കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്റെ ശുപാര്‍ശയെത്തുടര്‍ന്ന് മറ്റു പിന്നാക്ക വിഭാഗത്തില്‍പ്പെട്ട അധ്യാപകര്‍ക്ക് കെ.ടെറ്റ് പരീക്ഷയില്‍ അര്‍ഹതപ്പെട്ട മാര്‍ക്കിളവ് മുന്‍കാല പ്രാബല്യത്തോടെ സര്‍ക്കാര്‍ അംഗീകരിച്ചു. അര്‍ഹതപ്പെട്ട അഞ്ചു ശതമാനം മാര്‍ക്കിളവ് ലഭിക്കാത്തതിനാല്‍ കെ.ടെറ്റ് പരീക്ഷയില്‍ പരാജയം നേരിടേണ്ടിവന്ന ഒരു പറ്റം അധ്യാപകരാണ് സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷനെ സമീപിച്ചത്.
കമ്മീഷന്‍ ഇക്കാര്യം പരിഗണിച്ച് അഞ്ചു ശതമാനം മാര്‍ക്കിളവ് മുന്‍കാല പ്രാബല്യത്തോടുകൂടി അര്‍ഹതപ്പെട്ടവര്‍ക്ക് നല്‍കുവാന്‍ സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്തിരുന്നു. അര്‍ഹതപ്പെട്ട മാര്‍ക്കിളവ് നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും മുന്‍കാല പ്രാബല്യം നല്‍കിയിരുന്നില്ല. അധ്യാപകരുടെ തുടര്‍ന്നുളള അഭ്യര്‍ത്ഥന മാനിച്ച് കമ്മീഷന്‍ വീണ്ടും ഇക്കാര്യം പരിഗണിക്കുകയും മുന്‍കാല പ്രാബല്യം നല്‍കുന്നതിന് ശുപാര്‍ശ നല്‍കുകയും ചെയ്തതിനെ തുടര്‍ന്ന് സര്‍ക്കാര്‍ മുന്‍ തിരുമാനം പുന:പരിശോധിച്ച് മുന്‍കാല പ്രാബല്യം നല്‍കാന്‍ തീരുമാനിക്കുകയായിരുന്നു