സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടും

RELATED POSTS

സംസ്ഥാനത്ത് വീണ്ടും സ്കൂൾ അടച്ചിടാൻ തീരുമാനിച്ചു. കോവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. ഈ മാസം 21ന് ശേഷം ഒമ്പതാം ക്ലാസ് വരേയുള്ള കുട്ടികൾക്ക് സ്കൂൾ ഉണ്ടായിരിക്കുന്നതല്ല എന്ന തീരുമാനമാണ് കോവിഡ് അവലോകന യോഗത്തിൽ ഉണ്ടായിരിക്കുന്നത്. ഒന്നു മുതൽ ഒമ്പതാം ക്ലാസ് വരെ വീണ്ടും ഓൺലൈൻ പഠനം.
എന്നാൽ പത്താം ക്ലാസ് മുതൽ പ്ലസ് ടു വരേയുള്ള ക്ലാസ്സുകൾക്ക് മാറ്റം ഉണ്ടായിരിക്കില്ല. കോവിഡ് വ്യാപനം കണക്കിലെടുത്താണ് സ്കൂൾ അടച്ചിടാൻ സർക്കാർ വീണ്ടും തീരുമാനിച്ചിരിക്കുന്നത്.

News



Post A Comment:

0 comments: