Class 2 Teacher's Note 16 April 2021

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE STD 2. Malayalam - 73.( അന്നും ഇന്നും)
പാഠഭാഗം വായിച്ച ശേഷം നമ്മൾ ആദ്യമായി മനസ്സിലാക്കിയത് ചക്രങ്ങളുടെ കണ്ടുപിടുത്തമാണ് വാഹനങ്ങൾ ഉണ്ടാവാൻ കാരണം എന്നാണ്. നോട്ട് ബുക്കിനടിയിൽ മാർക്കർ വെച്ച് ടീച്ചർ അത് നമുക്ക് കാണിച്ചു തരികയും ചെയ്തു.
ചക്രത്തിന് ഉരുണ്ട ആകൃതിയാണ്‌. ഉരുണ്ട ആകൃതിയുള്ള ചക്രങ്ങൾ ഭാരമുള്ള വാഹനത്തെ എളുപ്പത്തിൽ ഉരുട്ടിക്കൊണ്ടു പോവുന്നു.

ആദ്യകാല വാഹനങ്ങൾ
കാളവണ്ടി, കുതിരവണ്ടി എന്നിവയായിരുന്നു ചക്രങ്ങൾ ഉപയോഗിച്ച് ഉണ്ടാക്കിയ ആദ്യകാല വാഹനങ്ങൾ. മൃഗങ്ങൾ വലിക്കുന്ന ശക്തിയിലാണ് ഇവ നീങ്ങിയിരുന്നത്.

മോട്ടോർ വാഹനങ്ങൾ
മോട്ടോർ വാഹനങ്ങൾക്ക് സഞ്ചരിക്കാനുള്ള ശക്തി ലഭിക്കുന്നത് പെട്രോൾ, ഡീസൽ, ഗ്യാസ് തുടങ്ങിയ ഇന്ധനങ്ങളിൽ നിന്നാണ്.

സൈക്കിൾ പറഞ്ഞ കാര്യങ്ങൾ
സൈക്കിൾ അതിൻ്റെ ഭാഗങ്ങളെക്കുറിച്ചും സവിശേഷതകളെക്കുറിച്ചും നമ്മളോട് പറഞ്ഞു. സൈക്കിൾ ചവിട്ടുന്നത് നല്ല വ്യായാമമാണ്‌. എല്ലാവരും സൈക്കിൾ ചവിട്ടാൻ പഠിക്കുന്നതും ദിവസവും ചവിട്ടുന്നതും ആരോഗ്യത്തിന് നല്ലതാണ്. സൈക്കിളിന് ഇന്ധനം ആവശ്യമില്ല.

ഇന്ധനം വേണ്ടാത്ത വാഹനങ്ങൾ കൊണ്ടുള്ള നേട്ടങ്ങൾ
കാളവണ്ടി
കുതിരവണ്ടി
സൈക്കിൾ റിക്ഷ
സൈക്കിൾ
തോണി

എന്നീ വാഹനങ്ങൾക്ക് ഇന്ധനം ആവശ്യമില്ല എന്ന് പഠിച്ചല്ലോ. ഇത്തരം വാഹനങ്ങൾ ഉപയോഗിച്ചാൽ ചില നേട്ടങ്ങളുണ്ട്.
- പണച്ചെലവ് കുറവ്
- പുക ഇല്ല
- ശബ്ദം കുറവ്
- മലിനീകരണം ഇല്ല
- അപകടം കുറവ്

ഏതു വാഹനം?
ഇത് സാധാരണക്കാരൻ്റെ പ്രിയപ്പെട്ട വാഹനമാണ്. ഗ്രാമത്തിലും നഗരത്തിലും ഈ വാഹനം കാണാം. ഇന്ധനമായി പെട്രോളോ ഡീസലോ ഗ്യാസോ ആവശ്യമാണ്. 3 ചക്രമുള്ള വാഹനമാണ് ഇത്.

കുറിപ്പെഴുതാം
ഉത്തരം ഓട്ടോറിക്ഷയാണെന്ന് മനസ്സിലായല്ലോ. ഓട്ടോറിക്ഷയെക്കുറിച്ച് ഒരു കുറിപ്പ് നിങ്ങൾ തയ്യാറാക്കണം.

പാഠത്തിൻ്റെ മുഴുവൻ ഭാഗവും ശ്രദ്ധയോടെ വായിച്ചു നോക്കാൻ മറക്കേണ്ട.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !