സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി

Mash
0
ഓണ്‍ലൈന്‍ വിദ്യാഭ്യാസ രീതി കുട്ടികളില്‍ ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നതായി വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. നിയമ സഭയിലാണ് മന്ത്രി ഇക്കാര്യം കണക്കുകള്‍ നിരത്തി വ്യക്തമാക്കിയത്. സംസ്ഥാനത്തെ സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുന്നത് പരിഗണിച്ച് വരികയാണെന്ന വ്യക്തമാക്കിയായിരുന്നു മന്ത്രി കുട്ടികളുടെ ആരോഗ്യ പ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടിയത്. ഓണ്‍ ലൈന്‍ പഠനം ശാശ്വതമല്ലെന്നും വിദ്യാഭ്യാസ മന്ത്രി നിയമ സഭയില്‍ വ്യക്തമാക്കി.
സ്‌കൂളുകള്‍ ഘട്ടം ഘട്ടമായി തുറക്കുക എന്ന രീതിയാണ് സര്‍ക്കാര്‍ പരിഗണിക്കുന്നത്. ഇതിന് കേന്ദ്രത്തിന്റെയും കൊവിഡ് നിയന്ത്രണ അതോറിറ്റിയുടെയും അനുമതി ആവശ്യമാണ്. അനുമതി ലഭിച്ചാലുടന്‍ കുട്ടികള്‍ക്ക് വാക്‌സിനേഷന്‍ ഉള്‍പ്പെടെ നടപ്പാക്കും. ഓണ്‍ ലൈന്‍ പഠനം ശാശ്വതമായ ഒന്നല്ല, ഡിജിറ്റല്‍ ഓണ്‍ലൈന്‍ ക്ലാസുകള്‍ കുട്ടികളില്‍ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നുണ്ട് എന്നും അദ്ദേഹം സഭയെ അറിയിച്ചു. ഓണ്‍ലൈന്‍ ക്ലാസുകളുടെ കാലത്ത് 36% വിദ്യാര്‍ഥികള്‍ക്ക് തലവേദന ഉണ്ടാക്കുന്നതായും എസ്‌സിആര്‍ടി പഠനത്തെ ഉദ്ദരിച്ച് മന്ത്രി സഭയില്‍ പറഞ്ഞു. 28 ശതമാനം കുട്ടികള്‍ക്ക് കണ്ണുവേദനയും 28 ശതമാനം കുട്ടികള്‍ക്ക് കഴുത്തുവേദനയും ഉടലെത്തുതായി പഠനങ്ങള്‍ തെളിയിക്കുന്നു. ഇത് പരിഹരിക്കുന്നതിനായി കുട്ടികളുമായി രക്ഷകര്‍ത്താക്കള്‍ കൂടുതല്‍ സംവദിക്കണം എന്നും വിദ്യാഭ്യാസ മന്ത്രി ആവശ്യപ്പെട്ടു. കൊവിഡ് സാഹചര്യത്തില്‍ അടഞ്ഞു കിടക്കുന്ന സംസ്ഥാനത്തെ സ്‌കൂളുകള്‍ സാധാരണ നിലയിലേക്ക് എത്തിക്കുന്നതുമായി ബന്ധപ്പെട്ട നീക്കങ്ങള്‍ പുരോഗമിക്കുകയാണ് എന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലും വ്യക്തമാക്കിയിരുന്നു. നിലവില്‍ രണ്ട് സാധ്യതകളാണ് വകുപ്പ് പരിശോധിക്കുന്നത്. ആദ്യം മുതിര്‍ന്ന ക്ലാസുകള്‍ തുറക്കാം എന്നതാണ് ആദ്യത്തേത്. ചെറിയ ക്ലാസില്‍ ആരംഭിക്കുന്നതാണ് ഉചിതം എന്ന അഭിപ്രായവുമുണ്ട്. ഒന്നു മുതല്‍ മൂന്നു വരെ ക്ലാസിലെ കുട്ടികള്‍ക്ക് പ്രതിരോധ ശേഷി കൂടുതലുണ്ടെന്ന പഠനങ്ങളും നമുക്ക് മുന്നിലുണ്ടെന്നും മന്ത്രി ചൂണ്ടിക്കാട്ടുന്നു. ഈ സാഹചര്യത്തില്‍ ഉടന്‍ സ്‌കൂളുകള്‍ തുറക്കുമെന്ന് പ്രഖ്യാപിച്ചിട്ടുള്ള മറ്റു സംസ്ഥാനങ്ങളിലെ മാതൃകയും പ്രോട്ടോക്കോളും പരിശോധിച്ചായിരിക്കും ഇതില്‍ ഒരു അന്തിമ തീരുമാനം ഉണ്ടാവുകയുള്ളു എന്നും മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു നിലവിലെ പഠന രീതികളില്‍ നേരിട്ട് ഇരുന്നു സംസാരിക്കുന്നതിന്റെയും ഫോണില്‍ കൂടി സംസാരിക്കുന്നതിന്റെയും വ്യത്യാസം നിലനില്‍ക്കുന്നുണ്ട് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഡിജിറ്റല്‍ ക്ലാസുകള്‍ക്ക് പുസ്തകവുമായി അകല്‍ച്ച കുറയ്ക്കാന്‍ സാധിച്ചിട്ടുണ്ട്. സ്‌കൂള്‍ തുറക്കണം എന്ന അഭിപ്രായമാണ് ഭൂരിപക്ഷം അധ്യാപകര്‍ക്കുമുള്ളത്. സ്‌കൂള്‍ തുറക്കുന്നതിലേക്ക് തന്നെ ചര്‍ച്ച പോകേണ്ടി വരുമെന്നുമായിരുന്നു മന്ത്രിയുടെ പ്രതികരണം.
Tags:

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !