Class 2 Teacher's Note 1 March 2021

Mash
0
ഓൺലൈൻ ക്ലാസ്സിനു ശേഷം കുട്ടികളുമായുള്ള ആശയ വിനിമയം നടത്തുന്നതിനായി കാസർഗോട്ടെ AJBS Yelkana യിലെ അധ്യാപകനായ ശ്രീ.ജോസ് പ്രസാദ് സാർ എഴുതി തയാറാക്കുന്ന 'ടീച്ചേഴ്സ് നോട്ട് '. കേരളത്തിലെ രണ്ടാം ക്‌ളാസിൽ പഠിപ്പിക്കുന്ന അധ്യാപകർക്കും കുട്ടികൾക്കും അവരുടെ മാതാപിതാക്കൾക്കും അന്നന്നു പഠിപ്പിച്ച കാര്യങ്ങൾ ഇതിലൂടെ എളുപ്പം മനസ്സിലാക്കാനും പിന്നോക്കക്കാരായ കുട്ടികൾക്ക് വായിച്ചു കൊടുക്കാനും സാധിക്കും. ഇന്നത്തെ ക്‌ളാസുമായി ബന്ധപ്പെട്ട കാര്യങ്ങൾ താഴെ നൽകുന്നു.
TEACHER'S NOTE
STD 2. Malayalam Unit 6
ഞാനാണ് താരം
'ഡുംഡും ധിമിധിമി പൂന്തോട്ടമാവട്ടെ'
'ഡുംഡും ധിമിധിമി മഴവില്ലു വരട്ടെ'
'ഡുംഡും ധിമിധിമി മഴ പെയ്യട്ടെ'

അമൃത ടീച്ചറോടൊപ്പം നമ്മളും ചേർന്നു പറഞ്ഞപ്പോൾ ക്ലാസ്സ് ഒരു പൂന്തോട്ടമായി, മനോഹരമായ മഴവില്ല് വന്നു, മഴയും പെയ്തു!

മഴ കാണാത്തവരായി ആരും ഇല്ലല്ലോ. എങ്ങോട്ടാണ് ഈ മഴവെള്ളമെല്ലാം ഒഴുകിപ്പോവുന്നത്? പറമ്പിലൂടെ, റോഡിലൂടെ, തോടിലൂടെ, പുഴയിലൂടെ, കടലിൽ ചെന്നു ചേരും, അല്ലേ?

ഈ വെള്ളം നമുക്കൊക്കെ വളരെ അത്യാവശ്യമുള്ള ഒന്നാണ്, അല്ലേ? വെള്ളത്തിൻ്റെ ഉപയോഗങ്ങൾ എഴുതി നോക്കിയാലോ?
വെള്ളത്തിൻ്റെ ഉപയോഗങ്ങൾ (എഴുതാം - പേജ് 104)
മുഖം കഴുകാൻ
പല്ലു തേക്കാൻ
കുളിക്കാൻ
പാത്രം കഴുകാൻ
ചായ ഉണ്ടാക്കാൻ
-
-
-
-
വെള്ളം കിട്ടുന്ന സ്ഥലങ്ങൾ അഥവാ വെള്ളത്തിൻ്റെ ഉറവിടങ്ങളാണ് ജലസ്രോതസ്സുകൾ എന്ന് അറിയപ്പെടുന്നത്.

ജലസ്രോതസ്സുകൾ 
 കിണർ
 പുഴ
 തോട്
 കുളം
 കടൽ
 കായൽ
 വയൽ
 ചോല / അരുവി

നിരീക്ഷണ കുറിപ്പ് എഴുതാം
ഇവയിലേതെങ്കിലും ഒരു സ്രോതസ്സ് നിരീക്ഷിച്ച് ചെറിയൊരു കുറിപ്പ് തയ്യാറാക്കണം.
- അവിടുത്തെ വെള്ളം ശുദ്ധമാണോ?
- ആ വെള്ളം ചുറ്റുമുള്ളവർ എന്തൊക്കെ ആവശ്യത്തിന് ഉപയോഗിക്കുന്നു?
- അതിൽ ഏതൊക്കെ ജീവികൾ വസിക്കുന്നു?
- അതിൽ ഏതൊക്കെ ജലസസ്യങ്ങൾ വളരുന്നു?
എന്നീ കാര്യങ്ങൾ കുറിപ്പിൽ ഉണ്ടാവണം. മുതിർന്നവരോടൊപ്പം മാത്രമേ നിരീക്ഷണത്തിന് പോകാവൂ.

പരീക്ഷണം
എല്ലാ വസ്തുക്കളും വെള്ളത്തിലിട്ടാൽ താഴ്ന്നു പോകുമോ? അരി ഇട്ടപ്പോൾ താഴ്ന്നു പോയി, എന്നാൽ മലര് പൊങ്ങിക്കിടക്കുന്നു. കല്ല് ഇട്ടപ്പോൾ താഴ്ന്നു പോയി, എന്നാൽ പേന പൊങ്ങിക്കിടക്കുന്നു.
ഒരു ബക്കറ്റിൽ വെള്ളമെടുത്ത് കൂടുതൽ വസ്തുക്കൾ ഇട്ടു നോക്കി നിങ്ങൾ പരീക്ഷണം തുടരൂ. മുങ്ങിയതും പൊങ്ങിയതും ഏതെന്ന് കണ്ടെത്തി ഒരു പട്ടികയാക്കാം.
 പട്ടിക
4 കോളങ്ങൾ വേണം.
1. ക്രമനമ്പർ
2. ഉപയോഗിച്ച വസ്തുക്കൾ
3. പൊങ്ങിക്കിടക്കുന്നവ
4. മുങ്ങിപ്പോകുന്നവ
3, 4 കോളങ്ങളിൽ ഏതെങ്കിലും ഒന്നിൽ ടിക് ഇട്ടാൽ മതി. വർക് ഷീറ്റ് അയയ്ക്കുന്നതാണ്.

തിരിച്ചു കിട്ടാത്തവ
മുങ്ങുമോ പൊങ്ങുമോ എന്ന് അറിയാൻ വേണ്ടി ഞാൻ കുറച്ച് ഉപ്പു കല്ലാണ് വെള്ളത്തിലിട്ടത്. കുറച്ചു കഴിഞ്ഞപ്പോൾ അത് കാണുന്നില്ല. ഉപ്പ് എവിടെ പോയിട്ടുണ്ടാവും? ആലോചിച്ചു നോക്കൂ.

Your Class Teacher

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !