കി.
⭕ഇത് SNDP യുടെ രൂപീകരണത്തിന് വഴിയൊരുക്കി.
🔹SNDP നിലവിലായത്: 1903 May15(1078 ധനു 23)
🔹ആദ്യ President or ആജീവനാന്ത അധ്യക്ഷൻ: ശ്രീനാരായണ ഗുരു.
🔹Vice President: Dr. പൽപു.
🔹ജന.സെക്രട്ടറി: കുമാരനാശാൻ.
🔹SNDP യുടെ ഒന്നാം വാർഷികത്തിൽ (1904) ഇറങ്ങിയ മുഖപ ത്രം: വിവേകോദയം.
🔹ഇതിന്റെ പത്രാധിപർ: കുമാരനാശാൻ.
🔹SNDPയുടെ "യഥാർത്ഥ സ്ഥാപകൻ" :ഡോ.പൽപു.
🔹റിട്ടി ലൂക്കോസ് ഇദ്ദേഹത്തെ "ഈഴവരുടെ രാഷ്ട്രീയപിതാവ് "എന്ന് വിളിച്ചു.
🔹1916 ൽ ഗുരു SNDPയുമായുള്ള ബന്ധം അവസാനിപ്പിച്ചു.
🔹1904 ൽ ശിവഗിരി മഠം സ്ഥാപിച്ചു. ഇവിടെ വച്ച് SNDP യുടെ ആദ്യ വാർഷിക യോഗം.
🔹1908ൽ ശാരദാമഠം ശിലാസ്ഥാപനം.
🔹1912ൽ ശിവഗിരിയിൽ ശാരദാ പ്രതിഷ്ഠ.
🔹1913ൽ ആലുവായിൽ അദ്വൈതാശ്രമം.
("ഓം സാഹോദര്യം സർവ്വത്ര")
🔹1914 ൽ അദ്വൈതാശ്രമത്തിൽ വച്ച് വാഗ്ഭടാനന്ദനെ കണ്ടു.
🔹1915ൽ പഴനി ക്ഷേത്ര സന്ദർശനം.
🔹1915ൽ കുമ്പള സമുദായത്തിന് വേണ്ടി സിന്ദ്വേശ്വരം ക്ഷേത്ര സ്ഥാപനം.
🔹1916 ൽ തിരുവണ്ണാമലയിൽ ചെന്ന് ഗുരു രമണമഹർഷിയെ കണ്ടു.( ഗുരു അങ്ങോട്ട് ചെന്ന് സന്ദർശിച്ച ഏക വ്യക്തി).
🔹രമണമഹർഷിയ്ക് വേണ്ടി ഗുരു എഴുതിയവ: നിർവൃതി പഞ്ചകം, മുനിപര്യ പഞ്ചകം.
🔹1918ൽ ആദ്യ ശ്രീലങ്കൻ പര്യടനം.(ആദ്യമായി കാവി ധരിച്ചു).
🔹1919ൽ കൊളമ്പ് യാത്ര.
🔹1920ൽ കാരമുക്ക് വിളക്ക് പ്രതിഷ്ഠ.
🔹1922ൽ മുരിക്കുംപുഴ ക്ഷേത്രത്തിൽ പ്രഭാ പ്രതിഷ്ഠ. ("ഓം സത്യം ധർമ്മം ദയ ശാന്തി")
🔹1922ൽ ടാഗോർ ശിവഗിരിയിലെത്തി ഗുരുവിനെ കണ്ടു.( സംഭാഷണപരിഭാഷ: നടരാജഗുരു).
🔲🚩1924ൽ ആലുവയിൽ സർവ്വമത സമ്മേളനം :
🔹ഇവിടെ വച്ച് ഗുരു പറഞ്ഞ പ്രസിദ്ധ വാക്കുകൾ= ☀"മതമേതായാലും, മനുഷ്യൻ നന്നായാൽ മതി".
☀"ഒരു ജാതി, ഒരു മതം, ഒരു ദൈവം..."
☀"വാദിക്കാനും, ജയിക്കാനുമല്ല അറിയാനും അറിയിക്കാനുമാണ് സമ്മേളനം".
🔹ആലുവാസർവ്വമത സമ്മേളന അധ്യക്ഷൻ: ജസ്. സദാശിവ അയ്യർ.
🔹1925ൽ ഗാന്ധിജി ഗുരുവിനെ വർക്കലയിലെ, ഗാന്ധ്യാശ്രമം ഭവനത്തിൽ ചെന്ന് കണ്ടു. ഒപ്പം c.രാജഗോപാലാചാരിയും. (സംഭാഷണപരിഭാഷ: N. കുമാരൻ).
🔹1925ൽ ദിവാൻ വാട്സ് ശിവഗിരി സന്ദർശിച്ചു.
🔹1926ൽ രണ്ടാം ശ്രീലങ്കൻ പര്യടനം.
🔹1927ൽ കളവങ്കോട് ക്ഷേത്രത്തിൽ ആദ്യമായി കണ്ണാടി പ്രതിഷ്ഠ.
(കണ്ണാടിയിൽ "ഓം ശാന്തി" എന്ന് എഴുതി).
🔹1927ൽ തലശേരി ജഗന്നാഥ ക്ഷേത്രത്തി ൽ ലോഹ പ്രതിഷ്ഠ നടത്തി.
🔹1927ൽ ബോധാനന്ദ സ്വാമി, ഗുരു ജീവിച്ചിരിക്കെ അദ്ദേഹത്തിന്റെ പ്രതിമ സ്ഥാപിച്ചു.(തലശേരിയിൽ).
🔹ഗുരു ബോധാനന്ദസ്വാമിയെ തന്റെ പിൻഗാമിയായി പ്രഖ്യാപിച്ചു.
🔹ശ്രീനാരായണഗുരുവിന്റെ ഉയരം കൂടിയ പ്രതിമ: കൈതമുക്ക്, Tvm.
🔹1928ൽ ജാതിരഹിത സംഘടന ലക്ഷ്യമിട്ട് ശ്രീനാരായണ സന്യാസി സംഘം രൂപീകരിച്ചു.
🔹ഇത് പിന്നീട് "ശ്രീ നാരായണ ധർമ്മസംഘം ട്രസ്റ്റ് " ആയി.
🔹അവസാന നാളുകളിൽ ഗുരു വെള്ള വസ്ത്രം ധരിച്ചു.
🔹സമാധി: 1928 Sep 20, ശിവഗിരി. (1104 കന്നി 5).
🔹ഗുരു പങ്കെടുത്ത അവസാന SNDP വാർഷികയോഗം: പള്ളുരുത്തി, Ktm.
🔹ഗുരു പങ്കെടുത്ത അവസാന ചടങ്ങ്: 1928 ലെ കോട്ടയത്ത് നടന്ന SNDP വിശേഷാൽയോഗം.
🚩ശിവഗിരി തീർത്ഥാടനം ആരംഭിച്ചത്: 1932ൽ..
🔹ഗുരുദർശനങ്ങൾ പ്രസിദ്ദീകരിച്ച പത്രം: ദീപിക.
🔹കേരളത്തിൽ ജനന-സമാധി ദിനങ്ങൾ പൊതു അവധിയായി പ്രഖ്യാപിക്കപ്പെട്ട ഏക വ്യക്തി.
🔹ശ്രീനാരായണഗുരു ജയന്തി വിശേഷദിനമായി പ്രഖ്യാപിച്ച മറ്റൊരു സംസ്ഥാനം: കർണാടക.Sep 16.
🔲ദൈവദശകം സ്റ്റാമ്പ് :
🔹ഗുരു രചിച്ച 'ദൈവദശകം' കൃതി നൂറ് ഭാഷകളിലേക്ക് തർജമ ചെയ്യുന്ന ഭാഗമായി കേരളതപാൽ വകുപ്പ് പുറത്തിറക്കിയത്.
പ്രകാശനം :പിണറായി വിജയൻ.
🔲പ്രധാന കൃതികൾ.
🔹ഗജേന്ദ്രമോക്ഷം വഞ്ചിപ്പാട്ട് (ആദ്യകൃതി).
🔹ആത്മോപദേശശതകം.
🔹ജാതിനിർണയം ("ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന്, ഒരു യോനി, ഒരാകാരം, ഒരു ഭേദവുമില്ലതിൽ).
🔹ദർശനമാല.
🔹അദ്വൈത ദീപിക.
🔹ബ്രഹ്മവിദ്യാപഞ്ചകം.
🔹മുനിപര്യപഞ്ചകം.
🔹നിർവൃതിപഞ്ചകം.
🔹ജാതിലക്ഷണം.
🔲ഗുരുവിനെ പറ്റി പ്രമുഖർ പറഞ്ഞത് ;
🔹ടാഗോർ: "ഭാരതത്തിൽ ഇന്ന് ജീവിച്ചിരിക്കുന്ന പരമഹംസന്മാരിൽ സ്വാമിയെ പോലെ പരിശുദ്ധാത്മാവായി ആരുമില്ല".
🔹അയ്യൻകാളി: " ശ്രീനാരായണ ഗുരുവിനെ ഒരു മൂന്നാംകിട ദൈവം എന്നതിലുപരി ഒരു ഒന്നാംകിട മനുഷ്യനായി കാണണം"
🔹C.F.ആൻഡ്രൂസ്: "ഞാൻ ദൈവത്തെ മനുഷ്യ രൂപത്തിൽ കണ്ടു.. അത് കേരളത്തിന്റെ തെക്കേ അറ്റത്ത് വാണരുളും ശ്രീനാരായണഗുരു ".
🔹വിനോബഭവെ: "കഴിഞ്ഞ നൂറ്റാണ്ടിൽ ഭാരതത്തിൽ പ്രത്യക്ഷീഭവിച്ച അഞ്ചോ, പത്തോ അവതാരമൂർത്തികളിൽ ഒരാളായി പരിഗണിക്കേണ്ട മഹാത്മാവാണ് ഗുരുദേവൻ "
🔹ഗുരുവിനെ "പെരിയസ്വാമി" എന്ന് വിളിച്ചത്: ഡോ.പൽപു.
🔹ഗുരുവിനെ "രണ്ടാം ബുദ്ധൻ" എന്ന വിശേഷിപ്പിച്ചത്: G. ശങ്കരകുറുപ്പ്.
🔹കുമാരനാശാന്റെ വീണപൂവ് = ഗുരുവിന്റെ രോഗാവസ്ഥ മുഖ്യവിഷയം.

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !