കടലിൻ കരയിൽ നിൽക്കും നേരം
തിരകൾ കണ്ടൂ കനവുകൾ കണ്ടൂ
കാണാച്ചെരിവിൽ സൂര്യൻ മാമൻ
മാഞ്ഞതു കണ്ടൂ മനസ്സുനിറഞ്ഞൂ
കടലിൽക്കൂടി ഒഴുകി നടക്കും
തോണികൾ കണ്ടൂ കപ്പൽ കണ്ടൂ
തിരകൾക്കൊപ്പം മുങ്ങിപ്പൊങ്ങും
മീനുകൾ കണ്ടൂ ഞണ്ടുകൾ കണ്ടൂ
തിരയെൻ കായലിൽ തഴുകും നേരം
കുളിരു നിറഞ്ഞൂ ഇരുളു പരുന്നൂ
കടലിലെ കാഴ്ചകൾ കണ്ടുരസിച്ച്
തീരമൊഴിഞ്ഞു റ്റാറ്റ പറഞ്ഞു
കടലിലെ കാഴ്ചകൾ
July 02, 2017
0
Tags: