ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

ലളിതമായി TDS ഫയൽ ചെയ്യാം

Mashhari
0

സ്കൂൾ അദ്ധ്യാപകർക്ക് വളരെ ലളിതമായി TDS ഫയൽ ചെയ്യാം

ഇതിനായി  Taxeon ഉപയോഗിക്കാൻ ഉള്ള മാർഗ്ഗ നിർദ്ദേശങ്ങൾ

താങ്കളുടെ സ്കൂളിന്റെ ഇമെയിൽ ഐ ഡി യും പ്രധാന അദ്ധ്യാപകന്റെ മൊബൈൽ നമ്പറും ഉപയോഗിച്ചു ഈ സോഫ്റ്റ് വെയറിലേക്കു വളരെ ലളിതമായി പ്രവേശിക്കും വിധത്തിലാണ് ഈ സോഫ്റ്റ് വെയ്ന്റെ രൂപകല്പന. മൊബൈലിലും ഇമൈലിലും വരുന്ന ഒരു ഒറ്റ തവണ പാസ്സ്വേർഡ് ഉപയോഗിച്ചു പ്രവേശിക്കുന്നതിനാൽ തന്നെ താങ്കളുടെ വിവരങ്ങളുടെ സുരക്ഷിതത്വവും ഈ പ്രോഗ്രാം ഉറപ്പു വരുത്തുന്നു. ശേഷം താങ്കളുടെ സ്ഥാപനത്തിന്റെ മേൽവിലാസവും സ്ഥാപന മേധാവിയുടെ മേൽവിലാസവും രേഖപ്പെടുത്തുന്ന ഒരു ദളത്തിലേക്കാണ് താങ്കൾ നയിക്കപ്പെടുക. ഇത് ഒരു പ്രാവിശ്യം മാത്രം ആവശ്യമുള്ള ഒരു പ്രവർത്തി ആയതിനാൽ തന്നെ പിനീട് പ്രവേശിക്കുമ്പോൾ ഈ ദളത്തിലേക്കു താങ്കൾ നയിക്കപ്പെടുകയില്ല.
ആവശ്യമുള്ള രേഖകൾ
1. ഇന്നർ ബില്ലുകളും ഇൻകം ടാക്സ്  റെസിപ്റ്റും
തുടങ്ങും മുമ്പ് നിശ്ചിത സമയത്തേക്കുള്ള ഇന്നർ ബില്ലുകളും ഇൻകം ടാക്സ് റെസിപ്റ്റുകളും സ്പാർക്കിൽ നിന്നും ഡൌൺലോഡ് ചെയ്യുക.
2. ബിൻ രേഖകൾ (ബുക്ക് ഐഡന്റിഫിക്കേഷൻ നമ്പർ)
പ്രോഗ്രാമിൽ രേഖപ്പെടുത്തിയിട്ടുള്ള നിശ്ചിത ബട്ടൺ പ്രസ് ചെയ്യുമ്പോൾ താങ്കൾ എൻ എസ് ഡി എല്ലിന്റെ ഒരു ദളത്തിലേക്കു നയിക്കപ്പെടുകയും അതിൽ താങ്കളുടെ ടാനും ട്രെഷറിയുടെ നമ്പറും രേഖപ്പെടുത്തും മുറയ്ക്ക് താങ്കളുടെ ബിൻ രേഖകൾ ലഭ്യമാവുകയും ചെയ്യുന്നതാണ്.
ശേഷം നിശ്ചിത ഫോം തിരഞ്ഞെടുക്കുക, ശമ്പളത്തിൽ നിന്നുള്ള ടാക്സ് കിഴിവുകൾ ഫയൽ ചെയ്യുവാനായി ഫോം നമ്പർ 24Q ആണ് ഉപയോഗിക്കേണ്ടത്.
ഫയൽ ചെയ്യുന്ന രീതി
1. ഡിഡക്റ്റീ അഥവാ ടാക്സ് പിടിച്ചവരുടെ പേരും പാൻ നമ്പറും രേഖപ്പെടുത്തുക
2. ചെല്ലാൻ ഡീറ്റെയിൽസ് രേഖപ്പെടുത്തുക
3. ശേഷം ഡിഡക്ഷൻ അഥവാ പിടിച്ച ടാക്സിന്റെ വിശദ വിവരങ്ങൾ രേഖപ്പെടുത്തുക
ഡിഡക്റ്റീ ഫോം
ഇത് ഒരു ഒറ്റ തവണ പ്രക്രിയ ആണ്. പുതുതായി ആരുടെയെങ്കിലും പേര് ചേർത്തണമെങ്കിൽ മാത്രമേ ഈ ഫോം പിന്നീട് ഉപയോഗിക്കേണ്ടതുള്ളൂ
• പാൻ കാർഡ് നമ്പർ രേഖപ്പെടുത്തുക
• മുതിർന്ന പൗരൻ, വനിത അല്ലെങ്കിൽ മറ്റുള്ളവ എന്ന് തിരഞ്ഞെടുക്കുക
• പേര് രേഖപ്പെടുത്തുക
• എംപ്ലോയീ ഐ ഡി നമ്പർ രേഖപ്പെടുത്തുക. (ഇതൊരു നിർബന്ധിത രേഖ അല്ല)
ഇത് സേവ് ചെയ്ത ശേഷം അടുത്ത ഡിഡക്റ്റീ ഡീറ്റെയിൽസ് രേഖപ്പെടുത്തുക. ആവിശ്യമെകിൽ പിന്നീട് തിരുത്താൻ പറ്റുന്നവയാണ് മേൽ ഫോം
ചലാൻ ഫോം
• ട്രെഷറി വഴി അടച്ച ടാക്സുകൾക്കായി ബുക്ക് എൻട്രി എന്ന് മാർക്ക് ചെയ്യുക
• തീയതി രേഖപ്പെടുത്തുക (ബുക്ക് എൻട്രികൾ എപ്പോഴും മാസത്തിന്റെ അവസാന ദിവസം ആയിരിക്കും, ഉദാ: മാർച്ച് മാസത്തെ ബുക്ക് എൻട്രി തീയതി എപ്പോഴും....... ആയിരിക്കും.)
• നിശ്ചിത ബുക്ക് എൻട്രി പ്രകാരം ആ മാസത്തേക്ക് അടച്ച മൊത്തം ടാക്സ് എത്രയെന്നു രേഖപ്പെടുത്തുക ശേഷം സർചാർജ്  എഡ്യൂക്കേഷണൽ സെസ് മറ്റുള്ളവ എന്നിവ ആവശ്യമുണ്ടെങ്കിൽ മാത്രം രേഖപ്പെടുത്തുക
• പിന്നീട് ബിൻ രേഖയിൽ നിന്നെടുത്ത റെസിപ്റ് നമ്പർ ചെല്ലാൻ നമ്പർ ആയി രേഖപ്പെടുത്തുക
• പിന്നീട് ബിൻ രേഖയിൽ നിന്നെടുത്ത ഡി ഡി ഓ നമ്പർ ബാങ്ക് ബ്രാഞ്ച് കോഡ് ആയി രേഖപ്പെടുത്തുക 
• സെക്ഷനിൽ 92A തിരഞ്ഞെടുക്കുക
ഇത് സേവ് ചെയ്ത ശേഷം അടുത്ത ചെല്ലാൻ ഡീറ്റെയിൽസ് രേഖപ്പെടുത്തുക. സാധാരണയായി ഒരു പെരിയഡിൽ മൂന്ന് ചെല്ലാനുകളാണ് സ്കൂളുകൾക്ക് ഉണ്ടാവുക
ഡിഡക്ഷൻ ഫോം
• ആദ്യമായി നേരത്തെ സേവ് ചെയ്ത ചെല്ലാനുകളുടെ ലിസ്റ്റിൽ നിന്നും ആദ്യ മാസത്തെ ചെല്ലാൻ തിരഞ്ഞെടുക്കുക
• നേരത്തെ സേവ് ചെയ്ത ഡിഡക്റ്റീ ലിസ്റ്റിൽ നിന്നും നിശ്ചിത ഡിഡക്റ്റിയെ തിരഞ്ഞെടുക്കുക
• ശേഷം ഇന്നർ ബില്ലിൽ നിന്നും മേൽ ഡിഡക്റ്റിയുടെ ഗ്രോസ് സാലറി കോളത്തിലുള്ള തുക രേഖപ്പെടുത്തുക
• ഇന്നർ ബില്ലിന്റെ തീയതി രേഖപ്പെടുത്തുക
• ബില് പാസായ തീയതി രേഖപ്പെടുത്തുക
• ഇൻകം ടാക്സ് റെസിപ്റ്റിലെ മേൽ ഡിഡക്റ്റിയുടെ ടാക്സ് എത്ര എന്ന് രേഖപ്പെടുത്തുക
സേവ് ചെയ്ത ശേഷം അടുത്ത ഡിഡക്റ്റിയുടെ ഡിഡക്ഷൻ ഡീറ്റെയിൽസ് രേഖപ്പെടുത്തുക
എല്ലാ ഡിഡക്ടിയുടെയും എല്ലാ മാസത്തേയും ഡിഡക്ഷൻ ഡീറ്റെയിൽസ് രേഖപ്പെടുത്തിയ ശേഷം ജനറേറ്റ് ഫോം എന്ന ബട്ടൺ പ്രസ് ചെയ്യുക
താങ്കളുടെ ടി ഡി സ് റിട്ടേൺ റെഡി ആവുകയും ഫോം 27A ജനറേറ്റ് ചെയ്യപ്പെടുകയും ചെയ്യും.

Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !