പപ്പായ
'പാവപ്പെട്ടവന്റെ ആപ്പിൾ' എന്നാണ് പപ്പായ യെ വിശേഷിപ്പിക്കാറ്. Carica Papaya എന്നാണ് ശാസ്ത്രീയ നാമം. വർഷം മുഴുവൻ പോഷക ഫലം തരുന്ന ഈ ചെടി വീട്ടുമുറ്റത്ത് ഏവർക്കും അനായാസം വളർത്താം. മാമ്പഴം കഴിഞ്ഞാൽ ജീവകം ഏറ്റവും കൂടുതൽ അടങ്ങിയിട്ടുള്ളത് പപ്പായയിലാണ്. നാട്ടുവൈദ്യത്തിലും ആയുർവേദത്തിലും വ്യവസായത്തിലും ഇതിന് പ്രാധാന്യമുണ്ട്. പപ്പായയിലെ വെളുത്ത കറയായ പപ്പായ്ൻ മാംസ്യത്തെ എളുപ്പം വിഘടിപ്പിക്കുന്നു.
മാമ്പഴം
'പഴങ്ങളുടെ രാജാവ്' എന്നറിയപ്പെടുന്നു. ശാസ്ത്രീയ നാമം mangieferalndica എന്നാണ്. വേനലിന്റെ വർണവും മധുരവുമാണ് മാമ്പഴം. ജീവകം എ (100 ഗ്രാമിന് 2743 മൈക്രോ ഗ്രാം) ഏറ്റവും കൂടുതൽ അടങ്ങിയീട്ടുള്ള ഫലവർഗ്ഗമാണ് ഇത്. മറ്റു ധാതുക്കൾ, ജീവകങ്ങൾ എന്നതിനു പുറമേ ലൈസിൻ എന്ന അത്യാവശ്യ അമിനോ അമ്ലവും ഇതിൽ ധാരാളമുണ്ട്. ഊർജത്തിന്റെ നല്ലൊരു സ്രോതസ്സുമാണ്. മാങ്ങയുടെ അണ്ടിയും മാവിലയും എല്ലാം ഔഷധ ഗുണമടങ്ങിയവയാണ്. മാമ്പഴക്കാലം കഴിഞ്ഞാൽ നാട്ടുമ്പുറത്ത് മാങ്ങയണ്ടിപ്പരിപ്പു കൊണ്ടൊരു കഞ്ഞിയോ പായസമോ പതിവാണ്.