നാലാം ക്ലാസ്സിലെ പരിസരപഠനം മണ്ണില്‍ പൊന്നു വിളയിച്ച് എന്ന പാഠഭാഗത്ത് ഉപയോഗിക്കാന്‍ പറ്റിയ ഒരു കുട്ടി കവിത ഞാന്‍ കുട്ടിക്കവിതകള്‍ എന്ന ബ്ലോഗില്‍ കണ്ടു . അത് ഞാന്‍ ഇവിടെ പ്രസിദ്ധികരിക്കുകയാണ്.
കാര്‍ഷിക വിളകളെ കുറിച്ചുള്ള അറിവ് കുട്ടികളില്‍ എത്തിക്കുക എന്നതായിരിക്കണം നാം ആ പാഠം പഠിപ്പിക്കുമ്പോള്‍ മനസ്സില്‍ ഉണ്ടാകേണ്ടത് എന്ന് എനിക്ക് തോന്നുന്നു.
പഠന പ്രവര്‍ത്തനം
നമ്മള്‍ ഇങ്ങനെ ഓടിനടക്കാനും, വളരാനും, കളിക്കാനും പഠിക്കാനും ആവശ്യമായ ആരോഗ്യം എവിടെ നിന്നാണ് നമ്മുക്ക് ലഭിക്കുന്നത്?
എവിടെയാണ് അതിന്റെ പാചകം നടക്കുന്നത്?
എന്തൊക്കെ സാധനങ്ങളാണ് അടുക്കളയില്‍ അമ്മക്ക് വേണ്ടി വരിക?
നമ്മളൊക്കെ എന്തൊക്കെ സാധനങ്ങളാണ് അടുക്കളയിലേക്കു വാങ്ങുന്നത്?
എവിടെ നിന്നാണ് നമ്മള്‍ സാധനങ്ങള്‍ വാങ്ങുന്നത്?
ചന്തയില്‍ നിന്ന് അല്ലെ എന്നാല്‍ നമ്മുക്ക് ഒത്തൊരുമിച്ച് ഒരു പാട്ട് പാടിയാലോ?
പാട്ട് അവതരണം
സഞ്ചി നിറച്ചും വങ്ങേണം
ഉരുളകിഴങ്ങും, കുംബളവും,
വെണ്ടക്കയും വങ്ങേണം.
കൂടെ വേണം വലിയുള്ളി
ത്രാസ്സ് നിറച്ചും തൂകേണം
ചേമ്പും , ചേനേം, നാരങ്ങേം,
നല്ലതു തന്നെ വങ്ങേണം.
മല്ലിതഴയും, കറിവേപ്പിലയും
ചില്ലി കാശിനു നോക്കേണം
മുട്ടകൂസും, വഴപൂവും
പേരിനു മാത്രം വങ്ങേണം
ചന്ത തുടങ്ങാന്‍ സമയായി
ആദ്യം തന്നെ എതേണം
കാശ് പിടിക്കാന്‍ അമ്മെണ്ട്
സഞ്ചി പിടിക്കാന്‍ ഞാനുണ്ട്.
പ്രിയപ്പെട്ട അധ്യാപകരെ നിങ്ങളുടെ അഭിപ്പ്രയം എന്നെ അറിയിക്കണേ....
Subscribe to Kerala LPSA Helper by Email