എന്റെ നാട് കേരളം. പ്രകൃതി സൗന്ദര്യത്താൽ നിറഞ്ഞ നാട്. വരിവരിയായി നിൽക്കുന്ന മലനിരകൾ. പച്ച പട്ടു വിരിച്ച കുന്നുകളും പുൽമേടുകളും. അവയ്ക്കു മുകളിലായി പഞ്ഞി കെട്ടുകൾ പോലെ നീങ്ങുന്ന മേഘക്കൂട്ടങ്ങൾ. തലയുയർത്തി നിൽക്കുന്ന വൻമരങ്ങളും
അവയ്ക്കിടയിൽ കൊച്ചു സത്യങ്ങളും നിറഞ്ഞ വലിയ കാടുകൾ. ആനയും മാനും പുലിയുമെല്ലാം സ്വതന്ത്രമായി വിഹരിക്കുന്നുണ്ടിവിടെ. മൂളിപ്പാട്ടും പാടി ഒഴുകുന്ന കാട്ടാറുകളും അരുവികളും അവിടവിടെയായി കാണാം. പല വർണക്കുടകൾ നിവർത്തിയതുപോലെ പൊയ്കകളിൽ നിറഞ്ഞു നിൽക്കുന്ന താമരയും ആമ്പലും. നാനാവർണങ്ങളിലുള്ള ഉടുപ്പിട്ട കിളികൾ മരക്കൊമ്പിലിരുന്ന് വിവിധ പാട്ടുകൾ പാടുന്നു. ചക്കയും മാങ്ങയും പോലെ രുചിയേറും ഫലങ്ങൾ നിറഞ്ഞ തോട്ടങ്ങൾ. നിറവും മണവും കൊണ്ട് ആരെയും ആകർഷിക്കുന്ന പൂക്കളൊരുക്കിയ പൂന്തോട്ടങ്ങൾ. സ്വർണ്ണകതിരണിഞ്ഞ നെൽപ്പാടങ്ങൾ. പറമ്പുകളിൽ മേഞ്ഞു നടക്കുന്ന പശുക്കിടാങ്ങൾ. ഇളം കാറ്റിൽ തലയാട്ടി നിൽക്കുന്ന തെങ്ങുകൾ. കേരളനാടിന്റെ സുന്ദരക്കാഴ്ചകൾ പറഞ്ഞാൽ തീരില്ല ....
കേരളം - വർണ്ണന
November 23, 2017
0
Tags: