ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
02/06/2021 TEACHER'S NOTE Std 2. Malayalam - 1
Readiness Class
ഒന്നാം ക്ലാസ്സിലെ നിങ്ങളുടെ കൂട്ടുകാരിയായ അമ്മു പൂമ്പാറ്റയാണ് നമ്മുടെ ക്ലാസ്സിലേക്ക് ആദ്യം വന്നത്. പിന്നാലെ സന്ധ്യ ടീച്ചറും എത്തി.
ടീച്ചർ ഒരു പാട്ടു പാടിയാണ് പരിചയപ്പെടുത്തിയത്.
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ സന്ധ്യ
അതുപോലെ നിങ്ങളും പേരു പറഞ്ഞ് പാട്ടു പാടി നോക്കണം. പിന്നെ ഇഷ്ടമുള്ള പൂവിൻ്റെ പേര് പറയണം, കൈ കൊട്ടിക്കൊണ്ട് പക്ഷിയുടെ പേര് പറയണം, ചാടിക്കൊണ്ട് മൃഗത്തിൻ്റെ പേര് പറയണം. എന്നാൽ പാടി നോക്കാം.
ഒന്നാം ക്ലാസ്സിലെ നിങ്ങളുടെ കൂട്ടുകാരിയായ അമ്മു പൂമ്പാറ്റയാണ് നമ്മുടെ ക്ലാസ്സിലേക്ക് ആദ്യം വന്നത്. പിന്നാലെ സന്ധ്യ ടീച്ചറും എത്തി.
ടീച്ചർ ഒരു പാട്ടു പാടിയാണ് പരിചയപ്പെടുത്തിയത്.
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ സന്ധ്യ
അതുപോലെ നിങ്ങളും പേരു പറഞ്ഞ് പാട്ടു പാടി നോക്കണം. പിന്നെ ഇഷ്ടമുള്ള പൂവിൻ്റെ പേര് പറയണം, കൈ കൊട്ടിക്കൊണ്ട് പക്ഷിയുടെ പേര് പറയണം, ചാടിക്കൊണ്ട് മൃഗത്തിൻ്റെ പേര് പറയണം. എന്നാൽ പാടി നോക്കാം.
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ (പേര്)
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ (പൂവിൻ്റെ പേര്)
(കൈ കൊട്ടി)
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ (പക്ഷിയുടെ പേര് )
(ചാടിച്ചാടി)
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ (ജീവിയുടെ പേര്)
ഞാനാണല്ലോ (പേര്)
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ (പൂവിൻ്റെ പേര്)
(കൈ കൊട്ടി)
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ (പക്ഷിയുടെ പേര് )
(ചാടിച്ചാടി)
ഒന്ന് രണ്ട് മൂന്ന്
ഞാനാണല്ലോ (ജീവിയുടെ പേര്)
അമ്മു പൂമ്പാറ്റ വീണ്ടും വന്നു. പൂന്തോട്ടത്തിൽ തേൻ കുടിക്കാൻ പോവുകയാണ്. നമ്മളും ടീച്ചറോടൊപ്പം പൂന്തോട്ടത്തിലേക്ക് പോയല്ലോ. ആരാ വരുന്നത്?
മൂളിപ്പാട്ടും പാടി വരുന്നു
കറുകറുത്തൊരു കരിവണ്ട്!
കറുകറുത്തൊരു കരിവണ്ട്!
നിങ്ങളുടെ വീട്ടിൽ പൂന്തോട്ടം ഉണ്ടോ? പൂന്തോട്ടത്തിൽ എന്തൊക്കെയുണ്ടെന്ന് എഴുതാമോ?
ചെടികൾ
ഇലകൾ
പൂക്കൾ
പൂമ്പാറ്റ
വണ്ട്
പിന്നെ നമ്മൾ പൂമ്പാറ്റയെക്കുറിച്ച് ഒരു പാട്ട് പഠിച്ചു.
ചെടികൾ
ഇലകൾ
പൂക്കൾ
പൂമ്പാറ്റ
വണ്ട്
പിന്നെ നമ്മൾ പൂമ്പാറ്റയെക്കുറിച്ച് ഒരു പാട്ട് പഠിച്ചു.
പൂമ്പാറ്റ
പുള്ളികളുള്ളൊരു പൂമ്പാറ്റ
ഭംഗിയെഴുന്നൊരു പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പൂമ്പാറ്റേ നീ വന്നിടുമോ
മഴനൂലേറിപ്പോയീടാം
മഴവിൽക്കൊമ്പിൽ ആടീടാം
നിറങ്ങളിൽ നീരാടീടാം
പുള്ളികളുള്ളൊരു പൂമ്പാറ്റ
ഭംഗിയെഴുന്നൊരു പൂമ്പാറ്റ
പൂന്തേനുണ്ണും പൂമ്പാറ്റ
പാറി നടക്കും പൂമ്പാറ്റ
പൂമ്പാറ്റേ നീ വന്നിടുമോ
മഴനൂലേറിപ്പോയീടാം
മഴവിൽക്കൊമ്പിൽ ആടീടാം
നിറങ്ങളിൽ നീരാടീടാം
കൂടുതൽ പൂന്തോട്ട വിശേഷങ്ങൾ പങ്കു വെയ്ക്കാർ പിന്നീട് അമൃത ടീച്ചറാണ് വന്നത്.
നിങ്ങൾക്ക് എത്ര പൂക്കളുടെ പേരറിയാം? പറഞ്ഞു നോക്കൂ. വെളുത്ത നിറമുള്ള പൂക്കളുടെ പേര് പറയൂ. മഞ്ഞ നിറമുള്ളത് പറയാമോ?
കടകവിതകൾ
(സൂചനകളിൽ നിന്ന് പൂവ് ഏതെന്ന് കണ്ടെത്തണം.)
1. മഞ്ഞ നിറത്തിൽ ഞാനുണ്ടേ
സൂര്യനേപ്പോലെ ഞാനുണ്ടേ
വലിയൊരു പൂവാണെന്നാലും
കാണാനെന്തൊരു ചേലാണ്!
2. മണമില്ലാത്തൊരു പാവത്താൻ
പല നിറങ്ങളിൽ ഞാനുണ്ട്
'ചെ'യിൽ തുടങ്ങും പേരാണ്
ചേലേറുന്നൊരു പൂവാണ്!
3. മഞ്ഞ നിറത്തിൽ ഞാനുണ്ട്
ചെറിയൊരു പൂവാണെന്നാലും
പത്തു മണിക്കു വിടർന്നീടും
ഞാനാരെന്ന് പറയാമോ?
4. കുളമതിലയ്യ വളരും ഞാൻ
വലിയൊരു പൂവാണെന്നാലും
എന്നുടെ ഇലയും വലുതാണ്
ദേശീയ പുഷ്പം ഞാനാണ്!
(ഉത്തരങ്ങൾ: 1. സൂര്യകാന്തി 2. ചെമ്പരത്തി 3. പത്തുമണി പൂവ് 4. താമര)
നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂവ് ഏതാണ്? അതിന് മണം ഉണ്ടോ? നിറം ഏതാണ്?
കടകവിതകൾ
(സൂചനകളിൽ നിന്ന് പൂവ് ഏതെന്ന് കണ്ടെത്തണം.)
1. മഞ്ഞ നിറത്തിൽ ഞാനുണ്ടേ
സൂര്യനേപ്പോലെ ഞാനുണ്ടേ
വലിയൊരു പൂവാണെന്നാലും
കാണാനെന്തൊരു ചേലാണ്!
2. മണമില്ലാത്തൊരു പാവത്താൻ
പല നിറങ്ങളിൽ ഞാനുണ്ട്
'ചെ'യിൽ തുടങ്ങും പേരാണ്
ചേലേറുന്നൊരു പൂവാണ്!
3. മഞ്ഞ നിറത്തിൽ ഞാനുണ്ട്
ചെറിയൊരു പൂവാണെന്നാലും
പത്തു മണിക്കു വിടർന്നീടും
ഞാനാരെന്ന് പറയാമോ?
4. കുളമതിലയ്യ വളരും ഞാൻ
വലിയൊരു പൂവാണെന്നാലും
എന്നുടെ ഇലയും വലുതാണ്
ദേശീയ പുഷ്പം ഞാനാണ്!
(ഉത്തരങ്ങൾ: 1. സൂര്യകാന്തി 2. ചെമ്പരത്തി 3. പത്തുമണി പൂവ് 4. താമര)
നിങ്ങൾക്ക് ഏറ്റവും ഇഷ്ടപ്പെട്ട പൂവ് ഏതാണ്? അതിന് മണം ഉണ്ടോ? നിറം ഏതാണ്?
ടീച്ചർക്ക് ഇഷ്ടപ്പെട്ട പൂവ് വരച്ചു കാണിച്ചത് കണ്ടില്ലേ? അതുപോലെ നിങ്ങൾക്ക് ഇഷ്ടപ്പെട്ട പൂവ് വരയ്ക്കുക, നിറം കൊടുക്കുക, താഴെ നിങ്ങളുടെ പേരും എഴുതി ഫോട്ടോ എടുത്ത് ഗ്രൂപ്പിൽ അയയ്ക്കുക.
Your Class Teacher
Your Class Teacher