General Knowledge Questions - 26

Mash
0
വിവിധ ക്വിസ് മത്സരങ്ങൾക്ക് തയ്യാറാക്കുന്നവർക്കും പി.എസ്.സി പരീക്ഷകൾക്ക് തയാറാകുന്നവർക്കും വേണ്ടി General Knowledge Question സീരീസ് എൽ.പി.എസ്.എ ഹെൽപ്പർ നിങ്ങൾക്കായി ഒരുക്കുന്നു.
പൊതുവിജ്ഞാനം എന്നത് ഒരാൾ ഔപചാരികമായി പഠിച്ച വിഷയങ്ങളെക്കുറിച്ചുള്ള വിശദമായ വിവരങ്ങളേക്കാൾ, വായന, ടെലിവിഷൻ, പത്രങ്ങൾ മുതലായവയിൽ നിന്ന് ക്രമേണ ശേഖരിക്കുന്ന വിവിധ വിഷയങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ ഉൾക്കൊള്ളിച്ച ഒന്നാണ്. പൊതുവിജ്ഞാന മേഖലയിൽ നിന്നുള്ള ചോദ്യങ്ങൾ പല മത്സര പരീക്ഷകളിലും ഉൾപ്പെടുത്തിയിരിക്കുന്ന ഒന്നുമാണ്. പ്രൈമറി ക്ലാസുകൾക്ക് ഉതകുന്ന ചോദ്യങ്ങൾ ഉൾക്കൊള്ളിച്ചുകൊണ്ടുള്ള ചോദ്യപരമ്പരയാണ് ഈ പോസ്റ്റിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.
ഓരോ ചോദ്യവും അതിന്റെ ഉത്തരവും പ്രത്യേക ബുക്കിൽ എഴുതി വച്ചാൽ പിന്നീടൊരവസരത്തിൽ എടുത്ത് നോക്കി ഓർമ്മ പുതുക്കാവുന്നതാണ്. ചോദ്യം എഴുതിയേ ശേഷം ഉത്തരം വെറുതെ പറഞ്ഞു നോക്കൂ ... ഉത്തരം ശരിയാണോ എന്ന് പരിശോധിച്ചേ ശേഷം അത് ബുക്കിൽ എഴുതൂ ....
101
2023-ലെ സമാധാനത്തിനുള്ള നോബേൽ സമ്മാനം നേടിയത് ആരാണ്? - നർഗീസ് മുഹമ്മദി
102
2023-ലെ സാഹിത്യ നോബേൽ സമ്മാനം നേടിയ യോൺ ഫോസെ ഏത് രാജ്യക്കാരനാണ്? - നോർവേ
103
69-ആമത് ദേശീയ ചലച്ചിത്ര പുരസ്കാരത്തിൽ മികച്ച നടനായി തിരഞ്ഞെടുക്കപ്പെട്ടത് ആരാണ്? - അല്ലു അർജുൻ
104
2021-ലെ ദാദാസാഹേബ് ഫാൽക്കെ അവാർഡ് നേടിയത് ആരാണ്? - വഹീദ റഹ്‌മാൻ
105
2023-ലെ മലയാള സാഹിത്യത്തിനുള്ള കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചത് ആർക്കാണ്? - കെ.വി.രാമകൃഷ്ണൻ
106
കേന്ദ്ര ബാലസാഹിത്യ ഇൻസ്റ്റിറ്റിയൂട്ടിന്റെ 2023-ലെ ബാലസാഹിത്യ പുരസ്‌കാരം ലഭിച്ചത് ആർക്ക്? - പ്രിയ.എ.എസ് [പെരുമഴയത്തെ കുഞ്ഞിതളുകൾ]
107
ലോക അത്‌ലറ്റിക് ചാമ്പ്യാൻഷിപ്പിൽ സ്വർണ്ണമെഡൽ നേടിയ ആദ്യ ഇന്ത്യൻ താരം ആരാണ്? - നീരജ് ചോപ്ര
108
2023-ലെ പത്തൊമ്പതാമത് ഏഷ്യൻ ഗെയിംസിന്റെ വേദി ഏതായിരുന്നു? - ഹാങ് ചൗ [ചൈന]
109
2023 ജൂലായ് 14-ന് ഇന്ത്യ വിക്ഷേപിച്ച പേടകം ഏതാണ്? - ചന്ദ്രയാൻ 3
110
2023 സെപ്റ്റംബർ രണ്ടിന് ഇന്ത്യ വിക്ഷേപിച്ച ആദ്യ സൗര ദൗത്യം ഏത്? - ആദിത്യ എൽ 1
111
18 വയസ്സിൽ താഴെയുള്ള കുട്ടികൾക്ക് രാത്രി സ്മാർട്ട് ഫോണിൽ ഇന്റർനെറ്റ് ഉപയോഗിക്കുന്നതിന് വിലക്ക് ഏർപ്പെടുത്താൻ തീരുമാനിച്ച രാജ്യം? - ചൈന
112
18-ആമത് ജി-20 ഉച്ചകോടിക്ക് വേദിയായ നഗരം ഏതാണ്? - ഡൽഹി [ഇന്ത്യ]
113
ചന്ദ്രയാൻ പേടകത്തിൽ നിന്ന് ചന്ദ്രനിൽ ഇറങ്ങി സഞ്ചരിച്ച ചെറു പര്യവേഷണ വാഹനത്തിന്റെ പേര്? - പ്രഗ്യാൻ റോവർ
114
ഇന്ത്യയുടെ പഴയ പാർലമെന്റ് മന്ദിരം ഏത് പേരിൽ അറിയപ്പെടും? - സംവിധാന സദൻ
115
സംസ്ഥാന കുടുംബശ്രീ മിഷൻ പൊതുവിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പിലാക്കിയ അയൽക്കൂട്ട ശാക്തീകരണ ക്യാമ്പയിൻ? - തിരികെ സ്‌കൂളിലേക്ക്
116
സമ്പൂർണ്ണ ഡിജിറ്റൽ സാക്ഷരതാ സംസ്ഥാനമാക്കി കേരളത്തെ മാറ്റാൻ ആവിഷ്‌കരിച്ച പദ്ധതി? - ഡിജി കേരളം
117
2023-ലെ വയലാർ അവാർഡ് ജേതാവ്? - ശ്രീകുമാരൻ തമ്പി [കൃതി: ജീവിതം ഒരു പെൻഡുലം പോലെ]
118
കഥകളി ഗ്രാമം എന്നപേരിൽ അറിയപ്പെടുന്ന കേരളത്തിലെ ഒരു സ്ഥലം? - അയിരൂർ [പത്തനംതിട്ട]
119
സംസ്ഥാനസർക്കാർ / എയിഡഡ് സ്കൂളിലെ ഒന്നുമുതൽ എട്ടുവരെ ക്‌ളാസുകളിൽ പഠിക്കുന്ന ഒ.ബി.സി വിഭാഗം വിദ്യാർത്ഥികൾക്ക് പിന്നാക്കവികസന വകുപ്പ് മുഖേന അനുവദിക്കുന്ന സ്കോളർഷിപ്പ് പദ്ധതി? - കെടാവിളക്ക്
110
യുനെസ്കോയുടെ സാഹിത്യനഗരം പദവി ലഭിച്ച കേരളത്തിനെ നഗരം? - കോഴിക്കോട്
111
2023-ലെ ഭീമ ബാലസാഹിത്യ പുരസ്‌കാര ജേതാവ് ആരാണ്? - എം.മുകുന്ദൻ [കൃതി: മുകുന്ദേട്ടന്റെ കുട്ടികൾ]
112
കേരളം കൈവരിച്ച നേട്ടങ്ങളെയും വിവിധ മേഖലകൾ നേരിടുന്ന പ്രശ്നങ്ങളെയും മുന്നോട്ടുള്ള സാധ്യതകളെയും കുറിച്ചുള്ള സംവാദങ്ങളും തനത് വിഭവങ്ങളെയും സാംസ്‌കാരിക പൈതൃകത്തെയും കാർഷിക-വ്യാവസായിക പുരോഗതിയെയും നൂതന സാങ്കേതികവിദ്യാ രംഗത്തെ നേട്ടങ്ങളെയും വിളിച്ചറിയിക്കുന്നത് ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ നടപ്പിലാക്കിയ ആഘോഷപരിപാടി? - കേരളീയം
113
രാജ്യത്തെ ഏറ്റവും നീളമേറിയ ചില്ലുപാലം സ്ഥാപിച്ചിരിക്കുന്നത് എവിടെ? - വാഗമൺ [കോലാഹലമേട്ടിൽ]
114
കേരളത്തിലെ ആദ്യ എ.ഐ സ്‌കൂൾ ആരംഭിച്ചത് എവിടെ? - പോത്തൻകോട്, തിരുവനന്തപുരം [ശാന്തിഗിരി വിദ്യാഭവൻ]
115
2023-ലെ ഓടക്കുഴൽ അവാർഡ് നേടിയത്? - പി.എൻ.ഗോപീകൃഷ്ണൻ [കൃതി : കവിത മാംസഭോജിയാണ്]
116
2023-ലെ എഴുത്തച്ഛൻ അവാർഡ് ലഭിച്ചത് ആർക്കാണ്? - എസ്.കെ.വസന്തൻ
117
സംസ്ഥാനത്തിന്റെ പരമോന്നത ബഹുമതിയായ കേരളജ്യോതി 2023-ൽ ലഭിച്ചത് ആർക്കാണ്? - ടി.പദ്മനാഭൻ
118
സംസ്ഥാനത്തെ സർക്കാർ വാഹനങ്ങൾക്ക് നൽകിയ പുതിയ രജിസ്‌ട്രേഷൻ സീരീസ് - KL-90
119
പഴങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കുന്ന കേരളത്തിന്റെ സ്വന്തം വൈൻ ഏത് ബ്രാൻഡ് പേരിലാണ് അറിയപ്പെടുന്നത്? - നിള
120
കേരള സാക്ഷരതാ മിഷൻ ബ്രാൻഡ് അംബാസിഡർ ആകുന്ന മലയാള ചലച്ചിത്ര താരം? - ഇന്ദ്രൻസ്
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !