K TET സർട്ടിഫിക്കറ്റ് ലഭിക്കാന്‍ അടുത്ത നടപടികള്‍ നിങ്ങള്‍ പരീക്ഷ എഴുതിയ വിദ്യാഭ്യാസ ജില്ലയിലെ വിദ്യാഭ്യാസ അധികാരിയുടെ ഓഫീസില്‍ വച്ച് നടക്കുന്ന വെരിഫിക്കേഷന്റെ തീയ്യതിയും സമയവും വൈകാതെ തന്നെ പത്രമാധ്യങ്ങള്‍ വഴി അറിയാൻ കഴിയും..
വെരിഫിക്കേഷന്‍ സമയത്ത് താഴെ പറയുന്നവയുടെ പകര്‍പ്പും ഒറിജിനലും കൊണ്ടുപോകേണ്ടതാണ്
1. ഹാള്‍ ടിക്കറ്റ്
2. KTET പരീക്ഷയുടെ മാര്‍ക്ക് ലിസ്റ്റ് കോപ്പി
3. SSLC സർട്ടിഫിക്കറ്റ്
4. +2 സർട്ടിഫിക്കറ്റ്
5. ഡിഗ്രി ഒറിജിനൽ സർട്ടിഫിക്കറ്റ്, മാർക്കലിസ്റ്റ്
6. BEd / TTC ഒറിജിനൽ സർട്ടിഫിക്കേറ്റ് , മാർക്കലിസ്റ്റ്
7. സംവരണ ആനുകൂല്യത്തില്‍ വിജയിച്ചവര്‍ അത് തെളിയിക്കാനുള്ള രേഖ.. (ജാതി സർട്ടിഫിക്കേറ്റ് etc.)
BEd, TTC ചെയ്തുകൊണ്ടിരിക്കുന്ന വിദ്യാര്‍ത്ഥികളുണ്ടെങ്കില്‍ അവര്‍ക്ക് BEd, TTC സര്‍ട്ടിഫിക്കറ്റ് കിട്ടിയതിനുശേഷം മാത്രമേ KTET സര്‍ട്ടിഫിക്കറ്റും നല്‍കുകയുള്ളു. പക്ഷേ വെരിഫിക്കേഷന്‍ സമയത്ത് നിര്‍ബന്ധമായും പങ്കെടുക്കേണ്ടതാണ്..
കുറച്ച് മാസം കഴിഞ്ഞതിനു ശേഷമായിരിക്കും KTET സര്‍ട്ടിഫിക്കറ്റ് ലഭ്യമാവുക