ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 2 Teacher's Note 07 March 2022

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.

Malayalam Unit 7.  അറിഞ്ഞു കഴിക്കാം

കഴിഞ്ഞ ക്ലാസ്സ് കണ്ടതിനു ശേഷം ചില കുട്ടികൾ അവരുടെ ആഹാര - ആരോഗ്യ ശീലങ്ങളിൽ ഗുണകരമായ മാറ്റങ്ങൾ വരുത്തിയിട്ടുണ്ട്. ചിലർ ഉറങ്ങുന്നതിനു മുമ്പ് പല്ല് തേക്കാൻ തുടങ്ങി, ചിലർ ബേക്കറി പലഹാരങ്ങളും പാക്കറ്റ് സ്നാക്സും തിന്നുന്നത് നിർത്തി...

ഡോക്ടർ പറഞ്ഞത്..
- വിശപ്പ് മാറാനായി എന്തെങ്കിലും കഴിച്ചാൽ പോര. ആരോഗ്യത്തോടെ വളരാനും പ്രവൃത്തി ചെയ്യാനുള്ള ശക്തി ലഭിക്കാനും തക്ക പോഷകഗുണമുള്ള വിഭവങ്ങൾ ആഹാരത്തിൽ ഉൾപ്പെടുത്തണം.
- കേടുവന്നതും പഴകിയതുമായ ആഹാരം കഴിക്കരുത്.
- സ്വാദും മണവും നിറവും കൂട്ടാനായി കെമിക്കലുകളും മറ്റും ചേർത്ത ആഹാരം കഴിക്കരുത്.
- ധാന്യങ്ങൾ, പഴങ്ങൾ, പച്ചക്കറികൾ, ഇലക്കറികൾ, കിഴങ്ങുകൾ, പയർ വർഗങ്ങൾ, പാൽ, മുട്ട, മത്സ്യം എന്നിവ ആഹാരത്തിൽ ഉൾപ്പെടുത്തണം.
- നാട്ടിലുണ്ടാവുന്ന ചക്ക, മാങ്ങ, പപ്പായ, പേരക്ക തുടങ്ങിയവ കഴിക്കാൻ മടി കാണിക്കരുത്. അവലും തേങ്ങയുമൊക്കെ ആസ്വദിച്ചു കഴിക്കണം.


വാക്കുകൾ ചേർത്ത് വാക്യം നിർമിക്കാം
1. ആഹാരം
പഴകിയ ആഹാരം കഴിക്കരുത്.
-
-

2. ആരോഗ്യം
നല്ല ആരോഗ്യശീലങ്ങൾ പാലിക്കണം.
-
-
കൂടുതൽ വാക്യങ്ങൾ പാഠഭാഗത്തു നിന്ന് കണ്ടെത്തി എഴുതണം. സ്വന്തമായി വാക്യങ്ങൾ ഉണ്ടാക്കി എഴുതുകയും ചെയ്യാം.

പുതിയ പദങ്ങൾ എഴുതാം
പ്രഭാത ഭക്ഷണം
ധാന്യങ്ങൾ
പോഷകങ്ങൾ
-
-
-

ഈ പാഠത്തിൽ പരിചയപ്പെട്ട കൂടുതൽ പദങ്ങൾ നോട്ട് ബുക്കിൽ എഴുതി വെക്കൂ.
ആഹാരവുമായി ബന്ധപ്പെട്ട കൊതിയൂറുന്ന ചില കാഴ്ചകൾ അടുത്ത ക്ലാസ്സിൽ ഉണ്ടാവും. നമുക്ക് കാത്തിരിക്കാം.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !