QIP Meeting 29 April 2022

Mash
0
1 -ഈ വർഷം മികച്ച അക്കാദമിക് വർഷമായി പൊതുവിദ്യാഭ്യാസ വകുപ്പ് വിഭാവനം ചെയ്യുന്നു. കഴിഞ്ഞവർഷം ഭൗതികസാഹചര്യങ്ങൾ ഒരുക്കാനാണ് മുൻകയ്യെടുത്തത്.കുട്ടികളുടെ അക്കാദമിക് നിലവാരം ഉയർത്താൻ ആവശ്യമായ പ്രവർത്തനങ്ങൾക്കാണ് 2022-23 മുൻതൂക്കം നൽകുക.
2 വരുന്ന അക്കാദമികവർഷം വിപുലമായ പ്രവേശനോത്സവം സംഘടിപ്പിക്കും സംസ്ഥാനതല ഇല്ല പ്രവേശനോത്സവം തിരുവനന്തപുരം ജില്ലയിലും യൂണിഫോം വിതരണ ഉദ്ഘാടനം കോഴിക്കോട് ജില്ലയിലും സംഘടിപ്പിക്കും.
3 ഓരോ സ്കൂളിനും സ്കൂളിൻറെ സാഹചര്യങ്ങൾക്കനുസരിച്ച് മാസ്റ്റർപ്ലാൻ തയ്യാറാക്കും.കരട് നിർദ്ദേശം വിദ്യാഭ്യാസ വകുപ്പ് നൽകും മാസ്റ്റർ പ്ലാൻ പ്രാദേശിക ഭരണകൂടങ്ങളും പി ടി എ യുംഅധ്യാപകരും ചേർന്ന് വികസിപ്പിക്കും .
4 അധ്യാപക ക്ഷാമം അനുഭവപ്പെടുന്ന സ്കൂളുകളിൽ ജൂൺ 1 മുതൽ ദിവസ വേതന അധ്യാപകരെ നിയമിക്കും
5. അദ്ധ്യാപക പരിശീലനങ്ങൾ അദ്ധ്യാപക സംഗമങ്ങൾ ആയി നടത്തും. ആകെ ഒരു വർഷം ഐ റ്റി ഉൾപെടെ പത്ത് ദിവസമാണ് പരിശീലനം. കോവി ഡാനന്തര ക്ലാസ്സ് റൂമിന് മുൻതൂക്കം നൽകിയാണ് പരിശീലനം സംഘടിപ്പിക്കുക. എൽ.പി.വിഭാഗം അദ്ധ്യാപക പരിശീലനങ്ങൾ ജില്ലയിൽ 40 അദ്ധ്യാപകർ വീതം പങ്കെടുക്കുന്ന 2 ക്യാമ്പുകൾ റസിഡൻഷ്യലായി മൂന്നു ദിവസവും ശേഷിക്കുന്നവർക്ക് 4 ദിവസം പകൽ സമയം പരിശീലനം മാത്രമായും നടത്തും. എച്ച്.എസ്.എസ് ഹൈസ്കൂൾSRG പരിശീലനങ്ങൾ പൂർത്തിയായി.
6. ഡയറ്റുകളുടെ പ്രവർത്തനം സംസ്ഥാനാടിസ്ഥാനത്തിൽ ചിട്ടപ്പെടുത്തും. ഒരു ഡയറ്റ് ഒരു മാതൃകാ പ്രവർത്തനമെന്ന നിലയിൽ ഏറ്റെടുക്കണം
7 എൽഎസ്.എസ്/ യു എസ്.എസ് വിജ്ഞാപനം മേയ് 4 ന് പുറപ്പെടുവിക്കും പരീക്ഷ ജൂണിൽ നടക്കും
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !