ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Malayalam - 62. Unit 6. ഞാനാണ് താരം
വെള്ളം നിറച്ച ബലൂണുകളുമായാണ് അമൃത ടീച്ചർ ഇന്ന് ക്ലാസ്സിൽ വന്നത്. വാട്ടർ ബലൂണുകൾ എറിഞ്ഞു കളിക്കുന്നത് വെള്ളം കൊണ്ടുള്ള ഒരു കളിയാണ്. കൂടുതൽ കളികൾ നിങ്ങൾ കണ്ടെത്തി എഴുതിയിട്ടുണ്ടാവുമല്ലോ.
അതുപോലെ നിങ്ങൾ തയ്യാറാക്കിയ അറിയിപ്പിൽ
- പരിപാടിയുടെ പേര്
- എവിടെ വെച്ച് നടത്തുന്നു
- എപ്പോൾ നടത്തുന്നു
- ആരാണ് പരിപാടി നടത്തുന്നത്
എന്നീ കാര്യങ്ങളെല്ലാം കൃത്യമായി എഴുതിയിട്ടുണ്ടോ എന്ന് പരിശോധിക്കുക. ഉണ്ടെങ്കിൽ അത് ഒരു മികച്ച അറിയിപ്പാണ്.
വെള്ളം കൊണ്ടുള്ള ഉപയോഗങ്ങൾ
* കുളിക്കാൻ
* കുടിക്കാൻ
* ഭക്ഷണം പാകം ചെയ്യാൻ
* കന്നുകാലികളെ കുളിപ്പിക്കാൻ
* വാഹനങ്ങൾ കഴുകാൻ
* വസ്ത്രം അലക്കാൻ
* കൃഷി ആവശ്യത്തിന്
ഇവയിൽ ഏതെങ്കിലും നിങ്ങൾ ബുക്കിൽ എഴുതിയിട്ടില്ലെങ്കിൽ അതു കൂടി കൂട്ടിച്ചേർക്കണം.
പരീക്ഷണം
കൃഷി ആവശ്യത്തിന് വെള്ളം ഉപയോഗിക്കുന്നുവെന്ന് എഴുതി. ശരിക്കും ചെടികൾ വളരാൻ വെള്ളം വേണോ? നമുക്ക് ഒരു പരീക്ഷണത്തിലൂടെ കണ്ടെത്താം.
രണ്ട് കണ്ണൻ ചിരട്ടകളിൽ മണ്ണെടുത്ത് പയർ വിത്തുകൾ വിതറുക. വെളളം തളിച്ചു കൊടുക്കുക. മൂന്ന് ദിവസം കൊണ്ട് വിത്ത് മുളച്ച് പയർ തൈകൾ ആവും. നാലാം ദിവസം മുതൽ ഒരു ചിരട്ട മാറ്റി വെക്കുക. അതിൽ വെള്ളം ഒഴിക്കരുത്. മറ്റേ ചിരട്ടയിൽ പതിവു പോലെ വെള്ളം തളിച്ചു കൊടുക്കുക. ഏഴാം ദിവസം വരെ നിരീക്ഷിക്കുക. രണ്ട് ചിരട്ടയിലെയും തൈകൾ ഒരുപോലെ വളരുമോയെന്ന് നമുക്ക് നോക്കാം.
നിരീക്ഷണക്കുറിപ്പ് ഗ്രൂപ്പിൽ അയച്ചു തരുന്ന മാതൃകയിൽ ദിവസവും ഒരു പട്ടികയിൽ രേഖപ്പെടുത്തുക.
ജലസ്രോതസ്സുകൾ
കിണർ
കുളം
പുഴ
ചോല
കായൽ
കടൽ
എന്നീ ജലസ്രോതസ്സുകളുടെ വീഡിയോ ഇന്ന് നമ്മൾ കണ്ടു. ഇവയെക്കുറിച്ച് ഒരു നിരീക്ഷണക്കുറിപ്പ് തയ്യാറാക്കാമോ?
ഇവയിലെ വെള്ളം എന്തിനൊക്കെ ഉപയോഗിക്കുന്നു, ഏതൊക്കെ ജീവികളും സസ്യങ്ങളും ഇവയിൽ വളരുന്നു, ഇവ മൂലം ആളുകൾക്ക് തൊഴിലോ വരുമാനമോ ലഭിക്കുന്നുണ്ടോ, ഇവയുടെ പരിസരത്ത് താമസിക്കുന്ന ജീവികളുണ്ടോ, ഇവയിലെ വെള്ളം ശുദ്ധമാണോ - തുടങ്ങിയ കാര്യങ്ങളൊക്കെ കുറിപ്പിൽ ഉൾപ്പെടുത്തിയാൽ നല്ലതാണ്.
ജലസ്രോതസ്സുകളെക്കുറിച്ച് പൊതുവായി നിരീക്ഷണക്കുറിപ്പ് എഴുതുന്നത് ബുദ്ധിമുട്ടായി തോന്നുന്നവർ ഏതെങ്കിലും ഒന്നിനെക്കുറിച്ചെങ്കിലും കുറിപ്പ് തയ്യാറാക്കി അയയ്ക്കുക.
കണ്ടെത്താം
മലിനമായ ഒരു പുഴയുടെ വീഡിയോ നമ്മൾ കണ്ടു. എങ്ങനെയൊക്കെയാണ് ജലസ്രോതസ്സുകൾ മലിനമാവുന്നതെന്ന് കണ്ടെത്തുക. ഇക്കാര്യം അടുത്ത ക്ലാസ്സിൽ നമുക്ക് വിശദമായി ചർച്ച ചെയ്യാം.