
പാരീസ് ഒളിമ്പിക്സിൽ ഇന്ത്യൻ ഹോക്കി ടീമിൽ ഉണ്ടായിരുന്ന മലയാളി?
പി.ആർ.ശ്രീജേഷ്
സാഹിത്യപദവി ലഭിക്കുന്ന രാജ്യത്തെ ആദ്യ നഗരം ഏത്?
കോഴിക്കോട്
ഫ്രാൻസ് ഒളിമ്പിക്സിൽ ആദ്യമായി മത്സരയിനമാക്കിയ ഇനം ഏത്?
ബ്രേക്ക് ഡാൻസ്
കനത്ത മഴയെത്തുടർന്ന് ജില്ലകളിലെ പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിക്കുന്നത് ആരാണ്?
ജില്ലാ കളക്ടർ
ബഹിരാകാശത്ത് മനുഷ്യൻ ഉണ്ടാക്കിയ ഏറ്റവും വലിയ മനുഷ്യനിർമ്മിതിയുടെ പേര് എന്ത്?
അന്താരാഷ്ട്ര ബഹിരാകാശ നിലയം
ഇന്ത്യൻ ഒളിമ്പിക്‌സ് അസോസിയേഷൻ പ്രസിഡന്റായ മലയാളി ആരാണ്?
പി.ടി.ഉഷ
പ്രധാനമന്ത്രിയുടെ മൻകി ബാത്തിൽ പരാമർശിച്ച അട്ടപ്പാടി ആദിവാസി കൂട്ടായ്‌മയുടെ നേതൃത്വത്തിൽ നിർമ്മിക്കുന്ന കുടയുടെ പേരെന്ത്?
കാർത്തുമ്പി
ലോകത്ത് ഏറ്റവുമധികം കാർബൺ പുറന്തള്ളുന്ന മൂന്നാമത്തെ രാജ്യം ഏതാണ്?
ഇന്ത്യ
ഇന്ത്യയിൽ ചെറുധാന്യങ്ങൾ ഉത്പാദിപ്പിക്കുന്നതിൽ ഏറ്റവും മുന്നിലുള്ള സംസ്ഥാനം ഏത്?
രാജസ്ഥാൻ
ഇന്ത്യയിൽ നടപ്പിലാക്കി വരുന്ന ഹ്രസ്വകാല സൈനിക നിയമന പദ്ധതിയുടെ പേരെന്ത്?
അഗ്നിപഥ്
ഐ.ടി വിദ്യാഭ്യാസത്തിനായി കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ പേരെന്ത്?
ലിറ്റിൽ കൈറ്റ്സ്
കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയുടെ പേര്?
ആയുഷ്മാൻ ഭാരത്
ലോകത്ത് ഏറ്റവും കൂടുതൽ കൗമാര ജനസംഖ്യയുള്ള രാജ്യം ഏതാണ്?
ഭാരതം
രാജ്യത്തെ ആദ്യ ട്രാൻസ്ഷിപ്പ്മെന്റ് തുറമുഖം ഏതാണ്?
വിഴിഞ്ഞം
പുരപ്പുറ സൗരോർജ്ജ പ്ലാന്റുകൾ സ്ഥാപിക്കാൻ കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതി ഏത്?
പി.എം.സൂര്യഘർ
വാർത്തകളിൽ ഇടം നേടിയ ആമയിഴഞ്ചാൻ തോട് ഏത് ജില്ലയിലാണ് സ്ഥിതിചെയ്യുന്നത്?
തിരുവനന്തപുരം
ഇന്റർനെറ്റ്-മൊബൈൽ ഫോൺ തുടങ്ങിയവയുടെ അമിത ഉപയോഗത്തിൽ നിന്നും കുട്ടികളെ മോചിപ്പിക്കാൻ കേരള പോലീസ് ആരംഭിച്ച പദ്ധതിയുടെ പേര്?
ഡി-ഡാഡ്
പെരിയാർ വന്യജീവി സങ്കേതം
പാരീസ് ഒളിമ്പിക്‌സിന്റെ ഉത്‌ഘാടനച്ചടങ് നടന്ന നദിയുടെ പേര്?
സെൻ
പ്രഥമ കേരള സ്കൂൾ ഒളിമ്പിക്സ് നടന്ന ജില്ല?
എറണാകുളം [കൊച്ചി]
സംസ്ഥാനത്തെ ആദ്യ സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരത നഗരം ഏത്?
മൂവാറ്റുപുഴ
കേരളത്തിലെ കർഷകർക്കായി കൃഷി വകുപ്പ് പുറത്തിറക്കിയ മൊബൈൽ ആപ്പ്?
കതിർ
രണ്ടുവയസിൽ താഴെയുള്ള കുഞ്ഞുങ്ങളെ ഒരു കാരണവശാലും ടെലിവിഷനോ ഡിജിറ്റൽ വീഡിയോയോ കാണിക്കരുതെന്ന് കർശന നിർദേശം പുറത്തിറക്കിയ രാജ്യം?
സ്വീഡൻ
ഇന്ത്യ സ്വന്തമായി വികസിപ്പിച്ച യുദ്ധവിമാനത്തിന്റെ പേര്?
തേജസ്
ഏഷ്യയിലെ ആദ്യ കാർബൺ നെഗറ്റിവ് ദേശീയ ഉദ്യാനം ഏത്?
ഇരവികുളം
പ്രസിദ്ധമായ ആറന്മുള ഉത്രട്ടാതി ജലമേള നടക്കുന്നത് ഏത് നദിയിൽ?
പമ്പ
2028 മാർച്ചിൽ വിക്ഷേപിക്കാൻ പോകുന്ന ഇന്ത്യയുടെ ആദ്യ ശുക്ര ഗ്രഹത്തിലേക്കുള്ള പഠന ദൗത്യം ഏത്?
ശുക്രയാൻ
ഇന്ത്യയിലെ നിലവിലെ ശ്രെഷ്ഠഭാഷകളുടെ എണ്ണം എത്രയാണ്?
11
രാജ്യത്തെ ആദ്യ ശിശു സൗഹൃദ നഗരം കൊച്ചിയും ശിശു സൗഹൃദ ജില്ല എറണാകുളവും ആണ്. രാജ്യത്തെ ആദ്യ ശിശു സൗഹൃദ സംസ്ഥാനം ഏതാണ്?
കേരളം
2024-സ്കൂൾ കായികമേളയുടെ [66-ആമത് കായികമേള) ഭാഗ്യചിഹ്നം ഏതാണ്?
തക്കുടു എന്ന അണ്ണാറക്കണ്ണൻ
ആരുടെ ജന്മദിനമാണ് രാഷ്ട്രീയ ഏകതാ ദിവസം ആയി ആചരിക്കുന്നത്?
സർദാർ വല്ലഭായ് പട്ടേൽ
ഇന്റർനെറ്റ് വരിക്കാരുടെ എണ്ണത്തിൽ ഒന്നാം സ്ഥാനത്ത് നിൽക്കുന്ന രാജ്യം?
ഭാരതം
രാജ്യത്തെ മുൻനിര വിദ്യാഭ്യാസ സ്‌ഥാപനങ്ങളിൽ ഉപരിപഠനം നടത്തുന്നതിന് കേന്ദ്രഗവൺമെന്റ് ആരംഭിച്ച പ്രത്യേക വായ്പാ പദ്ധതിയുടെ പേര്?
പി.എം.വിദ്യാലക്ഷ്‌മി
ഏറ്റവും കൂടുതൽ കാലം ഇന്ത്യയുടെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ആയിരുന്ന വ്യക്തി?
വൈ.വി.ചന്ദ്രചൂഡ്
ട്വന്റി 20-യിൽ തുടർച്ചയായി രണ്ട് സെഞ്ചുറി നേടുന്ന ആദ്യ ഇന്ത്യൻ താരം ആരാണ്?
സഞ്ജു സാംസൺ
പൂർണ്ണമായും സൗരോർജ്ജത്തിൽ പ്രവർത്തിക്കുന്ന രാജ്യത്തെ ആദ്യ ഡയറി ഏതാണ്?
എറണാകുളം മിൽമ ഡയറി [തൃപ്പൂണിത്തുറ]
പ്രതിദിനം റെയിൽമാർഗം യാത്ര ചെയ്യുന്ന ആളുകളുടെ എണ്ണം ഏറ്റവും കൂടുതൽ ഉള്ള രാജ്യം?
ഭാരതം
ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ പൊതുമേഖലാ ബാങ്ക് ഏതാണ്?
സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ
ഹൈഡ്രജൻ തീവണ്ടികൾ സർവീസ് നടത്തുന്ന രാജ്യങ്ങൾ ഏതൊക്കെ?
ജർമനി, സ്വീഡൻ, ചൈന
കൊല്ലം
ഏഴ് ഭൂഖണ്ഡങ്ങളിലെ ഏറ്റവും ഉയർന്ന ഏഴ് കൊടുമുടികൾ കീഴടക്കിയ ആദ്യ മലയാളി ആരാണ്?
ഷെയ്ഖ് ഹസൻ ഖാൻ
കൊച്ചിയുടെ ശ്വാസകോശം എന്നറിയപ്പെടുന്നത്?
മംഗളവനം
ഇതുവരെ നടന്ന ലോകസഭാ തിരഞ്ഞെടുപ്പുകളിൽ കേരളത്തിൽ നിന്നും ഏറ്റവും കൂടുതൽ ഭൂരിപക്ഷത്തിൽ വിജയിച്ചത് ആരാണ്?
രാഹുൽ ഗാന്ധി
ദേശീയ നിയമദിനം എന്നാണ്?
നവംബർ 26
ലോകത്തിലീ ഏറ്റവും വലിയ ക്ഷീര സഹകരണ സംഘം?
അമൂൽ
രാജ്യത്തെ ആദ്യ വാട്ടർ മെട്രോ ഏതാണ്?
കൊച്ചി വാട്ടർ മെട്രോ
2021-മുതൽ കുട്ടികളുടെ സാമൂഹ്യ മാധ്യമ ഉപയോഗത്തിന് പരിധി നിശ്ചയിച്ച രാജ്യം?
ചൈന
പ്രമേഹമുള്ളവർക്ക് യാത്രയിൽ പ്രത്യേക ഭക്ഷണ സൗകര്യമൊരുക്കാൻ പോകുന്ന ഇന്ത്യൻ പൊതുമേഖലാ സ്‌ഥാപനം?
ഇന്ത്യൻ റെയിൽവേ
ഡിസംബർ 10-ന്റെ പ്രത്യേകത?
അന്താരാഷ്ട്ര മനുഷ്യാവകാശ ദിനം
ഐ.എസ്.ആർ.ഒ യുടെ നേതൃത്വത്തിൽ മനുഷ്യനെ ബഹിരാകാശത്ത് എത്തിക്കുന്ന ദൗത്യത്തിന്റെ പേര്?
ഗഗൻയാൻ
2034-ഫിഫ ലോകകപ്പ് ഫുട്‍ബോളിന് ആതിഥ്യം വഹിക്കുന്ന രാജ്യം?
സൗദി അറേബ്യാ
ലോക ചെസ് ചാമ്പ്യാൻഷിപ്പ് ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യാൻ ആരാണ്?
ഡി.ഗുകേഷ്
ഗൂഗിൾ അവതരിപ്പിച്ച ഏറ്റവും പുതിയ നിർമ്മിത ബുദ്ധിയ്ക്ക് നൽകിയ പേര്?
ജെമിനി 2.0
ദേശീയ ഊർജ്ജസംരക്ഷണ ദിനം എന്നാണ്?
ഡിസംബർ 14
ഏറ്റവും കൂടുതൽ വൈദ്യുതവാഹനങ്ങളുടെ എണ്ണത്തിലും വിൽപ്പനയിലും മുന്നിൽ നിൽക്കുന്ന ഇന്ത്യൻ സംസ്ഥാനം?
കേരളം
ഉൾനാടൻ ജലപാതകളിലൂടെയുള്ള ചരക്കുനീക്കം പ്രോത്സാഹിപ്പിക്കുന്നതിനായി കേന്ദ്രസർക്കാർ നടപ്പിലാക്കുന്ന പദ്ധതി?
ജൽ വാഹക് പദ്ധതി
അണ്ടർ 19 വനിതാ ഏഷ്യാ കപ്പ് കിരീടം നേടിയത്?
ഭാരതം
ബഹിരാകാശത്ത് വിത്തുകൾ എങ്ങനെ മുളപ്പിക്കാം എന്ന് പഠിക്കുന്ന ISRO ദൗത്യം?
PSLV C-60 ദൗത്യം
സംസ്ഥാന സർക്കാർ നൽകുന്ന പരമോന്നത പുരസ്‌കാരമായ കേരളജ്യോതി പുരസ്കാരം ആദ്യമായി നേടിയ സാഹിത്യകാരൻ 2024 ഡിസംബർ മാസത്തിൽ അന്തരിച്ചു. ആരാണിദ്ദേഹം?
എം.ടി.വാസുദേവൻ നായർ
ആധുനിക ഇന്ത്യൻ സാമ്പത്തിക വ്യവസ്ഥയുടെ ശില്പി എന്നറിയപ്പെടുന്നത്?
മൻമോഹൻ സിങ്
സിഖ് സമുദായത്തിൽ നിന്ന് ഇന്ത്യൻ പ്രധാനമന്ത്രി പദവിയിൽ എത്തിയ ആദ്യ വ്യക്തി?
മൻമോഹൻ സിങ്
കേരളത്തിൽ ഏറ്റവും കൂടുതൽ വനമുള്ള ജില്ല?
ഇടുക്കി [2nd - പാലക്കാട്]
അമേരിക്കൻ പ്രസിഡണ്ടായി തിരഞ്ഞെടുക്കപ്പെട്ട വ്യക്തി?
ഡൊണാൾഡ് ട്രംപ്
തിരുവനന്തപുരം
ഓംചേരി.എൻ.എൻ പിള്ള ഏത് രംഗത്ത് പ്രസിദ്ധമായിരുന്നു?
നാടകം
മിന്നുമണി, സജന സജീവൻ, ആശ ശോഭന എന്നിവർ ഏത് കായികമേഖലയുമായി ബന്ധപ്പെട്ടിരിക്കുന്നവരാണ്?
ക്രിക്കറ്റ്
അവാർഡുകൾ
2024-ലെ വയലാർ അവാർഡ് - അശോകൻ ചരുവിൽ [കാട്ടൂർ കടവ്]
2024-ലെ കേരള ജ്യോതി പുരസ്കാരം - എം.കെ.സാനു
2024-ലെ ബുക്കർ സമ്മാനം - സാമന്ത ഹാർവിക്
2024-ലെ എഴുത്തച്ഛൻ പുരസ്കാരം - എൻ.എസ്.മാധവൻ
2023-ലെ ജെ.സി.ഡാനിയേൽ പുരസ്കാരം - ഷാജി.എൻ.കരുണൻ
2024-ലെ സാഹിത്യനൊബേൽ - ഹാങ് കാങ് [ദക്ഷിണകൊറിയ]
സംസ്ഥാനത്തെ മികച്ച കായികതാരത്തിനുള്ള ജിമ്മി ജോർജ് പുരസ്കാരം - ശ്രീ ശങ്കർ
സൂപ്പർ 🙏🏻👍🏻👍🏻
ReplyDelete