General Knowledge Questions - 27

Mash
0
വിവിധ ക്വിസ് മത്സരങ്ങൾക്ക് തയ്യാറാക്കുന്നവർക്കും പി.എസ്.സി പരീക്ഷകൾക്ക് തയാറാകുന്നവർക്കും വേണ്ടി General Knowledge Question സീരീസ് എൽ.പി.എസ്.എ ഹെൽപ്പർ നിങ്ങൾക്കായി ഒരുക്കുന്നു.
പൊതുവിജ്ഞാനം എന്നത് ഒരാൾ ഔപചാരികമായി പഠിച്ച വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളേക്കാൾ, വായന, ടെലിവിഷൻ, പത്രങ്ങൾ മുതലായവയിൽ നിന്ന് ക്രമേണ ശേഖരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച ഒന്നാണ്. പൊതുവിജ്ഞാന മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പല മത്സര പരീക്ഷകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നുമാണ്. പ്രൈമറി ക്ലാസുകൾക്ക് ഉതകുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചോദ്യപരമ്പരയാണ് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഓരോ ചോദ്യവും അതിന്റെ ഉത്തരവും പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്. ചോദ്യം എഴുതിയേ ശേഷം ഉത്തരം വെറുതെ പറഞ്ഞു നോക്കൂ ... ഉത്തരം ശരിയാണോ എന്ന് പരിശോധിച്ചേ ശേഷം അത് ബുക്കിൽ എഴുതൂ ....
121
വൈദ്യുത പവറിന്റെ യൂണിറ്റ് - വാട്ട്
122
ഭൂമിയുടെ ഉപരിതലo അവിചാരിതമായി ചലിക്കുന്നതിന് പറയുന്നത് - ഭൂകമ്പം (ഭൂമികുലുക്കം )
123
ഭൂകമ്പം അളക്കുന്ന യൂണിറ്റ് - റിച്ചർ സ്കെയിൽ
124
സമയത്തിന്റെ അടിസ്ഥാന യൂണിറ്റ് - സെക്കൻഡ്
125
ഒരു വർഷം കൊണ്ട് പ്രകാശം സഞ്ചരിക്കുന്ന ദൂരം - പ്രകാശവർഷം
126
ലോകത്തിലെ ഏറ്റവും വലിയ പർവ്വതം ഏതാണ്? - മൗണ്ട് എവറസ്റ്റ്
127
ലോകത്തിലെ ഏറ്റവും വലിയ രാജ്യം ഏതാണ്? - റഷ്യ
128
ലോകത്തിലെ ഏറ്റവും വലിയ ഭൂഖണ്ഡം ഏതാണ്? - ഏഷ്യ
129
ലോകത്തിലെ ഏറ്റവും വലിയ സമുദ്രം ഏതാണ്? - പസഫിക് മഹാസമുദ്രം
130
ലോകത്തിലെ ഏറ്റവും വലിയ ദ്വീപ് ഏതാണ്? - ഗ്രീൻലാൻഡ്
131
കേന്ദ്രസർക്കാരിന്റെ മികച്ച മറൈൻ പുരസ്കാരം നേടിയ സംസ്ഥാനം ഏത്? - കേരളം
132
മികച്ച മറൈൻ പുരസ്കാരം നേടിയ ജില്ല ഏത് ? - കൊല്ലം
133
ഏറ്റവും കൂടുതൽ കുരുമുളക് കൃഷി ചെയ്യുന്ന സംസ്ഥാനം ഏത്? - കർണാടകം
134
മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അന്ത്യവിശ്രമസ്ഥലം ഏത്? - ശക്തിസ്ഥൽ
135
നൃത്തം ചെയ്യുന്ന ഷഡ്പദം ഏതാണ്? - തേനീച്ച
136
ചരിത്ര മ്യൂസിയമായ ഹിൽ പാലസ് സ്ഥിതിചെയ്യുന്നത് എവിടെയാണ്? - തൃപ്പൂണിത്തുറ (എറണാകുളം)
137
'മുണ്ടകൻ' എന്നത് ഏത് കൃഷിയുമായി ബന്ധപ്പെട്ട വാക്കാണ്? - നെല്ല്
138
കേരളത്തിന്റെ സംസ്ഥാന ചിത്രശലഭം ഏതാണ്? - ബുദ്ധമയൂരി
139
ഔഷധസസ്യങ്ങളുടെ മാതാവ് എന്നറിയപ്പെടുന്ന സസ്യം? - തുളസി
140
ദേശീയ പത്ര ദിനം എന്ന് ? - നവംബർ 16
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !