ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

First Bell Class 2 Teacher's Note 10 February 2022

Mashhari
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
STD 2. Mathematics - 49.
Unit 6. പലതുള്ളി പെരുവെള്ളം

വെള്ളം മഴയുടെ സമ്മാനം
വെള്ളം പുഴയുടെ സമ്പാദ്യം
വെള്ളം ചെടിയുടെ സന്തോഷം
വെള്ളം നമ്മുടെ ആരോഗ്യം

നല്ല ആരോഗ്യം വേണമെങ്കിൽ ആവശ്യത്തിന് വെള്ളം കുടിക്കണം. കുട്ടികൾ 12 ഗ്ലാസ്സ് വെളളവും മുതിർന്നവർ 18 ഗ്ലാസ്സ് വെള്ളവും ദിവസവും കുടിക്കണം.


 മയൂഖയുടെ വീട്ടിൽ
മയൂഖയുടെ വീട്ടിലെ എല്ലാവർക്കും കൂടി കുടിക്കാൻ ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളമാണ് വേണ്ടതെന്ന് കണ്ടു പിടിച്ചാലോ? അവളുടെ വീട്ടിൽ 4 പേരാണുള്ളത്. അവളും ചേട്ടനും അമ്മയും അച്ഛനും.

 2 കുട്ടികൾ
 2 മുതിർന്നവർ

കുട്ടികൾക്ക് വേണ്ട വെള്ളത്തിൻ്റെ അളവ്
12 + 12
10 + 2 + 10 + 2
20 + 4
24 ഗ്ലാസ്സ്

ഇത് എഴുതി കൂട്ടിയാൽ

12 +
12
____
24     ഗ്ലാസ്സ് എന്നു തന്നെ കിട്ടും.

മുതിർന്നവർക്കു വേണ്ട വെള്ളത്തിൻ്റെ അളവ്
18 + 18
10 + 8 + 10 + 8
20 + 16
20 + 10 + 6
30 + 6
36       ഗ്ലാസ്സ് എന്ന് കിട്ടും.

ഇത് എഴുതി കൂട്ടിയാൽ
18 +
18
____
36    ഗ്ലാസ്സ് എന്നു തന്നെ കിട്ടും.

ഇനി കുട്ടികൾ കുടിക്കുന്ന വെള്ളത്തിൻ്റെ അളവും മുതിർന്നവർ കുടിക്കുന്ന വെള്ളത്തിൻ്റെ അളവും തമ്മിൽ കൂട്ടി നോക്കിയാൽ അവരുടെ വീട്ടിൽ ഒരു ദിവസം കുടിക്കാൻ വേണ്ടത് ആകെ എത്ര ഗ്ലാസ്സാണെന്ന് കണ്ടെത്താൻ കഴിയും.

24 + 36
20 + 4 + 30 + 6
50 + 10
60        ഗ്ലാസ്സ് എന്നു കിട്ടും.

ഇത് എഴുതി കൂട്ടിയാൽ

24 +
36
____
60       ഗ്ലാസ്സ് എന്നു തന്നെ കിട്ടും.


മറ്റൊരു രീതി
കുട്ടികൾ, മുതിർന്നവർ എന്നിങ്ങനെ കണ്ടുപിടിക്കുന്നതിനു പകരം അച്ഛനും മയൂഖയും ചേർന്നു കുടിക്കുന്ന വെള്ളത്തിൻ്റെ അളവും അമ്മയും മനുവും ചേർന്നു കുടിക്കുന്ന വെള്ളത്തിൻ്റെ അളവും കണ്ടുപിടിച്ച് തമ്മിൽ കൂട്ടിയാലും ശരിയുത്തരം കിട്ടും.

 അച്ഛനും മയൂഖയും
18 +
12
____
30

അമ്മയും മനുവും
18 + 12. ഉത്തരം 30 തന്നെ.

ആകെ
30 +
30
____
60

മയൂഖയുടെ വീട്ടിൽ എല്ലാവർക്കുമായി ഒരു ദിവസം കുടിക്കാൻ വേണ്ടത് 60 ഗ്ലാസ്സ് വെള്ളമാണ്.


 നിങ്ങളുടെ വീട്ടിൽ?
കുട്ടികൾ 12 ഗ്ലാസ്സ് വെള്ളവും മുതിർന്നവർ 18 ഗ്ലാസ്സ് വെള്ളവും കുടിക്കുന്നെങ്കിൽ നിങ്ങളുടെ വീട്ടിൽ എല്ലാവരും ചേർന്ന് ഒരു ദിവസം എത്ര ഗ്ലാസ്സ് വെള്ളം കുടിക്കുന്നുവെന്ന് കണ്ടെത്തണം.


 എത്ര പാത്രം?
മനുവും കൂട്ടുകാരനും തമ്മിലുള്ള സംഭാഷണത്തിൻ്റെ വീഡിയോ കണ്ടല്ലോ. അവരുടെ വീട്ടിൽ പാത്രം കഴുകാനും വസ്ത്രം അലക്കാനും ദിവസവും ധാരാളം വെള്ളം ഉപയോഗിക്കുന്നുണ്ട്. അവയുടെ ആകെ അളവ് നമുക്ക് കൂട്ടി നോക്കി കണ്ടെത്താം.


മനുവിൻ്റെ വീട്ടിൽ -

പാത്രം കഴുകാൻ : 38 പാത്രം
വസ്ത്രം അലക്കാൻ : 44 പാത്രം

ആകെ -

38 +
44
____
82       പാത്രം.

മനുവിൻ്റെ കൂട്ടുകാരൻ്റെ വീട്ടിൽ -

പാത്രം കഴുകാൻ 33 പാത്രം
വസ്ത്രം അലക്കാൻ 58 പാത്രം

ആകെ -

33 +
58
____
91       പാത്രം.


 എൻ്റെ വീട്ടിൽ (പേജ് - 110)
നിങ്ങളുടെ വീട്ടിൽ ഓരോ ആവശ്യത്തിനും ദിവസവും എത്ര ബക്കറ്റ് വെള്ളമാണ് ഉപയോഗിക്കുന്നതെന്ന് പട്ടികയാക്കി എഴുതണം.

ഒന്നാമത്തെ കോളത്തിൽ ആവശ്യങ്ങളും അടുത്ത കോളത്തിൽ വെള്ളത്തിൻ്റെ അളവുമാണ് എഴുതേണ്ടത്. 


 വെള്ളത്തിൻ്റെ ഉപയോഗം (page 111)

          വെള്ളത്തിൻ്റെ ഉപയോഗം എന്ന മറ്റൊരു പ്രവർത്തനം കൂടി പുസ്തകത്തിൽ ഉണ്ട്. രണ്ടു കുട്ടികളുടെ വീടുകളിൽ വീട്ടാവശ്യത്തിനും കൃഷിക്കുമായി ഉപയോഗിച്ച ആകെ വെള്ളത്തിൻ്റെ അളവ് കണ്ടെത്താനുള്ള പ്രവർത്തനമാണത്. ഉത്തരം നിങ്ങൾ തനിയെ കണ്ടെത്തുമല്ലോ.

*Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !