1.ആദികാവ്യം എന്ന് പേരില്‍ അറിയപ്പെടുന്ന ഇതിഹാസം ഏത് ?
>വാത്മീകി രാമായണം
2.ആദി കവി എന്ന പേരില്‍ അറിയപ്പെടുന്ന മഹര്‍ഷി ആര് ?
>വാത്മീകി മഹര്‍ഷി
3.സാധാരണയായി കര്‍ക്കിടക മാസത്തില്‍ പാരായണം ചെയ്യുന്ന
ഗ്രന്ഥം ഏത് ?
>അദ്ധ്യാത്മരാമായണം കിളിപ്പാട്ട്
4.അധ്യാത്മരാമായണം കിളിപ്പാട്ട് രചിച്ചത് ആര് ?
>തുഞ്ചത്തെഴുത്തച്ഛന്‍
5.അധ്യാത്മരാമായണത്തില്‍ ആദ്യത്തെ കാണ്ഡത്തിന്‍റെ പേര്
എന്ത് ?
>ബാലകാണ്ഡം
6.അധ്യാത്മരാമായണം കിളിപ്പാട്ട് തുടങ്ങുന്നത് ഏതു പദത്തോട്
കൂടിയാണ് ?
>ശ്രീരാമാ രാമ! രാമ!
7.അദ്ധ്യാത്മരാമായണം ആര് തമ്മിലുള്ള സംവാദമായിട്ടാണ്
രചിക്കപ്പെട്ടീട്ടുള്ളത് ?
>ഉമാമഹേശ്വരന്‍മാര്‍
8.അധ്യാത്മരാമായണം മൂലം ഏതുഭാഷയിലാണ് ?
>സംസ്കൃതം
9.വാത്മീകിക്ക് രാമായണം ഉപദേശിച്ചത് ആരായിരുന്നു ?
>ശ്രീനാരദമഹര്‍ഷി
10.വാത്മീകിക്ക് ഏതു നദിയില്‍ സ്നാനത്തിനുപോയപ്പോള്‍ ആണ്
കാട്ടാളന്‍ ക്രാൌഞ്ചപക്ഷിയെ വധിച്ചത് കാണാന്‍ ഇടയായത് ?
>താമസ്സാനദി
11.വാത്മീകി ആദ്യമായി രചിച്ചശ്ലോകം തുടങ്ങുന്നത്
എങ്ങനെയാണു ?
>''മാ നിഷാദ ''
12.വാത്മീകി രാമായണത്തില്‍ എത്രകാണ്ഢങ്ങള്‍ ഉണ്ട് ?
>ഏഴ്
13.വാത്മീകി രാമായണത്തില്‍ എത്രശ്ലോകങ്ങള്‍ ഉണ്ട് ?
>24000
14.ദശരഥമഹാരാജാവിന്‍റെ മൂലവംശം ഏതു ?
>സൂര്യവംശം
15.ദശരഥമഹാരാജാവിന്‍റെ പിതാവ് ആരായിരുന്നു ?
>അജമഹാരാജാവ്
16.ദശരഥമഹാരാജാവിന്‍റെ വാണിരുന്ന രാജ്യത്തിന്‍റെ പേര്
എന്ത് ?
>കോസലം
17.ദശരഥമഹാരാജാവിന്‍റെ രാജ്യത്തിന്‍റെ തലസ്ഥാനം ഏതു ?
>അയോധ്യ
18.സൂര്യവംഷത്തിന്‍റെ കുലഗുരു ആര് ?
>വസിഷ്ട്ടന്‍
19.ദശരഥമഹാരാജാവിന്‍റെ മന്ത്രിമ്മരില്‍ പ്രധാനി ആരായിരുന്നു ?
>സുമന്ദ്രന്‍
20.ദശരഥമഹാരാജാവിന്‍റെ പത്നിമാര്‍ ആരെല്ലാം ആയിരുന്നു ?
>കൌസല്യ, കൈകേകി ,സുമിത്ര
21. ദശരഥമഹാരാജാവിന്‍റെ പുത്രിയുടെ പേര് എന്തായിരുന്നു ?
>ശാന്ത
22.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ
വളര്‍ത്തുപുത്രിയായി നല്കിയയത് ആര്‍ക്കായിരുന്നു ?
>രോമപാദന്‍
23.ദശരഥമഹാരാജാവിന്‍റെ പുത്രിയായ ശാന്തയെ വിവാഹം
ചെയ്തത് ആരായിരുന്നു ?
>ഋഷിശൃംഗമഹര്‍ഷി
24.കൈകേകി ഏതു രാജ്യത്തെ രാജാവിന്‍റെ പുത്രിആയിരുന്നു ?
>കേകയം
25.പുത്രന്മാര്‍ ഉണ്ടാകനായി ദശരഥമഹാരാജാവ് ഏതു
കര്‍മ്മമാണ് അനുഷ്ട്ടിച്ചത് ?
>പുത്രകാമേഷ്ടിയാഗം
26.ദശരഥമഹാരാജാവിനു പുത്രലബ്ധിക്കുള്ള ഉപായം
ഉപദേശിച്ചത് ആരായിരുന്നു ?
>വസിഷ്ട്ടന്‍
27.എതുനടിയുടെ തീരത്തുവച്ചാണ് പുത്രകാമേഷ്ടിയാഗം
നടത്തിയത് ?
>സരയൂനദി
28.പുത്രകാമേഷ്ടിയാഗം നടത്തിയത് ആരുടെ
കാര്‍മികത്വത്തില്‍ ആയിരുന്നു ?
>ഋഷിശൃംഗമഹര്‍ഷി
29.പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍
അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്നത് ആരായിരുന്നു ?
>വഹ്നിദേവന്‍
30.പുത്രകാമേഷ്ടിയാഗം സമാപിച്ചപ്പോള്‍
അഗ്നികുണ്ഡത്തില്‍നിന്നും ഉയര്‍ന്നുവന്ന വഹ്നിദേവന്‍
ദശരഥന് നല്‍കിയത് എന്തായിരുന്നു ?
>പായസം
31.ദശരഥപുത്രന്മാരില്‍ മഹാവിഷ്ണുവിന്‍റെ അധികാംശംകൊണ്ട്
ജനിച്ചത് ആരായിരുന്നു ?
>ശ്രീരാമന്‍
32.ശ്രീരാമന്‍റെ മാതാവ് ആരായിരുന്നു ?
>കൌസല്യ
33.ശ്രീരാമന്‍ അവതരിച്ച നാളും തിഥിയും ഏതെല്ലാം ആയിരുന്നു ?
>നാള്‍ ;പുണര്‍തം ,തിഥി ; നവമി
34.ശ്രീരാമന്റെ ജനനസമയത്ത് എത്രഗ്രഹങ്ങള്‍ ഉച്ചസ്ഥിതിയില്‍
ആയിരുന്നു ?
>അഞ്ച്
35.മഹാവിഷ്ണുവിന്റെ കയ്യില്‍ ഉള്ള ശംഖിന്റെ പേര് എന്ത് ?
>പാഞ്ചജന്യം
36.മഹാവിഷ്ണുവിന്റെ ശംഖിന്റെ അംശം ദശരഥപുത്രന്‍മാരില്‍
ആരായിട്ടായിരുന്നു ജനിച്ചത് ?
>ഭരതന്‍
37.ആദിശേഷന്റെ അംശം ദശരഥപുത്രന്‍മാരില്‍
ആരായിട്ടായിരുന്നു ജനിച്ചത് ?
>ലക്ഷ്മണന്‍
38.ശത്രുഘ്നന്‍ ആയി ജനിച്ചത് മഹാവിഷ്ണുവിന്റെ ഏതു
ആയുധത്തിന്റെ അംശം ആയിട്ടാണ് ?
>ചക്രം (സുദര്‍ശനം )
39.കൈകേകിയുടെ പുത്രന്‍ ആരായിരുന്നു ?
>ഭരതന്‍
40.ദശരഥ പുത്രന്മാരില്‍ ഏറ്റവും ഇളയത് ആയിരുന്നു ?
>ശത്രുഘ്നന്‍
41.ദശരഥപുത്രന്മാരില്‍ ഇരട്ടകുട്ടികളെ പ്രസവിച്ചത്
ആരായിരുന്നു ?
>സുമിത്ര
42.സുമിത്രയുടെ പുത്രന്മാര്‍ ആരെല്ലാം ആയിരുന്നു ?
>ലക്ഷ്മണനും ,ശത്രുഘ്നനും
43.ദശരഥപുത്രന്മാരുടെ ജാതകം നാമകരണം തുടങ്ങിയ
സംസ്കാരങ്ങള്‍ നടത്തിയത് ആരായിരുന്നു ?
>വസിഷ്ഠന്‍
44.യാഗരക്ഷക്കായി രാമലക്ഷ്മണന്‍മാരെ തന്റെ കൂടെ
അയക്കുവാന്‍ ദശരധനോട് അഭ്യര്‍ത്ഥിചത് ആരായിരുന്നു ?
>വിശ്വാമിത്രന്‍
45.വിശപ്പും ദാഹവും അറിയാതിരിക്കാനായി വിശ്വാമിത്രന്‍
രാമലക്ഷ്മനന്മാര്‍ക്ക് ഉപതേശിച്ച മന്ത്രങ്ങള്‍ ഏവ ?
>ബല ,അതിബല
46.ശ്രീരാമന്‍ ആദ്യമായി വധിച്ച രാക്ഷസി ആരായിരുന്നു ?
>തടാക
47.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാര്‍
ആരെല്ലാം ?
>മാരീചന്‍ ,സുബാഹു
48.വിശ്വാമിത്രന്റെ യാഗം മുടക്കുവാന്‍ വന്ന രാക്ഷസന്മാരില്‍
ശ്രീരാമനാല്‍ വധിക്കപ്പെട്ട രാക്ഷസന്‍ ആരായിരുന്നു ?
>സുബാഹു
49.വിശ്വാമിത്രന്‍ യാഗം നടത്തിയ ആശ്രമപ്രദേശത്തിന്റെ പേര്
എന്ത് ?
>സിദ്ധാശ്രമം
50.ശ്രീരാമനാല്‍ ശാപമോക്ഷം നല്‍കപ്പെട്ട
മുനിപതിആരായിരുന്നു ?
>അഹല്യ
51.അഹല്യയുടെ ഭര്‍ത്താവ് ആയ മഹര്‍ഷി ആരായിരുന്നു ?
>ഗൌതമന്‍
52.അഹല്യയെ കബളിപ്പിക്കാന്‍ ചെന്ന ദേവന്‍ ആരായിരുന്നു ?
>ദേവെന്ദ്രന്‍
53.അഹല്യ ഗൌതമശാപത്താല്‍ ഏതു രൂപത്തില്‍ ആയി ?
>ശില
54.അഹല്യയുടെ പുത്രന്‍ ആരായിരുന്നു ?
>ശതാനന്തന്‍
55.അഹല്യശാപമുക്തയായശേഷം രാമലക്ഷ്മണന്‍മാരെ
വിശ്വാമിതന്‍ കൂട്ടികൊണ്ട്പോയത് എവിടേക്ക് ആയിരുന്നു ?
>മിഥിലാപുരി
56.മിഥിലയിലെ രാജാവ് ആരായിരുന്നു ?
>ജനകന്‍
57.വിശ്വാമിത്രന്‍ രാമലക്ഷ്മണന്‍മാരെ മിഥിലയിലേക്ക്
കൂട്ടികൊണ്ടുപോയത് എന്ത് ദര്‍ശിക്കാന്‍ ആയിരുന്നു ?
>ശൈവചാപം
58.ജനകരാജാവിന്റെ പുത്രിയുടെ പേര് എന്തായിരുന്നു ?
>സീത
59.ജനകമഹാരാജാവിനു പുത്രിയെ ലഭിച്ചത്
എവിടെനിന്നായിരുന്നു ?
>ഉഴവുച്ചാല്‍
60.സീതദേവിയെ വിവാഹംചെയ്യുവാന്‍ വീരപരീക്ഷയായി
ജനകന്‍ നിശ്ചയിച്ചത് എന്തായിരുന്നു ?
>ശൈവചാപം ഭജ്ഞനം
61.വസിഷ്ട്ടന്റെ പത്നി ആരായിരുന്നു ?
>അരുന്ധതി
62.ലക്ഷ്മണനെ വിവാഹം ചെയ്ത കന്യകയുടെ പേര്
എന്തായിരുന്നു ?
>ഊര്മിള
63.ഭരതന്റെ പത്നിയുടെ പേര് എന്തായിരുന്നു ?
>മാണ്ഡവി
64.ശത്രുഘ്നന്റെ പത്നിയുടെ പേര് എന്ത് ?
>ശ്രുതകീര്‍ത്തി
65.സീതയായി ജനിച്ചത് ഇതുദേവിയായിരുന്നു ?
>മഹാലക്ഷ്മി
66.സീതാസ്വയംവരം കഴിഞ്ഞു അയോധ്യയിലേക്ക് മടങ്ങുംപോള്‍
ശ്രീരാമാദികളെ നേരിട്ടത് ആരായിരുന്നു ?
>പരശുരാമന്‍
67.പരശുരാമന്റെ വംശം എന്തായിരുന്നു ?
>ഭൃഗുവംശം
68.പരശുരാമന്റെ മാതാപിതാക്കള്‍ ആരെല്ലാം ആയിരുന്നു ?
>രേണുക ,ജമദഗ്നി
69.പരശുരാമന്‍ ആരുടെ അവതാരം ആയിരുന്നു ?
>മഹാവിഷ്ണു
70.പരശുരാമന്റെ പ്രധാന ആയുധം എന്തായിരുന്നു ?
>പരശു(വെണ്മഴു )
71.പരശുരാമന്‍ ആരുടെ ശിഷ്യനായിരുന്നു ?
>പരമശിവന്‍
72.പരശുരാമനാല്‍ വധിക്കപ്പെട്ട രാജാവ്
ആരായിരുന്നു ?
>കാര്‍ത്തവീര്യാര്‍ജുനന്‍
73.പരശുരാമനാല്‍ ഇരുപത്തിഒന്ന് വട്ടം
കൊന്നോടുക്കപ്പെട്ടത് ഏതു
വംശക്കാരായിട്ടാണ് ?
>ക്ഷത്രിയവംശം
74.പരശുരാമന്‍ തപസ്സുചെയ്തുകൊണ്ടിരിക്കുന്നത്
എവിടെയാണ് ?
>മഹേന്ദ്രപര്‍വതം
75.പരശുരാമാനില്‍ ഉണ്ടായിരുന്ന ഏതു
ദേവാംശമാണ് ശ്രീരാമനിലേക്ക്
പകര്‍ത്തപ്പെട്ടത് ?
>വൈഷ്ണവാംശം
76.പരശുരാമന്‍ ശ്രീരാമന് നല്‍കിയ ചാപം
എന്താണ് ?
>വൈഷ്ണവചാപം
77.ദശരഥന്‍ പരിവാരസമേതം അയോധ്യയില്‍
തിരിച്ചെത്തിയശേഷം
ഭാരതശക്ത്രുക്നന്മാര്‍ എവിടേക്കായിരുന്നു
പോയത് ?
>കേകയരാജ്യം
78.ഭരതന്‍റെ മാതുലന്‍റെ പേര് എന്ത് ?
>യുധാജിത്ത്
79.മഹാവിഷ്ണു മനുഷ്യനായി അവതരിച്ചത്
ആരുടെ പ്രാര്‍ത്ഥനയെ
മാനിച്ചായിരുന്നു ?
>ബ്രഹ്മാവ്
80.ശ്രീരാമാവതരം ഉണ്ടായത് ഏതു യുഗത്തില്‍
ആയിരുന്നു ?
>ത്രേതായുഗത്തില്‍
81.ശ്രീരാമന് രാഘവന്‍ എന്ന പേര് ലഭിച്ചത്
ആരുടെ വംശത്തില്‍
ജനിച്ചതിനാല്‍ ആയിരുന്നു ?
>രഘുവംശം
82.അധ്യാത്മരാമായണത്തില്‍ രണ്ടാമത്തെ കാണ്ഡം
ഏത് ?
>അയോദ്ധ്യാകാണ്ഡം
83.സീതാദേവിയോട് കൂടി അയോധ്യയില്‍
വസിക്കുന്ന ശ്രീരാമനെ ദര്‍ശിക്കാന്‍ എത്തിയ
മഹര്‍ഷി ആരായിരുന്നു ?
>ശ്രീനാരതന്‍
84.ശ്രീ നരതമഹര്‍ഷി ശ്രീ രാമനെ സന്തര്‍ശിചത്ത്
എന്ത് കാര്യം ഓര്‍മിപ്പിക്കാന്‍ ആയിരുന്നു ?
>അവതാരഉദ്ദേശം
85.ദശരഥന്‍ യുവരാജാവായി അഭിഷേകം
ചെയ്യുവാന്‍ ഉദ്ദേശിച്ചത് ആരെയായിരുന്നു ?
>ശ്രീ രാമനെ
86.ശ്രീ രാമന്‍റെ അഭിഷേകത്തിനുള്ള ഒരുക്കങ്ങള്‍
ചെയ്യുവാന്‍ ചുമതലപ്പെടുത്തിയത്
ആരെയാണ് ?
>സുമന്ത്രന്‍
87.''ഹസ്ത്യശ്വപത്തിരഥാദിമഹാബലം'' ഇത്
ഏതു പേരില്‍ അറിയപ്പെടുന്നു ?
>ചതുരംഗപ്പട
88.രാമാപിഷേകം മുടക്കുവാന്‍ ദേവന്മാര്‍
സമീപിച്ചത് ആരെയാണ് ?
>സരസ്വതി
89.രാമാപിഷേകം മുടക്കുവാന്‍ കൈകേകിയെ
പ്രലോഭിപ്പിച്ചത് ആരായിരുന്നു ?
>മന്ഥര
90.ദശരഥന്‍ കൈകേകിക്ക് വരങ്ങള്‍ കൊടുത്ത
സന്തര്‍ഭം ഏതായിരുന്നു ?
>ദേവാസുരയുദ്ധം
91.യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന് എന്ത്
സംഭവിച്ചു ?
>ചക്രത്തിന്‍റെ കീലം നഷ്ട്ടപ്പെട്ടു
92.യുദ്ധത്തില്‍വച്ച് ദശരഥന്‍റെ രഥത്തിന്‍റെ
ചക്രത്തിന്‍റെ കീലം നഷ്ട്ടപ്പെട്ടപ്പെട്ടപ്പോള്‍
കൈകേകി ആസ്ഥാനത്ത് എന്താണ് വച്ചത് ?
>സ്വന്തംചെറുവിരല്‍
93.കൈകേകി ,ദശരഥനില്‍നിന്ന്
ലഭിച്ചവരങ്ങള്‍കൊണ്ട് നിര്‍ദേശിച്ചത്
എന്തെല്ലാം ആയിരുന്നു ?
>ഭരതന് രാജ്യഭാരം,ശ്രീരാമന് വനവാസം
94.രാമാഭിഷേകം മുടങ്ങിയപ്പോള്‍ ഏറ്റവും
ക്ഷോഭിചത് ആരായിരുന്നു ?
>ലക്ഷ്മണന്‍
95.ശ്രീരാമന്‍റെ വനവാസകാലം എത്രവര്‍ഷം
ആയിരുന്നു ?
>പതിനാല്
96.ശ്രീരാമന്‍റെ അവതാരരഹസ്യം
അയോധ്യാവാസികളെ ബോധ്യപ്പെടുത്തിയത്
ആരായിരുന്നു ?
>വാമദേവന്‍
97.വനവാസത്തിനുപോകുമ്പോള്‍
ശ്രീരാമനെഅനുഗമിച്ചുപോയത് ആരെല്ലാം ?
>സീതയും ,ലക്ഷ്മണനും
98.വനവാസാവസരത്തില്‍
അനുഷ്ട്ടിക്കേണ്ടധര്‍മ്മങ്ങളെ കുറിച്ച്
ലക്ഷ്മണന് ഉപദേശം നല്‍കിയത്
ആരായിരുന്നു ?
>സുമിത്ര
99.രാമലക്ഷ്മണന്‍മാര്‍
വനത്തിലേക്ക്പോകുമ്പോള്‍ ധരിച്ചവസ്ത്രം
എന്തായിരുന്നു ?
>മരവുരി
100.വനവാസത്തിന് ഇറങ്ങിയ ശ്രീരാമാദികളെ
തേരിലേറ്റികൊണ്ടുപോയത് ആരായിരുന്നു ?
>സുമന്ത്രന്‍