വിവേകാനന്ദ സ്പര്‍ശം ദിനാചരണം

Mash
0
27.11.2017 ല്‍ സ്കൂളുകളില്‍ വിവേകാനന്ദ സ്പര്‍ശം ദിനാചരണം സര്‍ക്കുലറും പ്രതിജ്ഞയും
ഭാരതീയ നവോത്ഥാന നായകൻ സ്വാമി വിവേകാനന്ദൻറെ കേരള സന്ദർശനത്തിൻറെ വാർഷികം 'വിവേകാനന്ദ സ്പർശം' എന്ന പേരിൽ സമുചിതമായി ആചരിക്കുവാൻ തീരുമാനിച്ചതിന്റെ ഭാഗമായി 27.11.2017 നു സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും നവോത്ഥാന പ്രതിജ്ഞ നടത്തണമെന്ന് അറിയിക്കുന്നു.

പ്രതിജ്ഞ 
നവോത്ഥാന പ്രതിജ്ഞ 
ഇന്ത്യൻ നവോത്ഥാനത്തിൻറെ പ്രതീകമായ സ്വാമി വിവേകാനന്ദൻ കേരളത്തിൽ പാദമൂന്നിയത്തിൻറെ 125-ആം വാർഷിക ദിനമാണ് ഇന്ന്. അന്ധ വിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും തടവറയിൽ കഴിഞ്ഞിരുന്ന കേരള സമൂഹത്തെ, അറിവിൻറെയും യുക്തിബോധത്തിൻറെയും, പുരോഗമന ചിന്താഗതിയുടെയും വെളിച്ചത്തിലേക്ക് നയിച്ചതിൽ സ്വാമി വിവേകാനന്ദന് പ്രധാന പങ്കുണ്ട്.നിരവധി സന്യാസിവര്യന്മാരും സാമൂഹികപരിഷ്കർത്താക്കളും പുരോഗമന പ്രസ്ഥാനങ്ങളും നമുക്കു നേടിത്തന്ന ജാതി-മതങ്ങൾക്കതീതമായ ഐക്യം, സമത്വചിന്ത, യുക്തിബോധം തുടങ്ങിയ നവോത്ഥാന മൂല്യങ്ങൾ പരിരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്യുമെന്ന് ഞാൻ പ്രതിജ്ഞ ചെയ്യുന്നു.
Download Pledge

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !