First Bell Class 2 Teacher's Note 12 August 2021

RELATED POSTS

ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും.ഇതുവരെ പോസ്റ്റ് ചെയ്ത ടീച്ചേർസ് നോട്ട് ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.

Unit 2. കുട്ടിപ്പുര
Malayalam Unit 2. കുട്ടിപ്പുര - CONTENTS
വലിയൊരു സമ്മാനപ്പൊതിയുമായാണ് സുസ്മിത ടീച്ചർ വന്നത്. സമ്മാനപ്പൊതിക്കുള്ളിൽ എന്തെന്നു കണ്ടെത്താൻ ചില സൂചനകളും നൽകി.

ഞാൻ ആര്? (ഊഹിച്ചു പറയൂ)
- വെയിലും മഴയും ഏൽക്കാതെ നിങ്ങളെ ഞാൻ സംരക്ഷിച്ചു നിർത്തും.
- പക്ഷികൾക്ക് കൂട് പോലെയാണ് ഇത് നിങ്ങൾക്ക്.
ഉത്തരം : വീട്

അതെ, ടീച്ചർ കൊണ്ടുവന്ന സമ്മാനപ്പൊതിക്കുള്ളിൽ ഒരു വീടായിരുന്നു. മനോഹരമായ ഒരു കളിവീട്.

പിന്നെ ടീച്ചർ വീടിനെക്കുറിച്ച് ഒരു പാട്ട് പാടിത്തന്നു.

എന്റെ വീട്
 എന്തു നല്ല വീട്
 ഞാൻ പിറന്ന വീട്
 അച്ഛനുണ്ട് വീട്ടിൽ
 അമ്മയുണ്ട് വീട്ടിൽ
 ചേട്ടനുണ്ട് വീട്ടിൽ
 ചേച്ചിയുണ്ട് വീട്ടിൽ
 ഞങ്ങളൊത്തു വാഴും
 സ്വർഗമാണീ വീട്!

ചിത്രം വായന (page 22, 23)
പിന്നീട് ടീച്ചർ ഒരു ചിത്രം കാണിച്ചു. ചിത്രത്തിൽ എന്തൊക്കെയുണ്ട്?
- പലതരം വീടുകൾ
- കുന്ന്
- മരങ്ങൾ
- തോട്
- പാലം
-
-
-
ചിത്രത്തിൽ കാണുന്നവയൊക്കെ തിങ്ങളുടെ നോട്ട് ബുക്കിൽ എഴുതണം.
CLICK HERE TO CHECK
പലതരം വീടുകൾ
# ഓടിട്ട വീടും ഓല മേഞ്ഞ വീടും കണ്ടില്ലേ? എന്താണ് അവ തമ്മിലുള്ള വ്യത്യാസം? ഒന്ന് വലുതും ഒന്ന് ചെറുതുമാണ്. എന്താണ് സാമ്യം? രണ്ടു വീടിനും ജനലും വാതിലും ഉണ്ട്.
# കോൺക്രീറ്റ് വീടും ഫ്ലാറ്റും കണ്ടല്ലോ. ഫ്ലാറ്റിൽ ഒരുപാട് കുടുംബങ്ങൾ താമസമുണ്ട്.
# താൽക്കാലികമായി താമസിക്കാനുള്ള പ്ലാസ്റ്റിക് ഷീറ്റ് വലിച്ചു കെട്ടി ഉണ്ടാക്കിയ ചെറിയ വീടാണ് ടെൻ്റ്.

പട്ടിക തയ്യാറാക്കാം
ഇനി നമുക്ക് നമ്മുടെ വീടും ചുറ്റുമുള്ള ഏതാനും വീടുകളും നിരീക്ഷിച്ച് അവയുടെ മേൽക്കൂര എങ്ങനെയുള്ളതാണെന്ന് ഒരു പട്ടികയിൽ രേഖപ്പെടുത്തിയാലോ?
ആദ്യത്തെ കോളത്തിൽ വീട്ടിലെ മുതിർന്ന ആളുടെ പേരെഴുതണം. പിന്നെയുള്ള 5 കോളങ്ങളിൽ പലതരം വീടുകളുടെ പേര് - ഓല മേഞ്ഞത്, ഓടിട്ടത്, കോൺക്രീറ്റ്, ഫ്ലാറ്റ്, ടെൻ്റ് - എന്നിങ്ങനെ എഴുതണം. ഓരോ വീടും ഏതു തരത്തിൽ പെട്ടതാണോ അതിനു നേരേ 'ടിക്' ഇട്ടാൽ മതി.

കളിവീട് ഉണ്ടാക്കാം
മുതിർന്നവരുടെ സഹായത്തോടെ ഹാർഡ് ബോർഡും പേപ്പറും ഉപയോഗിച്ച് ഒരു കളിവീട് നിങ്ങളും ഉണ്ടാക്കണം. നിറം കൊടുത്ത് ഭംഗിയാക്കണം. എന്നിട്ട് ആ വീട് കൈയിലെടുത്ത് നിൽക്കുന്ന ഫോട്ടോയും ഗ്രൂപ്പിൽ പോസ്റ്റ് ചെയ്യണേ.

Teachers Note



Post A Comment:

0 comments: