പാഠപുസ്തകം കിട്ടിയോ?

Mash
0
ഓരോ സ്ക്കൂളുകളും ഇതിനകം ലഭിച്ചതും ഇനി ലഭിക്കാനുള്ളതുമായ പുസ്തകങ്ങളുടെ എണ്ണം ഓണ്‍ലൈനായി 04-7-2011 തിങ്കളാഴ്ചയ്ക്കകം കൃത്യമായി നല്‍കണം. ചുവടെപ്പറയുന്ന മാര്‍ഗരേഖകള്‍ പാലിക്കേണ്ടതാണ്. ജൂണ്‍മാസത്തില്‍ shortage സംബന്ധിച്ച കണക്ക് ഓണ്‍ലൈനായി നല്‍കിയതും അല്ലാത്തതുമായ സ്ക്കൂളുകളും, ഇതു സംബന്ധിച്ച് ഇ-മെയില്‍ വഴി അറിയിപ്പ് നല്‍കിയവരും ഇപ്പോള്‍ ഈ ഫോര്‍മാറ്റില്‍ ഡേറ്റ നല്‍കണം. സൊസൈറ്റി ക്രമത്തിലല്ല, സ്ക്കൂള്‍ ക്രമത്തിലാണ് ഡേറ്റ അപ്​ലോഡ് ചെയ്യേണ്ടത്.


കേരള ബുക്സ് ആന്‍ഡ് പബ്ളിക്കേഷന്‍സ് സൊസൈറ്റിയുടെ ഔദ്യോഗിക വെബ്സൈറ്റായ www.keralabooks.org ലെ text book receipt (കൈപ്പറ്റിയ പാഠപുസ്തകം) എന്ന ലിങ്കില്‍ പ്രവേശിക്കുക. (ഇവിടെ ക്ലിക്ക് ചെയ്തു ലോഗിന്‍ പേജിലേക്കെത്താം)


ഫെബ്രുവരി മാസത്തില്‍ ഓണ്‍ലൈന്‍ ഇന്‍ഡന്റ് നല്‍കാന്‍ ഉപയോഗിച്ച സ്ക്കൂള്‍ കോഡും പാസ്​വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്ത് സ്റ്റാന്‍ഡേര്‍ഡ് സെലക്ട് ചെയ്യുക. താഴെപ്പറയും പ്രകാരം ഒരു ഫോര്‍മാറ്റ് പ്രത്യക്ഷപ്പെടും.
നമ്പര്‍പുസ്തകംആദ്യം ഓര്‍ഡര്‍ ചെയ്ത എണ്ണംയഥാര്‍ത്ഥത്തില്‍ ആവശ്യമായ എണ്ണംഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണം
Sl NoTitle(No.of copies ordered)(No.of copies actually required)(No of copies received)
(A)(B)(C)(D)(E)










A മുതല്‍ C വരെയുള്ള ഡാറ്റ, സൈറ്റില്‍ ലഭ്യമായിരിക്കും. മറ്റ് രണ്ട് കോളങ്ങളാണ് ഓരോ സ്ക്കൂളും എന്റര്‍ ചെയ്യേണ്ടത്. (താഴെ സ്ക്രീന്‍ ഷോട്ട് നല്‍കിയിരിക്കുന്നു)


(വലുതായിക്കാണുന്നതിന് ചിത്രത്തില്‍ രണ്ടുവട്ടം ക്ലിക്ക് ചെയ്യുക)

ഇതിലേക്കായി താഴെപ്പറയുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കണം.

C എന്ന കോളത്തില്‍ ഓരോ ടൈറ്റിലിനും വേണ്ടി വരുമെന്ന് കരുതി മുന്‍കൂട്ടി നല്‍കിയ എണ്ണമാണ് ഉണ്ടായിരിക്കുന്നത്. ഇതില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടെങ്കില്‍ അക്കാര്യമാണ് D എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (മലയാളം) 800 എന്നാണ് ആദ്യം ഓര്‍ഡര്‍ നല്‍കിയത് എന്നിരിക്കട്ടെ. യഥാര്‍ത്ഥത്തില്‍ വേണ്ടത് ഇതിനേക്കാള്‍ കുറവോ കൂടുതലോ അല്ലെങ്കില്‍ അതു തന്നെയോ ആകാം. ഏതായാലും അത്തരത്തില്‍ വേണ്ട യഥാര്‍ത്ഥ എണ്ണമാണ് D യില്‍ രേഖപ്പെടുത്തേണ്ടത്. പ്രതീക്ഷിച്ചതിനേക്കാള്‍ കുട്ടികളുടെ എണ്ണത്തില്‍ 50 ന്റെ കുറവു വന്നിട്ടുണ്ടെങ്കില്‍ 750 എന്നും മാറ്റമില്ലെങ്കില്‍ 800 എന്നുമാണ് D കോളത്തില്‍ ചേര്‍ക്കേണ്ടത്.

ആദ്യം ഓര്‍ഡര്‍ നല്‍കാതിരുന്ന ഇനം പാഠപുസ്തകങ്ങളും ഇപ്പോള്‍ ഓര്‍ഡര്‍ നല്‍കാം. ഉദാഹരണത്തിന് 7-ം ക്ലാസിലെ സോഷ്യല്‍ സയന്‍സ് (ഇംഗ്ലീഷ്) ആദ്യ ഓര്‍ഡറില്‍ 0 ആയിരുന്നു. ഇപ്പോള്‍ 40 കോപ്പികള്‍ വേണമെന്നുണ്ടെങ്കില്‍ D എന്ന കോളത്തില്‍ 40 എന്നു ചേര്‍ക്കാം.

ആദ്യ ഓര്‍ഡറില്‍ ഏതെങ്കിലും ഏതെങ്കിലും ടൈറ്റിലുകള്‍ വിട്ടു പോയിരുന്നെങ്കിലും അവയ്ക്ക് നേരെ D എന്ന കോളത്തില്‍ ആവശ്യകത രേഖപ്പെടുത്താം.

ഇതിനകം ലഭിച്ച പുസ്തകങ്ങളുടെ എണ്ണമാണ് E എന്ന കോളത്തില്‍ ചേര്‍ക്കേണ്ടത്. വിതരണ ഏജന്‍സി വഴിയും പ്രസില്‍ നിന്നോ സ്റ്റോറില്‍ നിന്നോ നേരിട്ടും മറ്റ് സ്ക്കൂളുകളില്‍ നിന്ന് അഡ്ജസ്റ്റ്മെന്റ് വഴിയും ലഭിച്ച പുസ്തകങ്ങളുടെ ആകെ എണ്ണമാണ് ഇവിടെ ചേര്‍ക്കേണ്ടത്.

ആദ്യ ഓര്‍ഡറില്‍ അബദ്ധവശാല്‍ എണ്ണം കാണിച്ചതും എന്നാല്‍ യഥാര്‍ത്ഥത്തില്‍ ആവശ്യമില്ലാത്തതുമായ ഏതെങ്കിലും പുസ്തകങ്ങളുണ്ടെങ്കില്‍ അവയുടെ നേരെ D കോളത്തില്‍ 0 എന്നു ചേര്‍ക്കണം."
ഇതേക്കുറിച്ചുള്ള സര്‍ക്കുലര്‍ ഇവിടെ ക്ലിക്ക് ചെയ്ത് വായിക്കാം.

കടപ്പാട്:മത്സ് ബ്ലോഗ്‌ 
Subscribe to Kerala LPSA Helper by Email

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !