ഇതുവരെ പ്രസിദ്ധീകരിച്ച Word of the Day കാണുവാൻ ഇനി മുതൽ പുതിയ പേജിൽ ലഭ്യമാകും

STD 4 Malayalam Unit 1 Previous Questions (അമൃതം)

Mashhari
0
1. അനുഭവക്കുറിപ്പ് തയ്യാറാക്കാം
എല്ലാ ജീവികളും ഭൂമിയുടെ അവകാശികളാണെന്നും അവയെ ഉപദ്രവിക്കരുതെന്നും നമുക്കറിയാം എന്നിട്ടും പുഴുവിനെയും പൂമ്പാറ്റയെയും തുമ്പിയയും ഉറുമ്പിനെയുമൊക്കെ നാം അറിഞ്ഞോ അറിയാതെയോ ഉപദ്രവിക്കുന്നു. പക്ഷികളെ എറിഞ്ഞുവീഴ്ത്താൻ കൂട്ടൻ ശ്രമിച്ചത് ഓർമ്മയില്ലേ?നിങ്ങൾക്കും ജീവികളുമായി ബന്ധപ്പെട്ട് ഇത്തരം ധാരാളം അനുഭവങ്ങൾ (ജീവികളെ ഉപദ്രവിക്കുകയും പിന്നീട് വിഷമം തോന്നുകയും ചെയ്തത്, ജീവികളെ സഹായിച്ചത്, ജീവികളെ വളർത്തിയത്) ഉണ്ടാകുമല്ലോ? സംഭവം നടന്ന സാഹചര്യം, അപ്പോൾ മനസിനുണ്ടായി വികാരം, മനസിലുണ്ടായ മാറ്റം എന്നിവയെല്ലാം ചേർത്ത് ഒരു അനുഭവക്കുറിപ്പ് തയാറാക്കുക.

2. സംഭാഷണം എഴുതാം
സ്‌നേഹം താൻ ശക്തി എന്ന പാഠഭാഗത്തിൽ ലൈലയും കുട്ടനും മൈനയും കണ്ടതും മാവിൻകൊമ്പത്തിരുന്ന് മൈന പാടിയപ്പോൾ ഉണ്ടായ അത്ഭുതവുമെല്ലാം ഓർമ്മയുണ്ടല്ലോ, ലൈലയും കുട്ടനും ഇക്കാര്യം പിന്നീട് അവിടേയ്ക്ക് വന്ന അമ്മയോട് പറഞ്ഞു. എന്തൊക്കെയായിരിക്കും അവർ തമ്മിൽ സംസാരിച്ചിരിക്കുക?

3. കുറിപ്പ് തയാറാക്കാം
ചേട്ടാ, പാവം മൈന. എന്തിനാണതിനെ കൊല്ലുന്നത് ? ലൈല പറഞ്ഞതിന്റെ അർഥം നല്ലതുപോലെ മനസ്സിലായിട്ടെന്ന പോലെ ആ കിളി ഈണത്തിലൊരു പാട്ടുപാടി. ആ പാട്ടിന്റെ മാധുര്യം അസാധാരണമായിരുന്നു. അതിന്റെ അനുബന്ധം പോലെ ലൈല പറഞ്ഞു. “ഒരു പീഡയെറുമ്പിനും വരുത്തരുതെന്നല്ലേ ഇന്നലെ രാത്രി അമ്മ നമ്മോട് പറഞ്ഞത്.'
(1) ഒരു പീഡയെറുമ്പിനും വരുത്തരുത്, എന്നതിലെ ആശയമെന്ത് ? ലഘുകുറിപ്പ് തയാറാക്കുക
(2) അടിവരയിട്ട പദം പിരിച്ചെഴുതുക.
(3) അനുബന്ധം എന്ന പദത്തിനു പകരം ഫം എഴുതുക.

4. ആസ്വാദനക്കുറിപ്പ് എഴുതാം
'കുടയില്ലാത്തവർ' എന്ന കവിതയിലും മഴയനുഭവങ്ങൾ പങ്കുവച്ചുവല്ലോ. മഴയുമായി ബന്ധപ്പെട്ട മറ്റൊരു കവിതയിതാ. ചിതറിവീഴുന്ന മഴയിൽ ആർക്കൊക്കെയാണ് സന്തോഷമുണ്ടായതെന്ന് നോക്കൂ. കവിത വായിച്ചു ആസ്വാദനക്കുറിപ്പ് തയാറാക്കുക.
മാനത്തുന്നൊരു പൂത്തിരിപോലാ
വെള്ളത്തുള്ളികൾ ചിതറിയതറിഞ്ഞേ
പുഴയും തൊടിയും കിണറും കുളവും
പുതുവെള്ളത്താൽ മുങ്ങിനിറഞ്ഞേ 
പാടത്തും കൈത്തോട്ടിലുമെല്ലാം
പൊൻപരൽമീനുകൾ നീന്തിനടന്നേ 
വേനൽചൂടിലുണങ്ങിയ പാടം
പുത്തൻമഴയുടെ ഗന്ധമണിഞ്ഞേ
മണ്ണിലമർന്നു മയങ്ങിയുറങ്ങിയ
വിത്തുകളെല്ലാം കണ്ണു തുറന്നേ
ആ മഴ പുതുമഴ നനയാനായി
കുട്ടികളെല്ലാം തൊടിയിൽ നിരന്നേ
പുത്തൻ പൂക്കുട ചൂടീട്ടവരാ
മഴയിൽ മുങ്ങി രസിച്ചു നടന്നു.

5. "വേനലൊഴിവെത്ര വേഗം പോയ്
വേനൽക്കിനാക്കൾ കരിഞ്ഞേ പോയ്"
കുടയില്ലാത്തവർ എന്ന കവിതയിൽ വേനലൊഴിവ് വേഗം കടന്നുപോയതിൽ സങ്കടപ്പെടുന്ന കുട്ടിയെ പരിചയപ്പെട്ടുവല്ലോ. നിങ്ങൾക്കും വേനലൊഴിവ് ഇങ്ങനെ തന്നെയാണോ അനുഭവപ്പെട്ടത്? നിങ്ങളുടെ വേനലവധിക്കാലത്തെ അനുഭവങ്ങൾ പങ്കുവയ്‌ക്കൂ...

Post a Comment

0Comments

Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Check Now
Accept !