ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

VAK classification

Mashhari
0

സർ.. ഞാൻ ഇവന്റെ അമ്മയാ... എങ്ങനെയുണ്ട് സർ ഇവൻ...? ക്‌ളാസ്സിലൊക്കെ ശ്രദ്ധിക്കാറുണ്ടോ... ? മറ്റുള്ള അധ്യാപകർക്കൊക്കെ ആകെ പരാതിയാ.. ക്ലാസിലൊന്നും നന്നായി ശ്രദ്ധിക്കാറില്ലത്രേ... എന്തെങ്കിലും ചോദ്യം ചോദിച്ചാൽ കള്ളനെ പോലെ തല താഴ്ത്തി നിൽക്കുമത്രേ.. സാർ ഒന്ന് ശ്രദ്ധിക്കണേ..

മകന്റെ പഠന നിലവാരം അറിയാൻ വന്ന ഒരു അമ്മയുടെ പരിഭവം ആയിരുന്നു ഇത്..

"ശരി.. സാരമില്ല.. . ഞാൻ ശ്രദ്ധിച്ചോളാം.. നമുക്ക് നോക്കാം.."

ഞാൻ മറുപടിയും നൽകി..

ലഭ്യമാകുന്ന പ്രവർത്തിദിവസങ്ങൾക്കുള്ളിൽ, സിലബസിനുള്ളിലെ കാര്യങ്ങളൊക്കെ വിദ്യാർത്ഥികൾക്ക് പരിചയപ്പെടുത്തുവാൻ നടത്തുന്ന നെട്ടോട്ടത്തിനിടയിൽ ഓരോ വിദ്യാർത്ഥിയെയും പ്രത്യേകം പ്രത്യേകം ശ്രദ്ധിക്കാനുള്ള അവസരം പലപ്പോളും കിട്ടാറില്ല.. എങ്കിലും ശ്രമിക്കാം എന്ന ഒരു വാഗ്ദാനം മാതാപിതാക്കൾക്ക്  നാം നൽകാറുണ്ട്.. അതിനോട് എത്രത്തോളം ആത്മാർഥത കാട്ടാൻ കഴിയുമെന്നത് വലിയൊരു ചോദ്യചിഹ്നമാണ്.. എങ്കിലും പിന്നീട് ആ ക്ലാസ്സിൽ പോകുമ്പോഴൊക്കെ ആ പയ്യനെ ഒന്ന് കൂടുതൽ ശ്രദ്ധിക്കാൻ ശ്രമിച്ചു.. നിരുപദ്രവകാരിയാണ്.. സംസാരമോ ബഹളമോ ഒന്നുമില്ല.. ചില വിഷയങ്ങൾ പഠിപ്പിക്കുമ്പോൾ ശ്രദ്ധിക്കുന്നുണ്ട്.. ചില സമയത്തു അലസമായ സമീപനം.. ചോദ്യം ചോദിച്ചാൽ താഴേക്കു കണ്ണും നട്ടുള്ള നിസംഗഭാവം.. രണ്ടു ക്ലാസ്സിൽ അവനെ നന്നായൊന്നു നിരീക്ഷിച്ചപ്പോളേക്കും ഏകദേശം കാര്യം പിടികിട്ടി.. പ്രശ്‌നം അവന്റേതു മാത്രമല്ല.. ഒരു പക്ഷെ നമ്മുടെ അധ്യാപന രീതിയുടേതാണ്.. കാരണം അവൻ ഒരു "kinesthetic learner" ആണ്..

എന്താണ് "kinesthetic learning" എന്നല്ലേ.. നോക്കാം.. കാര്യങ്ങളെ ഗ്രഹിക്കുവാനുള്ള അല്ലെങ്കിൽ മനസിലാക്കിയെടുക്കുന്ന രീതിയുടെ അടിസ്ഥാനത്തിൽ വ്യക്തികളെ മൂന്നായി തിരിക്കാം.. VAK classification ..
Visual learner , Auditory learner , kinesthetic learner .. ( VARK എന്ന ഒരു classification ഉം ഉപയോഗിക്കാറുണ്ട് ,where R stands for Read /write ).. ഈ മൂന്ന് വിഭാഗക്കാർക്കും വിവരങ്ങൾ കൃത്യമായി മനസിലാക്കുവാൻ വ്യത്യസ്തമായ  സമീപനങ്ങളാണ് സ്വീകരിക്കേണ്ടി വരുന്നത്.. ഒരു ഗ്രാഫോ ചിത്രമോ ബോർഡിൽ വരയ്ക്കുന്ന ഒരു ടേബിളോ Visual learner കാര്യങ്ങൾ കൃത്യമായി മനസിലാക്കാൻ സഹായിക്കുന്നു.. Auditory learners കേട്ട് പഠിക്കുന്നവരാണ്.. ഒരു സംഭാഷണ ശകലത്തിൽ നിന്ന് തന്നെ കാര്യങ്ങൾ ഗ്രഹിക്കുവാൻ അവർക്കു കഴിയും.. എന്നാൽ ഒരു kinesthetic learner ക്കു അതെ കാര്യം കൃത്യമായി മനസിലാക്കി കൊടുക്കണമെങ്കിൽ ഒരു demo യോ working മോഡലോ കാണിക്കേണ്ടി വരും.. അതിന്റെ പ്രവർത്തനത്തിലൂടെ മാത്രമേ അവനിലേക്ക്‌ കൃത്യമായി കാര്യങ്ങൾ എത്തിക്കാനാകൂ..

ഉദാഹരണം പറഞ്ഞാൽ ഒരു പൂവിന്റെ വിവിധ ഭാഗങ്ങളെ കുറിച്ച് ഒരു ക്ലാസ് എടുക്കുമ്പോൾ, അതിനു calyx ,corolla , androecium , gynoecium എന്നീ നാല് ഭാഗങ്ങൾ ഉണ്ടെന്നു പറയുമ്പോൾ തന്നെ അതിനെ ഗ്രഹിക്കുവാൻ Auditory learner ക്കു കഴിയും.. ഒരു ചെമ്പരത്തി പൂവിന്റെ രേഖാചിത്രം  ബോർഡിൽ വരച്ചു ഭാഗങ്ങൾ അടയാളപ്പെടുത്തിയാൽ Visual learner ഉം ഹാപ്പി.. എന്നാൽ അതേ വിവരം തന്നെ ഒരു kinesthetic learner ൽ കൃത്യമായി എത്തിക്കണമെങ്കിൽ ഒരു ചെമ്പരത്തി പൂവ് പറിച്ചു കൊണ്ട് വന്നു,അതിന്റെ ഓരോരോ ഭാഗങ്ങളാക്കി അവതരിപ്പിക്കുന്നതാണ് അഭികാമ്യം..

ചോദ്യത്തോടുള്ള പ്രതികരണത്തിൽ നിന്നും ഇവരെ ഒരു പരിധി വരെ തിരിച്ചറിയാനാകും.. അവരുടെ കണ്ണുകളിലേക്കു നോക്കിയാൽ മതി.. ചോദ്യത്തിന്റെ ഉത്തരങ്ങൾ ചികയുന്ന സമയത്തു ഒരു Visual learner ടെ കണ്ണുകൾ മിക്കവാറും മുകളിലേക്കായിരിക്കും.. Auditory learner ടെത്‌ നേരെയും  kinesthetic learner ടെത്‌  താഴേയ്ക്കും ആയിരിക്കും..

പലപ്പോളും തിരക്ക് പിടിച്ച നമ്മുടെ ക്ളാസുകൾ കൂടുതൽ ഉപകാര പ്രദമാകുന്നത് Auditory learners നാണു.. Portion തീർക്കുവാനുള്ള വ്യഗ്രതയിൽ, kinesthetic learner എന്ന വിഭാഗം തന്നെ പലപ്പോളും അവഗണിക്കപ്പെടുന്നു.. വിദ്യാഭ്യാസ സമ്പ്രദായങ്ങളിൽ ചില പൊളിച്ചെഴുതുകൾ അനിവാര്യമാണ്.. എങ്കിൽ മാത്രമേ കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ കാര്യങ്ങൾ കുത്തിക്കയറ്റാൻ ശ്രമിക്കുന്നതിനപ്പുറം കൂടുതൽ സമയമെടുത്ത്  കുറച്ചു കാര്യങ്ങൾ കൃത്യമായി എല്ലാവരിലേക്കും എത്തിക്കാൻ കഴിയൂ..

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !