ഒന്നാനാം കൊച്ചു തുമ്പി എന്റെ കൂടെ പോരുമോ നീ?
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക്?
കളിപ്പാനോ കളം തരുമെന്‍ കുളിപ്പാനോ കുളം തരുമെന്‍ .
ഒന്നാനാം കൊച്ചു തുമ്പി എന്റെ കൂടെ പോരുമോ നീ?
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക്?
ഇട്ടിരിപ്പാന്‍ പൊന്‍ തടുക്കു ഇട്ടുണ്ണന്‍ പൊന്‍ തളിക.
ഒന്നാനാം കൊച്ചു തുമ്പി എന്റെ കൂടെ പോരുമോ നീ?
നിന്റെ കൂടെ പോന്നാലോ എന്തെല്ലാം തരുമെനിക്ക്?
കൈ കഴുകന്‍ വെള്ളി കിണ്ടി കൈ തോര്‍ത്താന്‍ പുള്ളി പട്ട്.