CLASS 1 MALAYALAM UNIT 7 നട്ടുനനച്ച്

RELATED POSTS

കൃഷിയാണ് ഈ യൂണിറ്റിലെ പ്രമേയം വിവിധ തരം ക്യഷികൾ, കൃഷി രീതികൾ, കാർഷിക ഉപകരണങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ആശയരൂപീകരണമാണിവിടെ ലക്ഷ്യമിടുന്നത്. കൃഷിയിൽ നിന്നാണ് ആഹാരം ലഭിക്കുന്നതെന്ന മുന്നറിവിനെ അടിസ്ഥാനമാക്കി കൃഷിയുടെ പ്രാധാന്യം ചർച്ച ചെയ്യുകയാണ് ചെയ്യുന്നത്. മൂന്നാമത്തെ യൂണിറ്റായ "മണവും മധുരവും" എന്ന പാഠഭാഗത്തുനിന്നു രൂപീകരിച്ച ആശയങ്ങളുടെ അടിസ്ഥാനത്തിൽ സസ്യങ്ങൾക്ക് വിവിധ ഭാഗങ്ങളുണ്ടന്നുള്ള ധാരണ വികസിച്ച് സസ്യഭാഗങ്ങൾ കൊണ്ട് പല പ്രയോജനങ്ങളുണ്ടെന്ന ധാരണ കുട്ടിയിൽ രൂപപ്പെടാനും പ്രവർത്തനങ്ങൾ കൊണ്ടു സാധ്യമാകണം.
ഹ, ഷ, ഠ, ന്ദ, ബ്ബ, വ്വ, ണ്ണ, ങ്ക, സ്സ എന്നീ അക്ഷരങ്ങൾക്കും കൊ, കോ എന്നീ ചിഹ്നങ്ങൾക്കുമാണ് യൂണിറ്റിൽ ഊന്നൽ നൽകിയിരിക്കുന്നത്. സംഭാഷണം, കുറിപ്പ് എന്നിവയാണ് ഊന്നൽ വ്യവഹാരരൂപങ്ങൾ, കൃഷിയോടും കർഷകരോടുമുള്ള ആഭിമുഖ്യം വളർത്തുക എന്നതും ഈ യൂണിറ്റ് ലക്ഷ്യംവയ്ക്കുന്നുണ്ട്.
ഈ യൂണിറ്റുമായി ബന്ധപ്പെട്ട ഫിസ്റ്റ് ബെൽ ക്ലാസുകൾ കാണാം

  1. CLASS 01
  2. CLASS 02
  3. CLASS 03
  4. CLASS 04
  5. CLASS 05
  6. CLASS 06

WORKSHEETS

  1. WORKSHEET SET 01
  2. WORKSHEET SET 02

MAL1 U7



Post A Comment:

0 comments: