ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

LSS STUDY NOTES - കൂട്ടാതെ കൂട്ടാം

Mashhari
0
എൽ.എസ്.എസ് പരീക്ഷയ്‌ക്ക് തയാറാവുന്ന കൊച്ചു കൂട്ടുകാർക്ക് വേണ്ടി ഗണിത മേഖലയിൽ നിന്നും കൂട്ടാതെ കൂട്ടാം എന്ന യൂണിറ്റിൽ നിന്നും വരാവുന്ന ചോദ്യങ്ങളുടെ മാതൃക ഉൾപ്പെടുത്തിയിരിക്കുന്നപോസ്റ്റ് .
01
ക്രിസ്തുമസ് ആഘോഷിക്കുന്നതിനായി ആവണിപുരം എൽ.പി.സ്‌കൂളിലെ വിദ്യാർഥികൾ കേക്കുകളും ക്രിസ്തുമസ് ട്രീകളുമൊരുക്കാൻ തീരുമാനിച്ചു. 8 ഡിവിഷനുകളിൽ 30 കുട്ടികൾ വീതമാണുള്ളത്.
A] ഒരു കഷണം കേക്കിന് 20 രൂപ വേണ്ടി വന്നാൽ മുഴുവൻ കുട്ടികൾക്കും കേക്ക് നൽകാൻ എത്ര രൂപ വേണം?
B] ഒരു ക്രിസ്തുമസ് ട്രീ ഒരുക്കാൻ 800 രൂപ ചെലവ് വന്നെങ്കിൽ എട്ട് ക്‌ളാസുകളിലും കൂടി ആകെ എത്ര ചെലവായി?
C] ഓരോ കുട്ടിയും ക്രിസ്തുമസ് ആഘോഷത്തിനായി 30 രൂപ വീതം നൽകിയാൽ, ഇനി എത്ര രൂപ കൂടി കണ്ടെത്തണം?
02
തുടർച്ചയായ മൂന്ന് എണ്ണൽ സംഖ്യകൾ കൂട്ടിയാലും ഗുണിച്ചാലും തുക ഒന്നാണ്. ഏതൊക്കെയാണ് ആ എണ്ണൽ സംഖ്യകൾ?
03
ഇന്ത്യൻ പ്രീമിയർ ലീഗ് ക്രിക്കറ്റ് മത്സരത്തിൽ കഴിഞ്ഞ സീസണിൽ 8 ടീമുകൾ പങ്കെടുത്തു. ഒരോ ടീമിലും 11 കളിക്കാരും മൂന്ന് റിസർവ് കളിക്കാരും ഉണ്ടായിരുന്നു. എങ്കിൽ ആ സീസണിൽ ആകെ എത്ര കളിക്കാരാണ് പങ്കെടുത്തത്?
04
താഴെ കൊടുത്തിരിക്കുന്നവയിൽ 50 X 20 തുല്യമായത് ഏത്?
[50 X 10 + 100 X 10]; [5 X 50 + 15 X 20]; [40 X 20 + 50 X 10]; [40 X 20 + 10 X 20]
05
100 X 28 = 2800 ആണെങ്കിൽ 25 x 28 എത്രയാണ്?
06
23-നെ 12 കൊണ്ട് ഗുണിക്കാൻ, 23 നെ 2 കൊണ്ട് ഗുണിച്ചതിനോട് എത്ര കൂട്ടണം?
07
1+3+5+7+9+.......+19 = ??
08
ഒരു സംഖ്യയുടെ അക്കങ്ങളുടെ സ്ഥാനവില നൂറു മടങ്ങ് വർധിച്ചു. ഇത് എത്രകൊണ്ട് ഗുണിച്ചതിന് തുല്യമാണ്?
09
ഒരു സംഖ്യയെ 1000 കൊണ്ട് ഗുണിക്കാൻ ആ സംഖ്യയുടെ ......... വശത്ത് മൂന്ന് പൂജ്യം ചേർക്കണം.
8 താറാവ് മുട്ട കൊടുത്താൽ 2 തേങ്ങ കിട്ടും. 20 തേങ്ങ കിട്ടാൻ എത്ര താറാവുമുട്ട കൊടുക്കണം?

ANSWER KEY

01
A] ആകെ കേക്കുകളുടെ എണ്ണം = 8 X 30 = 240
ഒരു കഷണം കേക്കിന്റെ വില = 20 രൂപ
കേക്കിന് വേണ്ട ആകെ തുക = 240 X 20 = 4800 രൂപ
B] ഒരു ക്രിസ്തുമസ് ട്രീയുടെ ചിലവ് = 800 രൂപ
8 ക്ലാസിലെ ചിലവ് 800 X 8 = 6400 രൂപ
C] ആകെ ചിലവ് = 4800 + 6400 = 11200 രൂപ
കുട്ടികളിൽ നിന്ന് ലഭിച്ചത് = 240 X 30 = 7200 രൂപ
ഇനി കണ്ടെത്തേണ്ട തുക = 11200 - 7200 = 4000 രൂപ
02
1, 2, 3
03
112 [14 X 8 = 112]
04
[40 X 20 + 10 X 20]
05
700 [നൂറിന്റെ പകുതിയുടെ പകുതിയാണ് 25, 2800 ന്റെ പകുതിയുടെ പകുതി 700 ]
06
230 [23 X 2 = 46; 23 X 10 = 230; 23 X 12 = 276]
07
100
1+3 = 2X2=4
1+3+5 = 3X3=9
1+3+5+7 = 4X4=16
1+3+5+7+9+.......+19 = 10X10=100
ഒന്നുമുതൽ തുടർച്ചയായ ഒറ്റ സംഖ്യകളുടെ തുക കാണാൻ അവയുടെ എണ്ണത്തെ അതേ സംഖ്യകൊണ്ട് ഗുണിക്കുക.
08
100
09
വലത്
10
80
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !